HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ...
ജോണ്സണ് ലാഭമാണ് ചേന കൃഷി
മീൻ കൃഷിയിലെ വേറിട്ട രീതിയുമാ...
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷക...
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ...
അലങ്കാര മത്സ്യകൃഷിയിൽ സഹോദര...
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് ...
പ്രതിസന്ധികളിൽ തളരാത്ത പെണ്‍ക...
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ ...
Previous
Next
Karshakan
മൂന്നാം മാസം കുലയ്ക്കുന്ന വാഴകളുമായി അനിൽകുമാർ
Friday, December 29, 2023 1:37 PM IST
നെല്ല് മുതൽ കരിമണി പയർ വരെ കൃഷി ചെയ്തു വിജയിപ്പിച്ച കൊല്ലം ഒഴുകുപാറ കുന്നുംപുറത്ത് മുതലവിള വീട്ടിൽ ജെ. അനിൽ കുമാറിനു വാഴകൃഷിയോടു താത്പര്യമുണ്ടായതു കഴിഞ്ഞ വർഷമാണ്.
കൃഷിജീവിതത്തിൽ സന്തത സഹചാരിയായ വർഗീസ് പീറ്റർ എന്ന സണ്ണിയുമായി ചർച്ച ചെയ്താണ് ഏത്തവാഴകൃഷി ചെയ്യാൻ തീരുമാനിച്ചത്. അട്ടപ്പാടി സ്വദേശിയായ സണ്ണി, ഒഴുകുപാറയിൽ സ്ഥിരതാമസമാക്കിയ കർഷകനാണ്.
ഏത്തവാഴ കൃഷിക്കായി നല്ലയിനം വിത്ത് തേടി സണ്ണിയുമൊത്ത് അനിൽകുമാർ മേട്ടുപ്പാളയത്തെത്തി. സണ്ണിക്കു പരിചയമുള്ള ഒരു കർഷകനിൽ നിന്നു 16 രൂപ നിരക്കിൽ 2000 ഏത്തവാഴക്കന്നുകൾ വാങ്ങി.
അതു ചിറക്കര പഞ്ചായത്തിലെ കുഴുപ്പിൽ ഏലായിൽ പാട്ടത്തിനെടുത്ത വയലിൽ നട്ടു. തികച്ചും സാധരണമെന്നു തോന്നിച്ച ഏത്തവാഴക്കന്നുകൾ.
അതിവേഗ വളർച്ച
കന്നുകൾക്കു വേര് പിടിച്ചതോടെ വളർച്ച അതിവേഗമായി. മൂന്നു മാസം കൊണ്ടു പതിനാറോളം ഇലകൾ. ഒരാൾ പൊക്കത്തിലധികം ഉയരം. താമസിയാതെ വാഴയുടെ ചുവടുകൾ ഉരുണ്ടു വന്നു. തണ്ടുകൾ കനത്തു.
വൈകാതെ കൂന്പിലയായി 19-ാമത്തെ ഇലയും വന്നു. തൊട്ടുപിന്നാലെ വാഴക്കൂന്പും കുലയും. എല്ലാംകൂടി ഏതാണ്ട് മൂന്നുമാസം. നട്ട മുഴുവൻ വാഴക്കന്നുകളുടെയും അവസ്ഥ ഇതായിരുന്നു.
കേടുമില്ല, രോഗവുമില്ല
നട്ട രണ്ടായിരം വാഴയിൽ ഒന്നിനു പോലും ഒരു രോഗവുമുണ്ടായില്ല. മൂന്നാം മാസം വാഴ കുലച്ച കാര്യം ചിറക്കര കൃഷിഭവനിൽ അറിയിച്ചു. അവർ ഈ അത്ഭുത വാഴയെക്കുറിച്ചു കാർഷിക സർവകലാശാലയ്ക്കു റിപ്പോർട്ട് അയച്ചു. പഠന സംഘം ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണു കൃഷിഭവനും കർഷകരും.
ഓരോ കുലയിലും അഞ്ചു മുതൽ എട്ട് വരെ പടല കായുണ്ടാകും. ഒരു കായയ്ക്ക് ഏകദേശ 450 ഗ്രാം വരെ തൂക്കവും. ഭാരക്കൂടുതൽ വില്പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് അനിൽ കുമാറിന്റെ പരിഭവം.
ഒരു കുലയ്ക്ക് ഏറ്റവും കുറഞ്ഞത്15 കിലോയോളം തൂക്കം വരും. കരയോട് ചേർന്ന ഭാഗത്ത് വച്ച തൈകൾക്കു കൂടുതൽ പുഷ്ടിയും എട്ടു പടലയോളം കായുമുണ്ട്. അനിൽ കുമാറിൽ നിന്നു കന്നു വാങ്ങി നട്ടവരുടെ വാഴകളും മൂന്നാം മാസത്തിൽ കുലയ്ക്കുന്നുണ്ട്.
നാടൻ വളപ്രയോഗം
പണകൾ കീറിയ ഈ പാടത്ത് വാഴ കൃഷിക്കു മുന്‍പു പാവലും പയറുമാണു കൃഷി ചെയ്തിരുന്നത്. പണകളിൽ നിറയെ പായലുകളാണ്. പായലുകൾ കോരിയെടുത്തും പുല്ലും കളയും ചെത്തിയെടുത്തും വാഴത്തടത്തിൽ ഇടുന്നതാണു പ്രധാന പരിചരണം.
വാഴത്തണ്ടുകൾ വെള്ളച്ചാലിലിട്ട് അഴുക്കിയെടുത്ത് തടത്തിലിടുകയും ചെയ്യും. ഒപ്പം കുമ്മായ പൊടിയും വിതറും. തടമൊരുക്കുന്പോൾ തന്നെ ചാണകവും ചാരവും വിതറും. അതിനു മുകളിലാണു പായലും വാഴത്തടയും ചേർന്ന കന്പോസ്റ്റ് വളം പ്രയോഗിക്കുന്നത്.
പായലിലുള്ള നൈട്രജന്റെയും ഫോസ്ഫറസിന്റെയും സാന്നിധ്യം വളർച്ചയെ ത്വരിതപ്പെടുത്തും. മറ്റു വളങ്ങളൊന്നുമില്ല. എങ്കിലും കൃഷിഭവൻ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇല കരിച്ചിൽ ഉണ്ടാകാതിരിക്കാൻ ടിൽറ്റ് സ്പ്രേ ചെയ്യുന്നുണ്ട്.
ഇതിനിടെ, രണ്ടാം തവണ നട്ട 3000 വാഴകളിൽ ഒരെണ്ണത്തിന് രോഗം ബാധിച്ചു. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് മൂലമുള്ള രോഗമാണെന്ന് കണ്ടെത്തി. കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് രാജേഷിന്റെ നിർദേശപ്രകാരം വാഴ പകുതിക്കു വച്ചു വെട്ടിമാറ്റി.
ബനാന സ്പെഷൽ ഐയർ എന്ന മരുന്ന് നല്കി. ദിവസങ്ങൾക്കകം തഴച്ചുവളരുകയും മറ്റു വാഴകളോടൊപ്പം കുലയ്ക്കുകയും ചെയ്തു.
ഇനത്തെക്കുറിച്ചു തർക്കം
ആറു മാസം കൊണ്ടു കുലയ്ക്കുന്ന മഞ്ചേരി കുള്ളൻ എന്ന ഇനമല്ലെന്നു കൃഷി ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നു. ലക്ഷണം കണ്ടിട്ടു തമിഴ്നാട് വംശജനായ വള്ളിയൂർ ഏത്തനാണെന്നു വാദിക്കുന്നവരുണ്ട്.
വള്ളിയൂർ ഏത്തനും മൂന്നാം മാസം കുലയ്ക്കില്ല. എന്തായാലും ഈ അത്ഭുത വാഴകളുടെ ജനിതക പ്രത്യേകതകളെക്കുറിച്ചു കൃഷി വിജ്ഞാന കേന്ദ്രം പഠത്തിനൊരുങ്ങുകയാണ്.
വർഷങ്ങളായി കൃഷിചെയ്യാതെ കിടന്നതുമൂലം എക്കലും പച്ചിലകളും അഴുകി ചേർന്ന ഫലഭൂയിഷ്ടമായ മണ്ണാണു വാഴകൾ നേരത്തെ കുലയ്ക്കാൻ കാരണമായതെന്നു പറയുന്നവരുമുണ്ട്.
എന്നാൽ, ഇതിന്റെ വിത്തുകൾ വാങ്ങി മറ്റു സ്ഥലങ്ങളിൽ നട്ടവർക്കും മൂന്നാം മാസം കുല കിട്ടി.
അഞ്ചാം മാസത്തിൽ കപ്പവാഴയും
സാധാരണ കപ്പ വാഴ കുലയ്ക്കുന്നത് 13 മാസം വളർച്ച എത്തുന്പോഴാണ്. അനിൽ കുമാറിന്റെ തോട്ടത്തിൽ 300 മൂട് കപ്പ വാഴകളുണ്ട്. അഞ്ചു മാസം പ്രായമായതേ ഉള്ളൂ. ഇവയും കുലയ്ക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി.
ചുവട് ഉരുണ്ടു തുടങ്ങുകയും തണ്ട് കനത്തു തുടങ്ങുകയും ചെയ്തു. ഇതു കുലയ്ക്കുന്നതിന്റെ ലക്ഷണമാണെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
മരച്ചീനി, പാവൽ, പയർ, വെണ്ട, വഴുതന, പച്ചമുളക്, തുടങ്ങിയവയും വാണിജ്യാടിസ്ഥാനത്തിൽ അനിൽകുമാർ കൃഷി ചെയ്യുന്നുണ്ട്.
വരുമാനം എട്ടേമുക്കാൽ ലക്ഷം
കഴിഞ്ഞ വർഷം കൃഷിയിലൂടെ അനിൽ കുമാർ നേടിയത് എട്ടേമുക്കാൽ ലക്ഷം രൂപ. 70,000 രൂപയുടെ വാഴക്കന്നുകളും വിറ്റു. അനിൽ കുമാറിന്റെ കൃഷിയിടങ്ങളിൽ മുഴുവൻ സമയവും പ്രിയ സുഹൃത്ത് സണ്ണിയുണ്ടാകും. തുളസിധരൻ, മണികണ്ഠൻ പിള്ള, രാജൻ എന്നീ ജോലിക്കാരുമുണ്ട്.
അനിൽ കുമാറിന് ഒരു ട്രാക്ടർ സ്വന്തമായുണ്ട്. ഡ്രെവറും അദ്ദേഹം തന്നെ. കൃഷി ആവശ്യത്തിനും അല്ലാതെയും ട്രാക്ടറിനു നല്ല പണിയുണ്ട്. ഇതിന്റെ വരുമാനം കൊണ്ടാണു ജോലിക്കാർക്ക് കൂലി കൊടുക്കുന്നതും മറ്റു ചെലവുകൾ നിർവഹിക്കുന്നതും. 20 ഏക്കർ നിലം വരെ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തിട്ടുണ്ട് അനിൽകുമാർ.
വീടും വസ്തുവും വാങ്ങി ട്രാക്ടർ സ്വന്തമാക്കി
ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത വ്യക്തിയായിരുന്നു 46 കാരനായ അനിൽകുമാർ. 13-ാം വയസിൽ വയലിലേയ്ക്കിറങ്ങിയതാണ്. 2012-ൽ കൃഷിയിലൂടെ സന്പാദിച്ച 13 ലക്ഷത്തോളം രൂപ കൊടുത്ത് വീടുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങി.
2021 ൽ സ്വന്തമായി ട്രാക്ടറും വാങ്ങി. അടുത്തിടെ 15 സെന്റ് സ്ഥലം വീണ്ടും വാങ്ങി. എല്ലാം കൃഷിയിലൂടെ നേടിയെടുത്തത്. ചിറക്കര കൃഷി ഓഫീസർ മഞ്ചുവിന്റെ ഉപദേശങ്ങൾ വളരെ സഹായകരമാണ്.
കൃഷി അസിസ്റ്റന്റ് രാജേഷ് മിക്ക ദിവസങ്ങളിലും തോട്ടത്തിലെത്തി മാർഗ നിർദേശങ്ങൾ നല്‍കുകയും ചെയ്യുന്നു. ഒരു രൂപ പോലും ഒരു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു കടമെടുക്കാതെയാണ് കൃഷി നടത്തുന്നതെന്ന് അനിൽകുമാർ പറഞ്ഞു.
കുഴുപ്പിൽ ഏലായിലെ വാഴത്തോട്ടത്തിൽ പന്നിയുടെ ഭീഷണിയുണ്ട്. രാത്രിയിൽ വർണ വൈദ്യുതി വിളക്കുകൾ കത്തിച്ചും കാവലിരുന്നുമാണ് പന്നികളിൽ നിന്നു കൃഷിയെ രക്ഷിക്കുന്നത്. വാഴക്കുലകൾ മോഷണം പോകുന്നതും ആശങ്ക ഉളവാക്കുന്നു.
പുരസ്കാരങ്ങൾ നിരവധി
ചിറക്കര പഞ്ചായത്തിലെ കുഴുപ്പിൽ ഏലായിൽ മാത്രമല്ല അനിൽ കുമാറിനു കൃഷിയുള്ളത്. പരവൂർ നഗരസഭയിലെ പശുമണ്‍ ഏലായിലും പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ ഏലായിലും കൃഷി ചെയ്യുന്നുണ്ട്.
2017ൽ ചിറക്കര കൃഷിഭവന്റെ മികച്ച വാഴ കർഷകനുള്ള പുരസ്കാരവും 2021ൽ പരവൂർ നഗരസഭയുടെയും പുതക്കുളം ഗ്രാമപഞ്ചായത്തിന്റെയും മികച്ച നെൽ കർഷകനുള്ള പുരസ്കാരവും 2023 -ൽ ചിറക്കര കൃഷിഭവന്റെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരവും നേടി.
ചിറക്കരയുടെ തനത് വിഭവമായ കരിമണി പയർ കൃഷിക്ക് വ്യാപകമായ പ്രചാരണം നൽകിയതും അനിൽകുമാറാണ്. വിസ്മൃതിയിലേയ്ക്ക് വഴുതി നീങ്ങിയ കരിമണി പയറിന്റെ വിത്തുകൾ ശേഖരിച്ച് വൻതോതിൽ കൃഷി ചെയ്താണു ചിറക്കരയുടെ സ്വന്തം പയറിന്റെ അഭിമാനം അദ്ദേഹം വീണ്ടെടുത്തത്.
ഭാര്യ രാഗിയും വിദ്യാർഥികളായ മക്കൾ അബിയും അതുലും സഹായവുമായി ഒപ്പമുണ്ട്.
പ്രദീപ് ചാത്തന്നൂർ
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നി
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നി
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണ
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര
നൂറിലധികം താമരയിനങ്ങൾ പ്രജിഷയ്ക്കു സ്വന്തം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്‍പു 1050 രൂപാ കൊടുത
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്ക
കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോ
പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്

Latest News
വാളയാറിൽ ബിജെപി നേതാവിന്റെ കാറിൽനിന്നും ഒരു കോടി രൂപ പിടികൂടി
നവജാതശിശുവിന്റെ മൃതദേഹം പുഴയിൽ: ആശുപത്രികളിൽ അന്വേഷണം; സിസിടിവി ദൃശ്യം പരിശോധിച്ച് പോലീസ്
വെള്ളിക്കുളങ്ങരയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു
ആചാരങ്ങള്‍ അതേപടി തുടരണം; ഗുരുവായൂരിലെ പൂജാസമയ മാറ്റത്തില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ്
ഉപരാഷ്ട്രപതിയെ പുറത്താക്കണം; പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top