ജെ​മി​നി എ​ഐ ആ​പ്പ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍
ജെ​മി​നി എ​ഐ ആ​പ്പ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍
Monday, June 24, 2024 12:37 PM IST
സോനു തോമസ്
മ​ല​യാ​ളം അ​ട​ക്ക​മു​ള്ള ഒ​മ്പ​ത് ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ജെ​മി​നി എ​ഐ ആ​പ്പ് ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി ഗൂ​ഗി​ള്‍. ചാ​റ്റ് ജി​പി​ടി​ക്ക് ബ​ദ​ലാ​യി ഗൂ​ഗി​ള്‍ അ​വ​ത​രി​പ്പി​ച്ച ബാ​ര്‍​ഡ് എ​ഐ ചാ​റ്റ്ബോ​ട്ടി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ജെ​മി​നി എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​ത്.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ഹി​ന്ദി, ബം​ഗാ​ളി, ഗു​ജ​റാ​ത്തി, ക​ന്ന​ഡ, മ​റാ​ത്തി, ത​മി​ഴ്, തെ​ലു​ങ്ക്, ഉ​റു​ദു തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് ജെ​മി​നി സേ​വ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​കു​ക. ഇ​ന്ത്യ​ക്കൊ​പ്പം തു​ര്‍​ക്കി, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലും ജെ​മി​നി ആ​പ്പ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ല്‍ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ആ​പ്പ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. ഐ​ഒ​എ​സി​ല്‍ ഉ​ട​ന്‍ ത​ന്നെ ല​ഭ്യ​മാ​കും. മെ​സേ​ജു​ക​ള്‍ തെ​റ്റു​കൂ​ടാ​തെ ചി​ട്ട​പ്പെ​ടു​ത്താ​നും ഇ​വ​ന്‍റു​ക​ള്‍ മു​ന്‍​കൂ​ട്ടി പ്ലാ​ന്‍ ചെ​യ്യാ​നു​മൊ​ക്കെ ഇ​നി മെ​സേ​ജ് ആ​പ്പി​നു​ള്ളി​ല്‍ നി​ന്നു​ത​ന്നെ ക​ഴി​യും.

ജെ​മി​നി എ​ഐ​യു​ടെ ബി​സി​ന​സ് പ​തി​പ്പാ​ണ് ജെ​മി​നി അ​ഡ്വാ​ന്‍​സ്ഡ്. ഉ​പ​യോ​ക്താ​വി​ന്‍റെ ക​യ്യി​ലു​ള്ള ഡാ​റ്റ​യെ കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത് റി​പ്പോ​ര്‍​ട്ടു​ക​ളാ​ക്കി മാ​റ്റാ​ന്‍ ഇ​തി​ന് ക​ഴി​യും.

ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഗൂ​ഗി​ള്‍ ഡോ​ക്കു​മെ​ന്‍റ്, പി​ഡി​എ​ഫ് തു​ട​ങ്ങി​യ ഫോ​ര്‍​മാ​റ്റി​ലു​ള്ള ഫ​യ​ലു​ക​ള്‍ ഇ​തി​ല്‍ അ​പ്ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കും. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ജെ​മി​നി ഇ​ത് അ​പ​ഗ്ര​ഥി​ച്ച് ഇ​ഷ്ട​മു​ള്ള ഫോ​ര്‍​മാ​റ്റി​ല്‍ റി​പ്പോ​ര്‍​ട്ടാ​ക്കി ത​രും.

ഗൂ​ഗി​ള്‍ വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ജെ​മി​നി അ​ഡ്വാ​ന്‍​സ്ഡ് ആ​ദ്യ​ത്തെ ര​ണ്ട് മാ​സം സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം.

അ​ത് ക​ഴി​ഞ്ഞാ​ല്‍ പ്ര​തി​മാ​സം 1950 രൂ​പ​യാ​ണ് നി​ര​ക്ക്. ര​ണ്ട് ടി​ബി​യു​ടെ ക്ലൗ​ഡ് സ്റ്റോ​റേ​ജും ഉ​പ​യോ​ക്താ​വി​ന് ല​ഭി​ക്കും.