48 മെഗാപിക്സൽ കാമറയുമായി ഷവോമി
48  മെഗാപിക്സൽ കാമറയുമായി ഷവോമി
Monday, December 10, 2018 3:54 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 48 മെ​​​ഗാ​​​പി​​​ക്സൽ കാമറയുള​​​ള സ്മാ​​​ർ​​​ട്ഫോ​​​ൺ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നൊ​​​രു​​​ങ്ങി ചൈ​​​നീ​​​സ് സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഷ​​​വോ​​​മി.​ പു​​​തി​​​യ ഫോ​​​ൺ അ​​​ടു​​​ത്ത​ വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​ന്നു ഷ​​​വോ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് ലി​​​ൻ​​​ബി​​​ൻ അ​​​റി​​​യി​​​ച്ചു.

48 മെ​​​ഗാ​​​പി​​​ക്സ​​​ലു​​​ള്ള ഫോ​​​ൺ താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചുനോ​​​ക്കി​​​യെ​​​ന്നും മി​​​ക​​​ച്ച അ​​​നു​​​ഭ​​​വ​​​മാ​​​യി​​​രി​​​ക്കും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, ഫോ​​​ണി​​​ന്‍റെ പേ​​​രോ വി​​​ല​​​യോ അ​​​ദ്ദേ​​​ഹം വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ല്ല. ലി​​​ൻ‌ ബി​​​ന്നി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​നു പി​​​ന്നാ​​​ലെ ഷ​​​വോ​​​മി​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ മ​​​നു കു​​​മാ​​​ർ ജ​​​യി​​​നും പു​​​തി​​​യ ഫോ​​​ണി​​​ന്‍റെ വ​​​ര​​​വ് സ്ഥി​​രീ​​​ക​​​രി​​​ച്ചു.


സ്നാ​​​പ് ഡ്രാ​​​ഗ​​​ൺ 675 പ്രോ​​​സ​​​സ​​​ർ ആ​​​കും പു​​​തി​​​യ ഫോ​​​ണി​​​നു ക​​​രു​​​ത്തു പ​​​ക​​​രു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഷ​​​വോ​​​മി​​​യു​​​ടെ റെ​​​ഡ്മി നോ​​​ട്ട് 6 പ്രോ ​​​അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ​​​ത്.