ആപ് "ആപ്പി'ലാക്കി!
ആപ് "ആപ്പി'ലാക്കി!
Wednesday, October 17, 2018 3:48 PM IST
ചേ​​ർ​​ത്ത​​ല: മൊ​​ബൈ​​ൽ ആ​​പ് ഉ​​പ​​യോ​​ഗി​​ച്ചു പ​​ണ​​മി​​ട​​പാ​​ടു ന​​ട​​ത്തി​​യ യു​​വാ​​വി​​ന്‍റെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്ന് 45,000 രൂ​​പ​യോ​ളം ന​​ഷ്ട​​മാ​​യ​​താ​​യി പ​​രാ​​തി. ചേ​​ർ​​ത്ത​​ല വാ​​ര​​നാ​​ട് പീ​​ടി​​ക​​ച്ചി​​റ വി. ​​ജ​​യ​​റാ​​മി​​നാ​​ണു പ​​ണം ന​​ഷ്ട​​പ്പെ​​ട്ട​​ത്. പേ​​ടി​​എം മൊ​​ബൈ​​ൽ ആപ് ഉ​​പ​​യോ​​ഗി​​ച്ചു ഡി​​ഷ് ടി​​വി ക​​ണ​​ക‌്ഷ​​ൻ റീ​​ചാ​​ർ​​ജ് ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് എ​​സ്ബി​​ഐ വാ​​ര​​നാ​​ട് ശാ​​ഖ​​യി​​ലെ അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്നു നാ​​ലു​ ത​​വ​​ണ​യാ​യി 44,998 രൂ​​പ ന​​ഷ്ട​​പ്പെ​​ട്ട​​ത്.

ക​​ഴി​​ഞ്ഞ 12ന് ​​രാ​​ത്രി 350 രൂ​​പ​​യ്ക്കു ഡി​​ഷ് ടി​​വി റീ​​ചാ​​ർ​​ജ് ചെ​​യ്തു. എ​ന്നാ​ൽ, ചാ​ർ​ജ് ആ​യി എ​ന്ന​തി​ന്‍റെ മെ​സേ​ജു​ക​ളൊ​ന്നും വ​രാ​തി​രു​ന്ന​തോ​ടെ വീ​​ണ്ടും 350 രൂ​​പ ട്രാ​​ൻ​​സ്ഫ​​ർ ചെ​​യ്തു. എ​​ന്നാ​​ൽ, അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നു ര​​ണ്ടു ത​​വ​​ണ തു​​ക ഈ​​ടാ​​ക്കി​​യ​​തു മ​​ന​​സി​​ലാ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് അ​​ധി​​ക​​മാ​​യി ന​​ല്​​കി​​യ തു​​ക തി​​രി​​ച്ചു​​വാ​​ങ്ങാ​ൻ ഡി​​ഷ് ടി​​വി ക​​ന്പ​​നി​​യു​​ടെ ക​​സ്റ്റ​​മ​​ർ കെ​​യ​​ർ സെ​​ന്‍റ​​റു​​മാ​​യി 13ന് ​​രാ​​വി​​ലെ ജ​​യ​​റാം ബ​​ന്ധ​​പ്പെ​​ട്ടു. റീ​​ചാ​​ർ​​ജി​നു പ​​ണം ട്രാ​​ൻ​​സ്ഫ​​ർ ചെ​​യ്യാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച ആ​​പ്പി​​ന്‍റെ ക​​സ്റ്റ​​മ​​ർ കെ​​യ​​ർ സെ​​ന്‍റ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ൽ പ​​ണം തി​​രി​​ച്ചു കി​​ട്ടു​​മെ​​ന്ന് അ​​വ​​ർ അ​​റി​​യി​​ച്ചു. അ​​ത​​നു​​സ​​രി​​ച്ചു പേ​​ടി​​എം ക​​സ്റ്റ​​മ​​ർ കെ​​യ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ൾ അ​​വ​​ർ ജ​​യ​​റാ​​മി​​ന്‍റെ എ​​ടി​​എം കാ​​ർ​​ഡി​​ലെ സി​​വി​​വി ന​​ന്പ​​ർ പ​​റ​​ഞ്ഞു​​കേ​​ൾ​​പ്പി​​ക്കു​​ക​​യും അ​​ധി​​ക​​മാ​​യി ന​​ല്​​കി​​യ തു​​ക അ​​ക്കൗ​​ണ്ടി​​ലേ​​ക്കു മാ​​റ്റി​​യി​​യെ​​ന്ന് അ​​റി​​യി​​ക്കു​​ക​​യും​​ചെ​​യ്തു. 8617070213 എ​​ന്ന ഫോ​​ണ്‍ ​ന​​ന്പ​​റി​​ൽ​നി​​ന്നാ​​ണ് വി​​വ​​ര​​ങ്ങ​​ൾ നല്കി​​യ​​ത്. പ​​ത്തു മി​​നി​​ട്ട് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 9,999, 20,000, 9,999, 5,000 രൂ​​പ വീ​​തം അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ച​​താ​​യി മെ​സേ​ജ് ല​ഭി​ച്ചു. സം​​ശ​​യം തോ​​ന്നി​​യ ജ​​യ​​റാം ഉ​​ട​​നെ എ​​സ്ബി​​ഐ ക​​സ്റ്റ​​മ​​ർ കെ​​യ​​ർ സെ​​ന്‍റ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് എ​​ടി​​എം കാ​​ർ​​ഡ് മ​​ര​​വി​​പ്പി​​ച്ചു. ഇ​​തു സം​​ബ​​ന്ധി​​ച്ച് ജ​​യ​​റാം ചേ​​ർ​​ത്ത​​ല പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്​​കി. പോ​​ലീ​​സ് സൈ​​ബ​​ർ​ സെ​​ല്ലി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.