പുതിയ വായ്പാ പദ്ധതികളുമായി ഐഡിബിഐ ബാങ്ക്
പുതിയ  വായ്പാ പദ്ധതികളുമായി   ഐഡിബിഐ ബാങ്ക്
കൊ​ച്ചി: സ്ഥാ​പ​ക വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​ഡി​ബി​ഐ ബാ​ങ്ക് ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു​വേ​ണ്ടി "സ​ഞ്ജീ​വി​നി എ​ക്‌​സ്പ്ര​സ്' എ​ന്ന പേ​രി​ല്‍ പു​തു​ക്കി​യ വാ​യ്പാ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് പ​ത്തു ല​ക്ഷം രൂ​പ വ​രെ ഈ​ടി​ല്ലാ​തെ വാ​യ്പ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു വേ​ണ്ടി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന "സ​ഞ്ജീ​വി​നി' പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ പ​തി​പ്പാ​ണി​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള "ദി​യാം​ഗ്ജാ​ന്‍' എ​ന്ന വാ​യ്പാ പ​ദ്ധ​തി ബാ​ങ്ക് പു​തു​ക്കി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​രെ ശാ​ക്തീ​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ട​യാ​ണ് പ​ദ്ധ​തി പു​തു​ക്കി​യി​ട്ടു​ള്ള​ത്.


പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​മ്പ​ള​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് "സു​വ​ര്‍​ണ​സ​ര​ള്‍' എ​ന്ന പേ​രി​ല്‍ സ്വ​ര്‍​ണ വാ​യ്പ​യും ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചു. മു​പ്പ​ത്തി​യാ​റു മാ​സം വ​രെ ക​ലാ​വ​ധി​യു​ള്ള ഈ ​വാ​യ്പ ഇ​എം​ഐ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ച​ട​യ്ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.