ട്രെന്‍ഡി നീലക്കുറിഞ്ഞി സാരി
ട്രെന്‍ഡി നീലക്കുറിഞ്ഞി സാരി
Saturday, November 10, 2018 5:04 PM IST
പ്രളയക്കെടുതിയെ അതീജിവിച്ച് മുന്നേറുന്നവരുടെ പ്രതീകമായി നീലക്കുറിഞ്ഞി വീണ്ടും പൂത്തു. കൊഴിഞ്ഞുപോകലുകള്‍ക്കു ശേഷമുള്ള തളിര്‍ക്കലും പൂവിടലും. പ്രകൃതിയുടെ വിസ്മയമായി അറിയപ്പെടുന്ന, ഗിരിനിരകള്‍ നീലക്കിരീടമണിയുന്ന ഈ വസന്തകാലം അവസാനിക്കാതിരുന്നെങ്കിലെന്ന് അവിടം സന്ദര്‍ശിക്കുമ്പോള്‍ ചിന്തിക്കാത്തവരും ചുരുക്കം.

നീലപ്പട്ടണിഞ്ഞ മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ താത്പര്യമുള്ള നാരിമാര്‍ക്ക് ഇത്തവണ ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിങ്ങള്‍ക്കായി നീലക്കുറിഞ്ഞി പ്രമേയമാക്കി നിര്‍മിച്ചിരിക്കുന്ന സാരി ഇപ്പോള്‍ നീലക്കുറിഞ്ഞിയോടൊപ്പം ട്രെന്‍ഡാണ്. കണ്ണിനും മനസിനും പുതുമയും കുളിര്‍മയും സമ്മാനിച്ച് നീലക്കുറിഞ്ഞിയെ പ്രകൃതി അവതരിപ്പിക്കുമ്പോള്‍ പെണ്ണഴകിന് പുതുമയുമായെത്തുകയാണ് നീലക്കുറിഞ്ഞി സാരി.

വസന്തത്തെ വരവേല്‍ക്കാന്‍

പന്ത്രണ്ട് വര്‍ഷത്തിനിടെയുള്ള അപൂര്‍വ പ്രതിഭാസമായ നീലക്കുറിഞ്ഞി വസന്തത്തെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നീലക്കുറിഞ്ഞി സാരിയും പിറവിയെടുക്കുന്നത്. കട്ടപ്പനയിലെ ഫാഷന്‍ വീക്ക് ഡിസൈന്‍സ് എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമാണ് നീലക്കുറിഞ്ഞി സാരി അണിയിച്ചൊരുക്കുന്നത്. മുമ്പ് ടൂറിസം മേഖലയില്‍ ജോലി ചെയ്തിരുന്നതിനാല്‍ 2018 ലെ നീലക്കുറിഞ്ഞി സീസണെ വരവേല്‍ക്കാന്‍ എല്ലാവരെയും പോലെ തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് നീലക്കുറിഞ്ഞി സാരി എന്ന ആശയം Fashion Week Designs ഉടമയ്ക്ക് തോന്നിയത്. നീലക്കുറിഞ്ഞിയെ പോപ്പുലര്‍ ആക്കുക എന്നതും ലക്ഷ്യത്തിലുണ്ട്.

നീലവസന്തം സാരിയില്‍

നാല് നിറങ്ങളിലാണ് നീലക്കുറിഞ്ഞി സാരി ലഭ്യമാവുന്നത്. ലവന്‍ഡര്‍, ലൈറ്റ് ഗ്രീന്‍, സ്‌കൈ ബ്ലൂ, ക്രീം എന്നിവയാണവ. വിത്ത് ബ്ലൗസാണ് സാരി. വരയാടിന്റെയും നീലക്കുറിഞ്ഞിയുടെയും ഡിസൈനാണ് അതിലുള്ളത്. സാറ്റിന്‍ സില്‍ക്കിലാണ് പ്രധാനമായും സാരി ലഭ്യമാവുന്നത്. മുന്താണിയില്‍ നീലക്കുറി ഞ്ഞിയുടെയും ബോര്‍ഡറുകളില്‍ വരയാടിന്റെയും വരയാട്ടിന്‍കുട്ടിയുടെയും ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ പ്രിന്റിംഗാണ് ചെയ്തിരിക്കുന്നത്.


മേയ്ഡ് ഇന്‍ ഗുജറാത്ത്

ഷോപ്പില്‍ നിന്നു തന്നെ ഡിസൈന്‍ ചെയ്ത് ഗുജറാത്തിലെ സൂററ്റിലാണ് പ്രിന്റിംഗ് അടക്കമുള്ള വര്‍ക്കുകള്‍ ചെയ്യുന്നത്. അവിടെ ഏതാനും ഫാക്ടറികളുമായി Fashion Week Designs ന് ടൈഅപ്പ് ഉള്ളതിനാല്‍ അവിടുന്ന് നേരിട്ട് നാട്ടിലെത്തിക്കാനും ബുദ്ധിമുട്ടില്ല. അതുകൊണ്ടു തന്നെ മാര്‍ക്കറ്റ് പ്രൈസിന് സാരി വില്‍ക്കാനും സാധിക്കുന്നു.



മനസിലൊരു ഡിസൈനുണ്ടോ?

സാരിയില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഡിസൈന്‍ മനസില്‍ ഉണ്ടെങ്കില്‍ അതുപോലെ തന്നെ ചെയ്തും കൊടുക്കും. വെഡ്ഡിംഗ് ഫംഗ്ഷനോ, കോളജ് ഫംഗ്ഷനോ യൂണിഫോം പര്‍പ്പസിനോ പോലെ ബള്‍ക്ക് ക്വാന്‍ണ്ടിറ്റിയില്‍ ഉള്ളതാണെങ്കില്‍ പ്രത്യേകിച്ചും. ഓര്‍ഡര്‍ കൊടുക്കുകയേ വേണ്ടൂ.

വാങ്ങാം നീലക്കുറിഞ്ഞി സാരി

Fashion Week Designs എന്ന ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈനായാണ് പ്രധാനമായും വില്‍പ്പന നടക്കുന്നത്. കട്ടപ്പനയിലെ ഷോപ്പില്‍ നിന്ന് നേരിട്ടും പര്‍ച്ചേസ് ചെയ്യാം. കോണ്‍ടാക്ട് ചെയ്താല്‍ ഇന്ത്യയിലെവിടെയും കാഷ് ഓണ്‍ ഡെലിവറി സൗകര്യത്തോടെ എത്തിച്ചുകൊടുക്കുകയും ചെയ്യും. 990 രൂപയാണ് ഒരു സാരിയുടെ വില.

കീര്‍ത്തി കാര്‍മല്‍ ജേക്കബ്‌