സൂം ​കാ​റു​മാ​യി ചേ​ര്‍​ന്ന് പു​തി​യ പ​ങ്കാ​ളി​ത്ത​തി​ന് തു​ട​ക്ക​മി​ട്ട് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്
സൂം ​കാ​റു​മാ​യി ചേ​ര്‍​ന്ന് പു​തി​യ പ​ങ്കാ​ളി​ത്ത​തി​ന് തു​ട​ക്ക​മി​ട്ട് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്
Friday, June 21, 2024 2:12 AM IST
കൊ​ച്ചി: രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ പ​റ​ന്നി​റ​ങ്ങു​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് പു​ത്ത​ന്‍ അ​നു​ഭ​വം ന​ല്‍​കു​ന്ന​തി​നാ​യി സൂം ​കാ​റു​മാ​യി ചേ​ര്‍​ന്നു​ള്ള പ​ങ്കാ​ളി​ത്ത​തി​ന് തു​ട​ക്ക​മി​ട്ട് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്‍ ബു​ക്ക് ചെ​യ്യാ​നും എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് ത​ന്നെ വാ​ഹ​ന​മെ​ടു​ത്ത് സ്വ​യം ഓ​ടി​ച്ച് പോ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും വാ​ഹ​ന​മെ​ടു​ത്ത് യാ​ത്ര​യ്ക്ക് ശേ​ഷം തി​രി​കെ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ത​ന്നെ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് ആ​പ്പി​ലൂ​ടെ ലോ​ഗൗ​ട്ട് ചെ​യ്യാം എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

കൊ​ച്ചി, ബം​ഗ​ളൂ​രു, ഭു​വ​നേ​ശ്വ​ര്‍, ചെ​ന്നൈ, ഡ​ല്‍​ഹി, ഗോ​വ, ഗു​വാ​ഹ​ത്തി, ഹൈ​ദ​രാ​ബാ​ദ്, ഇ​ന്‍​ഡോ​ര്‍, ജ​യ്പൂ​ര്‍, കൊ​ല്‍​ക്ക​ത്ത, ല​ഖ്നൗ, മം​ഗ​ലാ​പു​രം, മ​ധു​രൈ, മും​ബൈ, പൂ​നെ, തി​രു​ച്ചി​റ​പ്പ​ള്ളി, വി​ജ​യ​വാ​ഡ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യും (www.airindiaexpress.com) മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും സൂം ​കാ​റു​ക​ള്‍ ബു​ക്ക് ചെ​യ്യാം.

ഏ​ത് ത​രം യാ​ത്ര​യ്ക്കും ല​ഗേ​ജി​നും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ല്‍ മി​ക​ച്ച റേ​റ്റിം​ഗു​ള്ള വാ​ഹ​ന​ദാ​താ​ക്ക​ളി​ല്‍ നി​ന്നു​ള്ള എ​സ്യു​വി, സെ​ഡാ​ന്‍, ഹാ​ച്ച്ബാ​ക്ക് എ​ന്നി​വ​യും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പേ​പ്പ​റു​ക​ള്‍ പാ​ടെ ഒ​ഴി​വാ​ക്കി ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും തി​രി​ച്ച​റി​ല്‍ കാ​ര്‍​ഡും ഒ​പ്പം ഒ​രു സെ​ല്‍​ഫി​യും അ​പ്ലോ​ഡ് ചെ​യ്താ​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വൈ​ബ്സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും സൂം ​കാ​ര്‍ ബു​ക്ക് ചെ​യ്യാം. എ​ട്ട് മ​ണി​ക്കൂ​ര്‍ മു​ത​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​യ്ക്ക് വ​രെ അ​നു​യോ​ജ്യ​മാ​യ പ്ലാ​നു​ക​ളു​ണ്ട്.

സൂം ​കാ​റി​ന്‍റെ കീ ​ലെ​സ് അ​ക്സ​സ് സം​വി​ധാ​നം വ​ഴി ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി വാ​ഹ​നം പി​ക്ക്അ​പ്പ്, ഡ്രോ​പ്പ് ഓ​ഫ് ഉ​ള്‍​പ്പ​ടെ ചെ​യ്യാ​നും സാ​ധി​ക്കും. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 60 ദി​വ​സം മു​ത​ല്‍ എ​ട്ട് മ​ണി​ക്കൂ​ര്‍ മു​ന്‍​പ് വ​രെ ഈ ​സേ​വ​നം ബു​ക്ക് ചെ​യ്യാം.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ ഓ​രോ യാ​ത്ര​ക്കാ​ര്‍​ക്കും വ്യ​ക്തി​ഗ​ത അ​നു​ഭ​വം ന​ല്‍​കു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ചീ​ഫ് കൊ​മേ​ഴ്സ്യ​ല്‍ ഓ​ഫീ​സ​ര്‍ അ​ങ്കു​ര്‍ ഗാ​ര്‍​ഗ് പ​റ​ഞ്ഞു.