ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷാ പ​രി​പാ​ടി​യു​മാ​യി ടി​ക്ടോ​ക്
ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷാ പ​രി​പാ​ടി​യു​മാ​യി ടി​ക്ടോ​ക്
Monday, March 25, 2019 2:54 PM IST
പ്ര​മു​ഖ ഹ്ര​സ്വ വീ​ഡി​യോ പ്ലാ​റ്റ് ഫോ​മാ​യ ടി​ക്ടോ​ക,് സേ​ഫ് ഹം ​സേ​ഫ് ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷാ പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ചു. സൈ​ബ​ർ പീ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്, ടി​ക്ടോ​ക് പ്രാ​ദേ​ശി​ക ഇ​ൻ​ർ​നെ​റ്റ് സു​ര​ക്ഷാ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ഓ​ണ്‍​ലൈ​ൻ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ കോ​ളേ​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ജ്യു​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി അ​സി.​പ്രൊ​ഫ​സ​ർ ഡോ.​ഏ​ഞ്ച​ൽ ര​ത്ന​ഭാ​യ്, ഇ​ന്ദി​രാ​ഗാ​ന്ധി ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ വു​മ​ണ്‍ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​അ​മി​ത​ദേ​വ് ഡ​ൽ​ഹി പോ​ലീ​സ് ക്രൈം ​ബ്രാ​ഞ്ച് സൈ​ബ​ർ സെ​ൽ എ​സ് പി ​സി​ദ്ധാ​ർ​ത്ഥ ജെ​യി​ൻ തു​ട​ങ്ങി പ​ത്തോ​ളം പ്ര​മു​ഖ​രാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക.


ഇ​ന്ത്യ​യി​ൽ നി​ല​വി​ലു​ള്ള ഓ​ണ്‍​ലൈ​ൻ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചും, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യെ​പ്പ​റ്റി​യും, ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ മാ​ന​സി​ക സ്വാ​ധീ​നം സം​ബ​ന്ധി​ച്ചും പ​ഠ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ൻ ടി​ക്ടോ​ക് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ടി​ക് ടോ​ക് (ഇ​ന്ത്യ) പ​ബ്ലി​ക് പോ​ളി​സി ഡ​യ​റ​ക്ട​ർ സ​ന്ധ്യ ശ​ർ​മ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ക്ടോ​ക്കി​ന്‍റെ ഡി​ജി​റ്റ​ൽ വെ​ൽ​ബി​യിം​ഗ് ഫീ​ച്ച​ർ, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പി​ൽ ചെ​ല​വ​ഴി​ക്കാ​വു​ന്ന സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.