പ​ബ്ജി റി​ട്ടേ​ണ്‍​സ്
മും​ബൈ: ക​ളി തീ​രും​മു​ന്പെ ചു​വ​പ്പുകാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യ പ​ബ്ജി മൊ​ബൈ​ൽ ഗെ​യിം ഇ​ന്ത്യ​ൻ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് വീ​ണ്ടും.

ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മാ​ത്ര​മാ​യു​ള്ള, പ​ബ്ജി​യു​ടെ മൊ​ബൈ​ൽ വേ​ർ​ഷ​ൻ ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്നു ദ​ക്ഷി​ണ കൊ​റി​യ​ൻ ക​ന്പ​നി​യാ​യ പ​ബ്ജി കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. ‘പ​ബ്ജി മൊ​ബൈ​ൽ ഇ​ന്ത്യ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ ഗെ​യിം ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കു വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ത്താ​ണു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും വൈ​കാ​തെ​ത​ന്നെ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലെ​ത്തു​മെ​ന്നും ക​ന്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഏ​റെ ആ​രാ​ധ​ക​രു​ള്ള പ​ബ്ജി മൊ​ബൈ​ൽ വേ​ർ​ഷ​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​ബ്ജി​യു​ടെ മൊ​ബൈ​ൽ വേ​ർ​ഷ​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്ന ചൈ​നീ​സ് ക​ന്പ​നി​യാ​യ ടെ​ൻ​സെ​ന്‍റു​മാ​യു​ള്ള ബ​ന്ധം പ​ബ്ജി കോ​ർ​പറേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.


ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഗെ​യി​മി​ൽ വെർ​ച്വ​ൽ സി​മു​ലേ​ഷ​ൻ, യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ധി​ക​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.​

രാ​ജ്യ​ത്ത് 10 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്നും ഇ​ന്ത്യ​യി​ൽ പ​ബ്ജി കോ​ർ​പ​റേ​ഷ​ന്‍റെ ഉ​പ​വി​ഭാ​ഗം തു​ട​ങ്ങു​മെ​ന്നും ക​ന്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.