പു​തി​യ വി ​മാ​ക്സ് പോ​സ്റ്റ് പെ​യ്ഡ് പ്ലാ​ന്‍
പു​തി​യ വി ​മാ​ക്സ്  പോ​സ്റ്റ് പെ​യ്ഡ് പ്ലാ​ന്‍
കൊ​​​ച്ചി: ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വ​​​ര്‍ധി​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍നി​​​ര ടെ​​​ലി​​​കോം ഓ​​​പ​​റേ​​​റ്റ​​​റാ​​​യ വോ​​​ഡ​​​ഫോ​​​ണ്‍ ഐ​​​ഡി​​​യ (വി) ​​​കൂ​​​ടു​​​ത​​​ല്‍ ഡാ​​​റ്റ​​​യും എ​​​സ്എം​​​എ​​​സ് ക്വാ​​​ട്ട​​​യും വി​​​നോ​​​ദ​​​വും ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യു​​​ള്ള പു​​​തി​​​യ വി ​​​മാ​​​ക്സ് പോ​​​സ്റ്റ് പെ​​​യ്ഡ് പ്ലാ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

മു​​​ന്‍ത​​​ല​​​മു​​​റ പോ​​​സ്റ്റ് പെ​​​യ്​​​ഡ് പ്ലാ​​​നു​​​ക​​​ളു​​​ടെ അ​​​തേ നി​​​ര​​​ക്കി​​​ലാ​​​ണ് പു​​​തി​​​യ പ്ലാ​​​നു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. പു​​​തി​​​യ വി ​​​മാ​​​ക്സ് പ്ലാ​​​നു​​​ക​​​ള്‍ 401 രൂ​​​പ, 501 രൂ​​​പ, 701 രൂ​​​പ, 1101 രൂ​​​പ (റെ​​​ഡെ​​​ക്സ് 1101) എ​​​ന്നീ നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഫാ​​​മി​​​ലി പ്ലാ​​​നി​​​ല്‍ 999 രൂ​​​പ​​​യ്ക്ക് നാ​​​ല് ക​​​ണ​​​ക്ഷ​​​നു​​​ക​​​ളും 1149 രൂ​​​പ​​​യ്ക്ക് അ​​​ഞ്ച് ക​​​ണ​​​ക്ഷ​​​നു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.