ഡെ​ക്സ്, എ​സ് പെ​ന്നോ​ടു​കൂ​ടി സാം​സം​ഗ് ഗാ​ല​ക്സി ടാ​ബ് എ​സ്4
ഡെ​ക്സ്, എ​സ് പെ​ന്നോ​ടു​കൂ​ടി സാം​സം​ഗ് ഗാ​ല​ക്സി ടാ​ബ് എ​സ്4
Thursday, November 15, 2018 3:23 PM IST
സാം​സം​ഗ് ഇ​ന്ത്യ​യു​ടെ ഫ്ളാ​ഗ്ഷി​പ്പ് ടാ​ബ് ലറ്റാ​യ ഗാ​ല​ക്സി ടാ​ബ് എ​സ്4 അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ടൂ ​ഇ​ൻ വ​ണ്‍ ആ​ൻ​ഡ്രോ​യി​ഡ് ടാ​ബ് ലറ്റി​ൽ സാം​സം​ഗ് ഡെ​ക്സ്, എ​സ് പെ​ൻ എ​ന്നി​വ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി എ​വി​ടെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ന്തു ദൗ​ത്യ​വും നി​ർ​വ​ഹി​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​മാ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ല 57,900 രൂ​പ.

ആ​ധു​നി​ക രൂ​പ​ക​ൽ​പ്പ​ന, ആ​ക​ർ​ഷ​ക​മാ​യ ഡി​സ്പ്ലേ, നാ​ലു സ്പീ​ക്ക​റു​ക​ൾ, കൂ​ടു​ത​ൽ വി​നോ​ദ ഫീ​ച്ച​റു​ക​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് സാം​സം​ഗ് ഗാ​ല​ക്സി ടാ​ബ് എ​സ്4​നെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​വും വി​നോ​ദ​പ്ര​ദ​വു​മാ​ക്കു​ന്നു​വെ​ന്ന് സാം​സം​ഗ് ഇ​ന്ത്യ മൊ​ബൈ​ൽ ബി​സി​ന​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ദി​ത്യ ബ​ബ്ബ​ർ പ​റ​ഞ്ഞു.

സ്റ്റാ​ൻ​ഡ് എ​ലോ​ണ്‍ മോ​ഡി​ൽ മോ​ണി​റ്റ​റും കീ​ബോ​ർ​ഡും ഇ​ല്ലാ​തെ ത​ന്നെ പി​സി പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡ്യു​വ​ൽ മോ​ഡി​ൽ ഗാ​ല​ക്സി ടാ​ബ് എ​സ്4​നെ എ​ച്ച്ഡി​എം​ഐ ആ​ഡാ​പ്റ്റ​റി​ലൂ​ടെ വ​ലി​യ മോ​ണി​റ്റ​റു​മാ​യി ഘ​ടി​പ്പി​ക്കു​ന്പോ​ൾ മ​ൾ​ട്ടി ടാ​സ്ക്കി​ങ് കൂ​ടു​ത​ൽ സു​ഖ​മ​മാ​ക്കു​ന്നു. കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്നു.
സാം​സം​ഗ് ഡെ​ക്സ് ഡ്യൂ​വ​ൽ മോ​ഡി​ൽ വ​ലി​യ സ്ക്രീ​നി​ൽ വി​വി​ധ ആ​പ്പു​ക​ളു​ടെ ഡി​സ്പ്ലേ കാ​ണാം. ആ​പ്പു​ക​ൾ​ക്കി​ട​യി​ൽ ഫ​യ​ലു​ക​ളും നീ​ക്കാം. ഒ​രു ഡെ​സ്ക്ടോ​പ്പ് ക​ന്പ്യൂ​ട്ട​ർ പോ​ലെ ഉ​പ​യോ​ഗി​ക്കാം. ഭാ​രം കു​റ​വാ​യ​തി​നാ​ൽ കൊ​ണ്ടു ന​ട​ക്കു​ക​യും ചെ​യ്യാം.

7300എം​എ​എ​ച്ച് ബാ​റ്റ​റി 16 മ​ണി​ക്കൂ​ർ വീ​ഡി​യോ പ്ലേ ​ബാ​ക്ക് ന​ൽ​കു​ന്നു. സാം​സം​ഗി​ന്‍റെ മൊ​ബൈ​ൽ സെ​ക്യൂ​രി​റ്റി പ്ലാ​റ്റ്ഫോ​മാ​യ സാം​സം​ഗ് നോ​ക്സ് വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ന്പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു.


റീ​ഡി​സൈ​ൻ ചെ​യ്ത എ​സ് പെ​ൻ ആ​ധി​കാ​രി​ക​മാ​യ ഹാ​ൻ​ഡ്റൈ​റ്റി​ങ് അ​നു​ഭ​വം പ​ക​രു​ന്നു. വ​ര​യ്ക്കു​ന്ന​തി​നും നോ​ട്ടു​ക​ൾ കു​റി​ക്കു​ന്ന​തി​നും ആ​ധു​നി​ക ലോ​ക​വു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​നും ബോ​ക്സി​ൽ വ​രു​ന്ന എ​സ് പെ​ൻ ഉ​പ​കാ​ര​പ്പെ​ടു​ന്നു.

സാം​സം​ഗി​ന്‍റെ ഓ​ണ്‍​ലൈ​ൻ ഷോ​പ്പി​ലും പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ലും ഒ​ക്ടോ​ബ​ർ 18 മു​ത​ൽ ഗാ​ല​ക്സി ടാ​ബ് എ​സ്4 ല​ഭ്യ​മാ​ണ്.

അ​വ​ത​ര​ണ ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങു​ന്ന​വ​ർ​ക്ക് 5000 രൂ​പ​യു​ടെ കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ണ്ട്. ഇ​എം​ഐ​യി​ലും ല​ഭ്യ​മാ​ണ്. ജി​യോ വ​രി​ക്കാ​ർ​ക്ക് 198 അ​ല്ലെ​ങ്കി​ൽ 299 രൂ​പ​യ്ക്കു റീ​ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ 2,750 രൂ​പ​യു​ടെ ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​ണ്ട്.

സാം​സം​ഗ് ഗാ​ല​ക്സി എ9 ​വി​പ​ണി​യി​ൽ:

സാം​സം​ഗി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫോ​ണാ​യ ഗാ​ല​ക്സി എ9 ​പു​റ​ത്തി​റ​ക്കി. ലോ​ക​ത്തെ ആ​ദ്യ​ത്തെ റി​യ​ർ ക്വാ​ഡ് ക്യാ​മ​റ​യോ​ടെ​യു​ള്ള ഫോ​ണെ​ന്ന പ്ര​ത്യേ​ക​ത​യോ​ടൊ​ണ് എ9 ​വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

നാ​ല് ലെ​ൻ​സു​ക​ളാ​ണ് ക്യാ​മ​റ​യി​ലു​ള്ള​ത്. ഏ​റ്റ​വും മി​ക​ച്ച ക്ലോ​സ​പ്പ് ഷോ​ട്ടു​ക​ൾ പ​ക​ർ​ത്താ​ൻ 2 ഒ​പ്റ്റി​ക്ക​ൽ സൂം ​ലെ​ൻ​സ്, അ​ൾ​ട്രാ​വൈ​ഡ് ലെ​ൻ​സ്, എ​ഐ സീ​ൻ റെ​ക​ക്ഗ്നീ​ഷ​ൻ എ​ന്നി​വ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. 24 എം​പി​യാ​ണ് ഫോ​ണി​ലെ പ്ര​ധാ​ന ലെ​ൻ​സ.്
3800 എം​എ​എ​ച്ച് ആ​ണ് ബാ​റ്റ​റി. 128 ജി​ബി സ്റ്റോ​റേ​ജ് 512 ജി​ബി വ​രെ എ​ക്സ്പാ​ന്‍റ് ചെ​യ്യാം. ബി​ക്സ്ബി, സാം​സം​ഗ് പേ, ​സാം​സം​ഗ് ഹെ​ൽ​ത്ത് എ​ന്നി​വ​യും ഫോ​ണി​ലു​ണ്ട്. മൂ​ന്ന് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ഫോ​ണ്‍ ല​ഭി​ക്കും.