സൗജന്യ വൈഫൈ: സേവനം തുടരുമെന്നു റെയിൽടെൽ
സൗജന്യ വൈഫൈ: സേവനം തുടരുമെന്നു റെയിൽടെൽ
Wednesday, February 19, 2020 3:57 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഗൂ​ഗി​ളി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ റെ​യി​ൽ​ടെ​ൽ. ഗൂ​ഗി​ൾ പി​ന്മാ​റി​യാ​ലും ത​ങ്ങ​ൾ സേ​വ​നം തു​ട​രു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​യി​ൽ​ടെ​ൽ അ​റി​യി​ച്ചു. റെ​യി​ൽ​ടെ​ലുമാ​യി ചേ​ർ​ന്നാ​ണ് 415 റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ ഗൂ​ഗി​ൾ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ന​ൽ​കി​യി​രു​ന്ന​ത്.

എ, ​സി കാ​റ്റ​ഗ​റി​ക​ളി​ലു​ള്ള 415 സ്റ്റേ​ഷ​നു​ക​ളി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ന​ൽ​കാ​നാ​ണ് റെ​യി​ൽ​ടെ​ലുമാ​യി ഗൂ​ഗി​ൾ ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്ന​ത്. റെ​യി​ൽ​ടെ​ൽ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്പോ​ൾ റാ​ൻ (റേ​ഡി​യോ അ​ക്സ​സ് നെ​റ്റ‌്‌വ​ർ​ക്ക്) പ്ര​കാ​രം ഗൂ​ഗി​ളാ​യി​രു​ന്നു സേ​വ​നം ന​ൽ​കി​യി​രു​ന്ന​ത്. മ​റ്റു​ള്ള 5190 സ്റ്റേ​ഷ​നു​ക​ളി​ൽ മ​റ്റ് സേ​വ​നദാ​താ​ക്ക​ളു​മാ​യി ചേ​ർ​ന്ന് വൈ​ഫൈ സം​വി​ധാ​നം റെ​യി​ൽ​ടെ​ൽ ഒ​രു​ക്കു​ന്നു​ണ്ട്.


ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ടു​ത​ൽ മൊ​ബൈ​ൽ ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ന​ൽ​കു​ന്ന​ത് ഗു​ണം ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ഗൂ​ഗി​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം. മൊ​ബൈ​ൽ ദാ​താ​ക്ക​ളു​ടെ ഡാ​റ്റാ പ്ലാ​നു​ക​ൾ ആ​ളു​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന നി​ല​യി​ലാ​യ​തി​നാ​ലാ​ണ് സൗ​ജ​ന്യ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.