ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ നി​ർ​ത്തി​വ​ച്ചു, പക്ഷേ പൂർത്തിയാക്കും: മസ്ക്
ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ നി​ർ​ത്തി​വ​ച്ചു,  പക്ഷേ പൂർത്തിയാക്കും: മസ്ക്
Saturday, May 14, 2022 4:27 PM IST
ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ: മൈ​​​​ക്രോ​​​​ബ്ലോ​​​​ഗിം​​​​ഗ് പ്ലാ​​​​റ്റ്ഫോം ആ​​​​യ ട്വി​​​​റ്റ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​താ​​​​യി ട്വീ​​​​റ്റ് ചെ​​​​യ്ത് വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തി​​​യ മ​​​​സ്ക് ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക​​ത​​​​ന്നെ ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച് ത​​​ടി​​​യൂ​​​രി.

വ്യാ​​​​ജ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ അ​​​​ഞ്ച് ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​ണെ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ വാ​​​​ദം സ​​​​ത്യ​​​​മാ​​​​ണെ​​ന്നു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ന​​​ട​​​പ​​​ടി നി​​​ർ​​​ത്തി​​​വ‍യ്ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​സ്കി​​​ന്‍റെ ആ​​​ദ്യ ട്വീ​​​റ്റ്. ഈ ​​​ട്വീ​​​റ്റ് വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും വി​​​വാ​​​ദ​​​വും സൃ​​​ഷ്ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു മ​​​സ്ക് ര​​​ണ്ടാം ട്വീ​​​റ്റി​​​ലൂ​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


ട്വി​​​​റ്റ​​​​ർ ത​​​​ന്‍റെ സ്വ​​​​ന്ത​​​​മാ​​​​യാ​​​​ൽ അ​​​​തി​​​​ലെ മു​​​​ഴു​​​​വ​​​​ൻ വ്യാ​​​​ജ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും നീ​​​​ക്കു​​​​മെ​​​​ന്നു നേ​​​​ര​​​​ത്തേ മ​​​​സ്ക് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം മ​​​​സ്കി​​​​ന്‍റെ ട്വീ​​​​റ്റ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ട്വി​​​​റ്റ​​​​റി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​വി​​​​ല 10 ശ​​​​ത​​​​മാ​​​​ന​​​​മി​​​​ടി​​​​ഞ്ഞ് 40.50 ഡോ​​​​ള​​​​ർ ആ​​​​യി. ഓ​​​​ഹ​​​​രി​​​​യൊ​​​​ന്നി​​​​ന് 54.20 ഡോ​​​​ള​​​​ർ എ​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ വി​​​​ല നി​​​​ശ്ച​​​​യി​​​​ച്ചാ​​​യി​​​രു​​​ന്നു മ​​​​സ്ക് ട്വി​​​​റ്റ​​​​റി​​​നു വി​​​ല​​​യി​​​ട്ട​​​ത്.