പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
Wednesday, May 18, 2022 4:29 PM IST
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ചേവായൂര്‍ ബംഗ്ലാവില്‍ ജെയിംസ് ജേക്കബ് കൈനടി. 63 ഏക്കര്‍ വരുന്ന തോട്ടത്തില്‍ തെങ്ങും കമുകും മാവും സപ്പോട്ടയുമെല്ലാമുണ്ട്. അപ്പോഴാണ് തെങ്ങോലകളുടെ അടിഭാഗം വെളുത്തിരിക്കുന്നതായി കണ്ണില്‍പ്പെട്ടത്. ഓലകള്‍ ഉണങ്ങുന്നു. ഒരു തെങ്ങില്‍ മാത്രമല്ല പല തെങ്ങുകളിലും ഇതു കണ്ടു. സൂക്ഷമ നിരീക്ഷണത്തില്‍ 'വെള്ളീച്ച' പിടിച്ചതാണെന്നു വ്യക്തമായി. ഈച്ച ആക്രമിച്ചാല്‍ ഉത്പാദനം തീരെ കുറയും.

മൈസൂരിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടറെ കണ്ട് കാര്യം ധരിപ്പിച്ചു. കീടനാശിനി അടിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, കൃഷയിടത്തില്‍ രാസവളമോ കീടനാശിനിയോ ഉപയോഗിക്കാത്ത ജെയിംസ് ജേക്കബിന് ആ നിര്‍ദേശത്തോടു യോജിക്കാനായില്ല. മറ്റൊരു പ്രതിവിധിയെക്കുറിച്ചായി ചിന്ത. വൈകാതെ, ഒരുമാര്‍ഗം തെളിഞ്ഞു കിട്ടി. കുറെ പ്ലാസ്റ്റിക് ചട്ടികള്‍ സംഘടിപ്പിച്ചു. അഞ്ചു തെങ്ങിന് ഒന്ന് എന്ന കണക്കില്‍ അവ സ്ഥാപിച്ചു. ചട്ടിയില്‍ വെള്ളം നിറച്ചു.

അതില്‍ വെളിച്ചെണ്ണയോ പാം ഓയിലോ ഒഴിച്ചു. ഓരോ ചട്ടിക്കു മുകളിലും ബള്‍ബിട്ട് വെളിച്ചം പരത്തി. വൈകുന്നേരം ആറിന് ലൈറ്റിടും. രാത്രി ഒമ്പതയ്ക്ക് ഓഫാ ക്കും. വെളിച്ചത്തിലേക്കു വെള്ളീച്ചകള്‍ പറന്നെത്തി. അവ വെള്ളത്തില്‍ വീണ് കൂട്ടത്തോടെ ചത്തു. നാലു ദിവസം കൊണ്ട് ഒരു മേഖലയിലെ വെള്ളീച്ച കള്‍ പൂര്‍ണമായും ചത്തെടുങ്ങി. പിന്നെ സമാന പരീക്ഷണവുമായി അടുത്ത മേഖലയിലേക്കു നീങ്ങി. അധികം വൈകിയില്ല, വെള്ളീച്ചകള്‍ ഇല്ലാത്ത തോട്ടമായി കൃഷിയിടം മാറി.

പലേക്കറുടെ വഴി

രാസവളം ഇഷ്ടമില്ലാത്തതിനാല്‍ ജൈവകൃഷിയായിലായിരുന്നു തുടക്കം. മൈസൂരിലെ 13 ഏക്കറില്‍ ജൈവകൃഷി ആരംഭിച്ചു. 63 ടാങ്കുക ളില്‍ വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കി. പിന്നീട് ബാക്കി 50 ഏക്കറിലേക്കും ജൈവകൃഷി വ്യാപിപ്പിച്ചു. പച്ചക്കറി കൃഷിയിലും ഇതേ രീതി തന്നെ പരീക്ഷിച്ചു. എന്നാല്‍, ഈ കൃഷി രീതി വിജയകരമായിരുന്നില്ല. രാസവളം ഉപയോഗിക്കാത്തതിനാല്‍ പച്ചക്കറി യില്‍ നിന്നും ഒന്നും കിട്ടിയില്ല. പൂര്‍ണ ജൈവകൃഷി പ്രായോഗികമല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി.

പലേക്കറിന്‍റെ പാതയില്‍

അങ്ങനെയിരിക്കെ, കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ 16 വര്‍ഷങ്ങ ള്‍ക്കു മുമ്പ് ഒരു കര്‍ഷക സെമിനാര്‍ നടന്നു. സീറോബജറ്റ് നാച്ചുറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ പത്മശ്രീ സുഭാഷ് പലേക്കറായിരുന്നു ക്ലാസെടുത്തത്. സഹോദരനില്‍ നിന്ന് ഇക്കാര്യമറിഞ്ഞ ജെയിംസ് ജേക്കബും സെമിനാറിന് എത്തി. ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കറില്‍ കൃഷി നടത്താമെന്നായിരുന്നു പലേക്കറുടെ അവകാശവാദം. എന്നാല്‍, അക്കാ ലത്ത് ജൈവകൃഷി നടത്തി, പരാജയപ്പെട്ട ജെയിംസിന് ഇതിനോട് യോജിക്കാനായില്ല.

അങ്ങനെയിരിക്കെ, മൈസൂരിലേ ക്കുള്ള കാര്‍ യാത്രയ്ക്കിടെ നഞ്ചന്‍ കോട്ടെ ഒരു വയലില്‍ കുലച്ചുനില്‍ ക്കുന്ന വാഴത്തോട്ടം ജെയിംസ് ജേക്കബ് കൈനടിയുടെ ശ്രദ്ധയില്‍ പ്പെട്ടു. അദ്ദേഹം കാറില്‍ നിന്നിറങ്ങി വാഴത്തോട്ടത്തിന്റെ ഉടമയുടെ അടു ത്തെത്തി. കൃഷിരീതികള്‍ ചോദി ച്ചറിഞ്ഞു. സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് രീതിയാണ് താന്‍ അവലംബിക്കുന്ന തെന്ന് ആ കര്‍ഷകന്‍ വെളിപ്പെടുത്തി.

ഇതു ജെയിംസ് ജേക്കബ് കൈനടിയെ ജിജ്ഞാസുവാക്കി. പലേക്കറെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. അതിനിടയിലാണു നിലമ്പൂരില്‍ സുഭാഷ് പലേക്കര്‍ സെമിനാറില്‍ എത്തുന്നുണ്ടെന്ന വിവര മറിഞ്ഞത്. ജെയിംസ് ജേക്കബും അവിടെയെത്തി. രണ്ടു ദിവസത്തെ ക്ലാസ്. പലേക്കറെ പരിചയപ്പെട്ടു. ദീര്‍ഘനേരം സംസാരിച്ചു. സംശയങ്ങള്‍ക്കു പരി ഹാരം കണ്ടു.


നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും

നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ച് ഉണ്ടാക്കുന്ന ജീവാമൃതമെന്ന ജൈവക്കൂട്ടിന്റെ സഹായത്തോടെ മണ്ണിന്റെ ഗുണനി ലവാരം ഉയര്‍ത്താമെന്നതാണ് സുഭാഷ് പലേക്കറുടെ കാഴ്ചപ്പാട്. മണ്ണും വിത്തും അധ്വാനവും ഒരു നാടന്‍ പശുവുമാണ് ഈ കൃഷിരീതിക്ക് വേണ്ടത്. നാടന്‍പശുവിന്റെ ചാണ കവും മൂത്രവും ശര്‍ക്കരയും മുതിരയും ചേര്‍ത്താണു ജെയിംസ് ജേക്കബ് കൈനടി ജീവാമൃതം ഉണ്ടാക്കുന്നത്. ഇത് ഉപയോഗിച്ചാല്‍ കീടങ്ങളുടെ ആക്രമണം ഉണ്ടാകില്ല.

നാടന്‍ മണ്ണിരകളെ ഭൂമിക്കു മുകളിലേക്ക് ആകര്‍ഷിക്കാന്‍ ജീവാമൃതത്തിനു കഴിയും. നാടന്‍ പശുവിന്റെ ചാണക ത്തിന് കോടിക്കണക്കിനു സൂക്ഷ്മാണു ക്കളെ മണ്ണിലേക്കു കടത്തിവിടാന്‍ സാധിക്കും. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ 300 കോടി യിലധികം സൂക്ഷ്മാണു ജീവികളുണ്ട്. ചാണകത്തില്‍ മധുരം ചേര്‍ക്കണം. മണ്ണിരകളെ ആകര്‍ഷിക്കാനാണിത്.

ശര്‍ക്കരയാണ് ആദ്യം ഉപയോഗിച്ചത്. ഇതു ചെലവേറിയതായതിനാല്‍ ശര്‍ക്കര നിര്‍മാണ കമ്പനികളില്‍ നിന്ന് അവശിഷ്ടം ശേഖരിച്ചു. അതില്‍ മുതിരപ്പൊടിയും കുറച്ചു മണ്ണും ചേര്‍ത്തു. അതേ പശുവിന്റെ തന്നെ മൂത്രവും കലര്‍ത്തി. ഓരോ ഇരുപതു മിനിറ്റ് കഴിയുന്തോറും ജീവാണുക്കള്‍ പതിന്മടങ്ങായി വര്‍ധിച്ചു. ഇവ നിശ്ചിത അളവില്‍ വെള്ളം ചേര്‍ത്ത് തെങ്ങിനും മറ്റു കൃഷികള്‍ക്കും ഒഴിച്ചു. വിളകളുടെ ഉത്പാദനം വര്‍ധിച്ചു.

അഭിഭാഷകനായി ജീവിതം

ആലപ്പുഴ കൈനടിക്കാരന്‍ പി.ജെ. ജേക്കബ് കൈനടിയുടെയും ദീപിക യുടെ സ്ഥാപക പത്രാധിപര്‍ നിധിയി രിക്കല്‍ മാണിക്കത്തനാരുടെ ബന്ധു ത്രേസ്യാമ്മയുടെയും ഒമ്പതു മക്കളില്‍ അഞ്ചാമനാണ് ജെയിംസ് ജേക്കബ് കൈനടി. കോട്ടയത്ത് റബര്‍ വ്യാപാരം നടത്തിയിരുന്ന പി.ജെ ജേക്കബ് കൈനടി 1942ലാണ് കോഴിക്കോട്ടെത്തിയത്. താമരശേരി ഭാഗത്ത് 2000 ഏക്കര്‍ ഭൂമി വാങ്ങി. കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന ജെയിംസ് ജേക്കബ് കൈനടി അഭിഭാഷകനായാണ് ജീവിതം തുടങ്ങിയത്.


ബംഗളുരു സെന്റ് ജോസഫ്‌സ് കോളജില്‍ നിന്ന് ബിരുദവും തിരുവന ന്തപുരം ലയോള കോളജില്‍ നിന്ന് എം.എസ്.ഡബ്ല്യുവും കോഴിക്കോട് ഗവ.ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. 1973ല്‍ അഭിഭാഷ കനായി പ്രാക്ടീസ് ആരംഭിച്ചു. പത്തു വര്‍ഷം സിവില്‍ നിയമത്തില്‍ പ്രാക്ടീസ് ചെയ്തുവെങ്കിലും പിന്നീട് പിതാ വിന്റെ പാതയിലേക്കു തിരിഞ്ഞു.

1980ല്‍ കര്‍ണാടകത്തില്‍ മൈസൂര്‍ ജില്ലയില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങി യാണു കൃഷി ആരംഭിച്ചത്. പിന്നീട് 60 ഏക്കര്‍കൂടി വാങ്ങി. പിന്നീട്, ഗൂഡ ല്ലുരില്‍ 160 ഏക്കര്‍ തേയിലത്തോട്ടവും വാങ്ങി. രാസവസ്തുക്കള്‍ ഉപയോ ഗിച്ചായിരുന്നു അന്നത്തെ കൃഷിരീതി. തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളി കാന്‍സര്‍ ബാധിച്ചു മരിച്ചത് അദ്ദേഹത്തിന് കനത്ത ആഘാതമായി.



ഇതോടെ തേയില ത്തോട്ടം വിറ്റു ബന്ദിപ്പൂരില്‍ 63 ഏക്കര്‍ സ്ഥലം വാങ്ങി. തെങ്ങ്, കെക്കോ, മാവ്, കമുക് എന്നിവയാ യിരുന്നു പ്രധാന കൃഷി. പച്ചക്കറി കൃഷിയും തുടങ്ങി. ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. എന്നാല്‍ രാസവളം ഇല്ലാത്തിനാല്‍ പച്ചക്കറി കൃഷി നഷ്ടത്തിലായി. ഇതോടെയാണ് പലേക്കറിന്റെ വഴിയിലേക്കുതിരി ഞ്ഞത്.

പലേക്കര്‍ കൃഷി രീതി വിശദീകരിക്കാന്‍ മുംബൈയില്‍ റിസര്‍വ് ബാങ്ക് ഓഫീസില്‍ സംഘടിപ്പിച്ച അഖി ലേന്ത്യാ പഠന ക്ലാസില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ജയിംസ് ജേക്കബ് കൈനടിയായിരുന്നു. പതിനഞ്ചു വര്‍ഷമായി പലേക്കറിന്റെ രീതിയി ലാണ് കൃഷി.

സര്‍ക്കാര്‍ നയത്തില്‍ മാറ്റം അനിവര്യം

പശു തിന്നാത്ത ഇലകളെല്ലാം ഔഷധമാണെന്നാണു ജെയിംസ് ജേക്കബ് കൈനടിയുടെ പക്ഷം. അത്തരം പത്ത് ഇലകളില്‍ ഗോമൂത്രം ചേര്‍ത്ത് പത്തില കഷായം വയ്ക്കാം. കാട്ടില്‍ ആരും വളം ചെയ്യാറില്ല. കാട് വളരുന്നത് പ്രകൃതിയില്‍നിന്നു വളം സ്വീകരിച്ചണ്. കാട്ടിലെ അവസ്ഥയാണ് പലേക്കര്‍ രീതിയിലൂടെ യാഥാര്‍ഥ്യ മാക്കുന്നത്. തെങ്ങിന്റെ ചുവട്ടിലുള്ള തൈകള്‍ ആരോഗ്യമുള്ളവയാ ണെങ്കില്‍ മണ്ണ് ജീവനുള്ളതായി രിക്കും. തെങ്ങിന്റെ മുകളിലേക്ക് അദ്ദേഹം നോക്കാറില്ല. ചുവട്ടിലുള്ള ചെടികളുടെ അവസ്ഥ കണ്ടാണ് മണ്ണിനെ മനസിലാക്കുന്നത്.

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിം ഗില്‍ കേരളത്തിനു പുറത്തു ധാരാളം പേര്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രാസവളം ഉപ യോഗിച്ചുള്ള കൃഷിരീതി കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് ജെയിംസ് ജേക്കബ് കൈനടി പറഞ്ഞു. കൃഷി വകുപ്പാണ് രാസവളം ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. സ്‌കൂ ളുകളില്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് രീതി പാഠ്യവിഷയമാക്കണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇതു പഠനവിഷയമാണ്. കൃഷി രംഗത്തെ മികവിന് കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സൗത്ത് വെസ്റ്റ് ഇന്ത്യ ബെസ്റ്റ് കോക്കനട്ട് ഫാര്‍മര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

മുന്‍എം.പി ജോര്‍ജ് തോമസ് കൊട്ടുകാപള്ളിയുടെ മകളും ബോട്ട ണിയില്‍ ബിരുദധാരിയുമായ ട്രീസ യാണ് ഭാര്യ. മക്കള്‍: അജയ് (ദുബായ്), വിനയ് (ബിസിനസ്), ടാനിയ (യുഎസ്എ). മരുമക്കള്‍: സിന്ധു, മിയ, ബോബന്‍ (വേള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍).

അറുപതു പശുക്കള്‍; വൈറസിനെ അകറ്റാന്‍ മോരും

ഗീര്‍ ഇനം ഉള്‍പ്പെടെ അറുപതു പശുക്കളുണ്ട് ജയിംസ് ജേക്കബ് കൈനടിക്ക്. ചാണകത്തിനും മൂത്രത്തിനും പറമേ പാലും അദ്ദേഹം കൃഷിക്ക് ഉപയോഗപ്പെടത്തുന്നുണ്ട്. പാലില്‍ നിന്ന് നെയ്യ് വേര്‍തിരി ച്ചെടുത്തശേഷം മോരുണ്ടാക്കും. മോര് നന്നായി പുളിപ്പിക്കും. രണ്ട് ലിറ്റര്‍ മോര് 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൃഷിക്ക് സ്‌പ്രേ ചെയ്യും.

വൈറസ് രോഗങ്ങളും ഫംഗസ് രോഗവുമെല്ലാം കൃഷയിടത്തില്‍ നിന്ന് പമ്പ കടക്കും. കമുകിന്റെ പൂപ്പല്‍ രോഗത്തിനും ഇതു ഫലപ്രദമാണെന്ന് ജെയിംസ് ജേക്കബ് കൈനടി പറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവില്‍ 14 ഏക്കറില്‍ പച്ചകൃഷി നടത്തുന്നത് ഇതേ രീതിയിലാണ്. പയറും വെണ്ടയും തക്കാളിയുമെല്ലാം നന്നായി വളരുന്നു. താമരശേരിയില്‍ 60 ഏക്കറില്‍ റബ്ബറും കൊക്കോയും കൃഷി ചെയ്യുന്നുണ്ട്.

തക്കാളിയുടെ ഇലകരിച്ചില്‍ തടയാന്‍ കാറ്റാടി ഇല

മൈസൂരിലെ കൃഷിയിടത്തില്‍ തക്കാളിയുടെ ഇല കരിയുന്നത് ഒരിക്കല്‍ ജയിംസ് ജേക്കബ് കൈനടിയുടെ ശ്രദ്ധയില്‍പെട്ടു. എന്നാല്‍, അവിടെയുള്ള കാറ്റാടി മരത്തിന്‍റെ തണലിലുള്ള തൈകള്‍ക്ക് ഒന്നും സംഭവിച്ചിരുന്നില്ല.

ഇതു നല്ല മരുന്നാണെന്ന് അദ്ദേഹത്തിനു തോന്നി. കാറ്റാടി മരത്തിന്‍റെ ഇല മിക്‌സിയില്‍ അടിച്ചു. അതു പുളിപ്പിച്ച മോരില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്തു. ഏതാനും ദിവസം കൊണ്ടുതന്നെ രോഗം പൂര്‍ണമായി മാറി. കുഴല്‍ കിണറുകള്‍ നിര്‍മിച്ചാണ് കൃഷിക്കു വെള്ളമത്തിക്കുന്നത്. 90 ഏക്കര്‍ പ്രദേശത്ത് ഒമ്പതു കുഴല്‍ കിണറകളും 63 ഏക്കറില്‍ ആറു കുഴല്‍കിണറുകളുമുണ്ട്. ഫോണ്‍: 94470 56508, 9342110000

എം.ജയതിലകന്‍