സ്റ്റാ​ർ​ട്ടപ്പു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​പ്പോ സ​ർ​ക്കാ​രു​മാ​യി കൈ​കോ​ർ​ക്കു​ന്നു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഒ​​​പ്പോ ഇ​​​ന്ത്യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്റ്റാ​​​ർ​​​ട്ടപ് മി​​​ഷ​​​നു​​​മാ​​​യി(​​​കെ​​​എ​​​സ്‌​​​യു​​​എം) സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സം​​​രം​​​ഭ​​​ക​​​ർ​​​ക്കും ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ പ​​​രി​​​സ്ഥി​​​തി സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. കാ​​​മ​​​റ, ഇ​​​മേ​​​ജ് പ്രോ​​​സ​​​സിം​​​ഗ്, ബാ​​​റ്റ​​​റി, നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്(5​​​ജി), സി​​​സ്റ്റം പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ്, പേമെന്‍റ്സ്, ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ഗെ​​​യി​​​മിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ​​​യും സം​​​രം​​​ഭ​​​ങ്ങ​​​ളെ​​​യും ചി​​​ട്ട​​​യോ​​​ടെ വി​​​ക​​​സി​​​പ്പി​​​ച്ച് പി​​​ന്തു​​​ണ ന​​​ൽ​​​കും.

ഇ​​​ന്ത്യ​​​ൻ മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ന​​​വീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ​​​യും വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​പ്പോ​​​യു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം സ​​​ഹാ​​​യ​​​മാ​​​കു​​​മെ​​​ന്ന് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ടപ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ലും സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​ലും അ​​​വ വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും ഒ​​​പ്പോ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് ഒ​​​പ്പോ ഇ​​​ന്ത്യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഗ​​​വേ​​​ഷ​​​ണ-​​​വി​​​ക​​​സ​​​ന കേ​​​ന്ദ്രം മേ​​​ധാ​​​വി​​​യു​​​മാ​​​യ ത​​​സ്‌​​​ലിം ആ​​​രി​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി.