ഇന്ത്യയുടെ കരുത്താകാൻ "ശക്തി'
ഇന്ത്യയുടെ കരുത്താകാൻ "ശക്തി'
Friday, November 2, 2018 3:08 PM IST
ചെ​ന്നൈ: രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ ത​ദ്ദേ​ശീ​യ മൈ​ക്രോ​പ്രോ​സ​സ​ർ ന​മ്മു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കും സി​സി ടി​വി കാ​മ​റ​ക​ൾ​ക്കും സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ​ക്കു​മൊ​ക്കെ ക​രു​ത്തേ​കും! ശ​ക്തി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന മൈ​ക്രോ​പ്രോ​സ​സ​ർ ഡി​സൈ​ൻ ചെ​യ്ത് വി​ക​സി​പ്പി​ച്ച​ത് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ (ഇ​സ്രോ) സെ​മി ക​ണ്ട​ക്ട​ർ ല​ബോ​റ​ട്ട​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി മ​ദ്രാ​സാ​ണ് (ഐ​ഐ​ടി മ​ദ്രാ​സ്). ച​ണ്ഡി​ഗ​ഡി​ൽ നി​ർ​മി​ച്ച “ശ​ക്തി’’ പ്ര​ചാ​ര​ത്തി​ലാ​യാ​ൽ വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മൈ​ക്രോ ചി​പ്പു​ക​ളു​ടെ അ​ള​വും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത​യും കു​റ​യ്ക്കാ​നാ​കും.

കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും മ​റ്റ് ഇ​ലക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ത​ല​ച്ചോ​റ് എ​ന്നു​പ​റ​യു​ന്ന​ത് ഇ​ത്ത​രം മൈ​ക്രോ​പ്രോ​സ​സ​റു​ക​ളാ​ണ്. അ​തി​വേ​ഗ, സൂ​പ്പ​ർ കം​പ്യൂ​ട്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​തും ഇ​വ​യാ​ണ്.

ജൂ​ലൈ​യി​ൽ ഐ​ഐ​ടി മ​ദ്രാ​സി​ലെ ഒ​രു ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ റൈ​സ് ക്രീ​ക്ക് എ​ന്ന പേ​രി​ൽ 300 ചി​പ്പു​ക​ൾ ഡി​സൈ​ൻ ചെ​യ്തി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ഒ​റേ​ഗ​ണി​ലു​ള്ള ഇ​ന്‍റെ​ലി​ന്‍റെ നി​ർ​മാ​ണ​യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, ശ​ക്തി പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച​താ​ണ്.


അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും സാ​ങ്കേ​തി​ക​വി​ദ്യ വി​ഭി​ന്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ 180 നാ​നോ​മീ​റ്റ​ർ സം​വി​ധാ​ന​ത്തി​ലാ​ണ് ചി​പ്പ് നി​ർ​മി​ച്ച​തെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ൽ അ​ത് 20 നാ​നോ​മീ​റ്റ​റാ​ണെ​ന്ന് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ പ്ര​ഫ. ക​മ​കൊ​ട്ടി വീ​ഴി​നാ​ഥ​ൻ പ​റ​ഞ്ഞു. 180 നാ​നോ​മീ​റ്റ​ർ എ​ന്ന​ത് ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ള്ള​ത​ല്ല. സാ​ധാ​ര​ണ ഉൗ​ർ​ജ​സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഇ​ത്ത​രം മൈ​ക്രോ​പ്രോ​സ​സ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ പ്രോ​സ​സ​റു​ക​ൾ കു​റ​ഞ്ഞ വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ടു​ മൊ​ബൈ​ലു​ക​ളി​ൽ അ​വ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​ക​ണ്ടെ​ത്ത​ൽ ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. 13 ക​ന്പ​നി​ക​ൾ ശ​ക്തി മൈ​ക്രോ​പ്രോ​സ​സ​റി​നു​വേ​ണ്ടി ഐ​ഐ​ടി മ​ദ്രാ​സി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

അ​തി​നൂ​ത​ന മൈ​ക്രോ​പ്രോ​സ​സ​ർ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഐ​ഐ​ടി ടീം. ​പ​രാ​ശ​ക്തി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​മൈ​ക്രോ​പ്രോ​സ​സ​ർ അ​ടു​ത്ത മാ​സം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​മൈ​ക്രോ​പ്രോ​സ​സ​റു​ക​ൾ ഡെ​സ്ക്‌​ടോ​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കും.