ഒ​രേ​ദി​വ​സം പു​തി​യ 10 ശാ​ഖ​ക​ൾ തു​റ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക്
ഒ​രേ​ദി​വ​സം  പു​തി​യ 10 ശാ​ഖ​ക​ൾ തു​റ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക്
Thursday, June 30, 2022 10:32 PM IST
കൊ​ച്ചി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​ന്ന് പു​തി​യ 10 ശാ​ഖ​ക​ൾ തു​റ​ന്നു. ത​മി​ഴ്നാ​ട്ടി​ലെ സു​ന്ദ​ര​പു​രം, തി​രു​വ​ണ്ണാ​മ​ലൈ, സെ​യ്ദാ​പേ​ട്ട്, സേ​നൂ​ർ, അ​ഴ​ഗു​സേ​നൈ, കാ​ൽ​പു​ദൂ​ർ, സു ​പ​ള്ളി​പ്പ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ഖ പ​ട്ട​ണ​ത്തു​ള്ള മ​ധു​ർ​വാ​ഡ​യി​ലും തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി​യി​ലും ഗു​ജ​റാ​ത്തി​ലെ മെ​ഹ്സാ​ന​യി​ലു​മാ​ണ് പു​തി​യ ശാ​ഖ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യി​ലു​ട​നീ​ളം കൂ​ടു​ത​ൽ ശാ​ഖ​ക​ൾ തു​റ​ക്കാ​നും ബാ​ങ്കി​ന് പ​ദ്ധ​തി​യു​ണ്ട്.

ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ശാ​ഖ​ക​ൾ തു​റ​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​മാ​യ ആ​സാ​ദി കാ ​അ​മൃ​ത് ഉ​ത്സ​വി​നോ​ട​നു​ബ​ന്ധി​ച്ച്, വ​രു​ന്ന ഓ​ഗ​സ്റ്റ് 15 ഓ​ടെ ഒ​റ്റ ദി​വ​സം ത​ന്നെ 15 ശാ​ഖ​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലും പു​തി​യ ശാ​ഖ​ക​ൾ തു​ട​ങ്ങു​ന്ന​താ​ണെ​ന്നും ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ച് ബാ​ങ്കിം​ഗ് മേ​ധാ​വി​യും എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ന​ന്ദ​കു​മാ​ർ വി ​പ​റ​ഞ്ഞു. 10 ശാ​ഖ​ക​ൾ കൂ​ടി തു​റ​ന്ന​തോ​ടെ ബാ​ങ്കി​ൻ​റെ ആ​കെ ശാ​ഖ​ക​ളു​ടെ എ​ണ്ണം 1291 ആ​യി​ക്ക​ഴി​ഞ്ഞു.