മ​റ​ക്ക​ണ്ട, ക​റ​ന്‍റ് ബി​ൽ അ​ട​യ്ക്കാ​ൻ!
മ​റ​ക്ക​ണ്ട, ക​റ​ന്‍റ് ബി​ൽ അ​ട​യ്ക്കാ​ൻ!
Wednesday, October 13, 2021 1:40 PM IST
ക​ൽ​ക്ക​രി​ക്ഷാ​മം രാ​ജ്യ​ത്തെ ഇ​രു​ട്ടി​ലാ​ക്കു​മോ, ലോ​ഡ് ഷെ​ഡിം​ഗ് വ​രു​മോ എ​ന്നൊ​ക്കെ​യു​ള്ള ആ​ശ​ങ്ക​ക​ൾ ഒ​രു​വ​ശ​ത്ത്. ത​ൽ​ക്കാ​ലം കേ​ര​ള​ത്തി​ൽ ക​റ​ന്‍റ് ക​ട്ട് ഇ​ല്ലെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു. അ​തേ​സ​മ​യം ക​റ​ന്‍റ് ചാ​ർ​ജ് കൂ​ട്ട​ണ​മെ​ന്ന് കെഎസ്ഇ​ബി ആ​വ​ശ്യ​പ്പെ​ടു​ന്നു. പെ​ട്രോ​ളി​നും ഗ്യാ​സി​നു​മ​ട​ക്കം എ​ല്ലാം വി​ല​കൂ​ടു​ന്പോ​ൾ ക​റ​ന്‍റി​നു​കൂ​ടി കാ​ശു​കൂ​ടി​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ചി​ന്ത മ​റു​വ​ശ​ത്ത്.

എ​ന്താ​യാ​ലും വൈ​ദ്യു​തി ബി​ൽ കൃ​ത്യ​സ​മ​യ​ത്ത് അ​ട​യ്ക്കാ​ൻ മ​റ​ക്കേ​ണ്ട. കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ നീ​ണ്ട വ​രി​യൊ​ക്കെ ഓ​ർ​മ​യു​ള്ള​വ​ർ കു​റേ​പ്പേ​രെ​ങ്കി​ലും ഉ​ണ്ടാ​കും. പി​ന്നീ​ട് ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ വ​ന്ന​തോ​ടെ ആ ​തി​ര​ക്ക് ഒ​ട്ടൊ​ക്കെ ഒ​ഴി​വാ​യി.

ഇ​പ്പോ​ൾ കെ​എ​സ്ഇ​ബി​യു​ടെ വെ​ബ്സൈ​റ്റി​ല​ട​ക്കം ബി​ൽ അ​ട​യ്ക്കാ​ൻ വ​ള​രെ എ​ളു​പ്പ​മു​ള്ള സം​വി​ധാ​ന​മു​ണ്ട്. മൊ​ബൈ​ൽ സ്ക്രീ​നി​ൽ ഏ​താ​നും ട​ച്ചു​ക​ൾ​കൊ​ണ്ട് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ബി​ല്ല​ട​യ്ക്കാം.

ഇ​തി​ന​കം ഭൂ​രി​ഭാ​ഗം പേ​രും ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റി​ലേ​ക്കു മാ​റി​യി​രി​ക്കു​മെ​ങ്കി​ലും വേ​ണ്ട​ത്ര പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി എ​ങ്ങ​നെ​യാ​ണ് ആ ​സം​വി​ധാ​നം എ​ന്നു​നോ​ക്കാം.

wss.kseb.in/selfservices/quickpay എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ക. കെഎ​സ്ഇ​ബി​യു​ടെ ക്വി​ക്ക് പേ ​സൗ​ക​ര്യ​മാ​ണ് ഇ​ത്. ഇ​തി​ൽ 13 അ​ക്ക ക​ണ്‍​സ്യൂ​മ​ർ ന​ന്പ​ർ ന​ൽ​കി തി​രി​ച്ച​റി​യ​ൽ അ​ക്ക​ങ്ങ​ളും അ​ക്ഷ​ര​ങ്ങ​ളും ടൈ​പ്പ് ചെ​യ്ത് സ​ബ്മി​റ്റ് ടു ​സീ ദ ​ബി​ൽ എ​ന്ന ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യാ​ൽ നി​ല​വി​ലെ ബി​ൽ കാ​ണാം.


നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കി​യാ​ലും എ​ളു​പ്പ​ത്തി​ൽ ബി​ൽ കാ​ണാം. ഈ ​പേ​ജി​ൽ ബി​ൽ തു​ക ക​ണ്ട് ഉ​റ​പ്പു​വ​രു​ത്താ​നാ​കും. ഇ​വി​ടെ ഇ​മെ​യി​ൽ വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും ന​ൽ​ക​ണം. ഇ​നി പേ​ജി​ന്‍റെ അ​ടി​യി​ലാ​യി പ്രൊ​സീ​ഡ് ടു ​പേ​യ്മെ​ന്‍റ് എ​ന്ന ബ​ട്ട​ണ്‍ അ​മ​ർ​ത്ത​ണം.

തൊ​ട്ട​ടു​ത്ത പേ​ജി​ലാ​ണ് പേ​യ്മെ​ന്‍റ് ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. നെ​റ്റ് ബാ​ങ്കിം​ഗ്, ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ൽ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ, ഗൂ​ഗി​ൾ പേ, ​പേ ടി​എം, ആ​മ​സോ​ണ്‍ പേ, ​മൊ​ബി​ക്വി​ക്ക് പോ​ലു​ള്ള പേ​യ്മെ​ന്‍റ് വാ​ല​റ്റു​ക​ൾ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കാം. തു​ട​ർ​ന്ന് മ​റ്റ് ഏ​തൊ​രു ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റും ന​ട​ത്തു​ന്ന​തു​പോ​ലെ ബി​ൽ തു​ക അ​ട​യ്ക്കാം. നെ​റ്റ് ബാ​ങ്കിം​ഗി​ന് ചി​ല ബാ​ങ്കു​ക​ൾ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കും എ​ന്ന കാ​ര്യം പ്ര​ത്യേ​കം ഓ​ർ​മി​ക്കു​ക.

പ​ണം അ​ട​ച്ചാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ സ്ക്രീ​നി​ൽ കാ​ണാം. ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ലി​ൽ എ​സ്എം​എ​സ് ആ​യും ഇ​മെ​യി​ൽ ആ​യും ബി​ൽ തു​ക അ​ട​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ പ്രി​ന്‍റ് എ​ടു​ത്ത് സൂ​ക്ഷി​ക്കു​ക​യും ആ​വാം. ഇ​തു​പോ​ലെ എ​ളു​പ്പ​ത്തി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ആ​പ്പു​ക​ളും മ​റ്റു സ​ർ​വീ​സു​ക​ളും ഉ​ണ്ട്. ‌