1079 രൂപയ്ക്ക് വയർലെസ് മൗസും കീബോർഡുമായി റാപൂ
1079 രൂപയ്ക്ക് വയർലെസ് മൗസും കീബോർഡുമായി റാപൂ
Monday, January 21, 2019 12:19 PM IST
മും​ബൈ: വ​യ​ർ​ലെ​സ് പെ​രി​ഫെ​റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന റാ​പൂ അ​ത്യാ​ധു​നി​ക 8000 വ​യ​ർ​ലെ​സ് മൗ​സും കീ​ബോ​ർ​ഡും ചേ​ർ​ന്ന കോം​ബോ അ​വ​ത​രി​പ്പി​ച്ചു. യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് സ​വി​ശേ​ഷ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വി​ധ​ത്തി​ലാ​ണ് ഇ​വ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

2.4 വ​യ​ർ​ലെ​സ് ക​ണ​ക്‌​ഷ​നു​ള്ള കീ​ബോ​ർ​ഡും മൗ​സും 10 മീ​റ്റ​ർ വ​രെ ദൂ​ര​ത്തി​ലും 360 ഡി​ഗ്രി ക​വ​റേ​ജി​ലും ല​ഭ്യ​മാ​കും. ഒ​രു കോ​ടി കീ ​പ്ര​സ് വ​രെ ഈ​ട് നി​ൽ​ക്കു​ന്ന വി​ധം നി​ർ​മി​ച്ചി​ട്ടു​ള്ള മൗ​സി​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന​തും എ​ളു​പ്പ​ത്തി​ൽ മാ​ഞ്ഞു​പോ​കാ​ത്ത​തു​മാ​യ ലേ​സ​ർ പ്രി​ന്‍റ് കീ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.


ബോ​റിം​ഗ് ഡെ​സ്ക്കി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന തെ​ളി​ച്ച​മു​ള്ള​തും ട്രെ​ൻ​ഡി​യു​മാ​യ സ്റ്റൈ​ലി​ലാ​ണ് ഇ​വ​യെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യ്ൽ, ഇ-​കൊ​മേ​ഴ്സ് സ്റ്റോ​റു​ക​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ വാ​റ​ന്‍റി സ​ഹി​തം ഉ​ത്പ​ന്നം ല​ഭ്യ​മാ​ണ്. വി​ല 1079 രൂ​പ.