അറിയാം, കൃഷിചെയ്യാം കാബേജ് വര്‍ഗവിളകള്‍
അറിയാം, കൃഷിചെയ്യാം കാബേജ് വര്‍ഗവിളകള്‍
Friday, April 23, 2021 3:15 PM IST
സംരക്ഷിത ആഹാരമാണു പച്ചക്കറികള്‍. ധാതുലവണങ്ങള്‍, ജീവകങ്ങള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നി വയുടെ കലവറ. ഉഷ്ണകാല പച്ചക്കറികള്‍, ശീതകാല പച്ചക്കറികള്‍ എന്നിങ്ങനെ പച്ചക്കറി വിളകളെ രണ്ടായി തരം തിരിക്കാം. കേരളത്തില്‍ വിളയുന്ന ശീതകാല പച്ചക്കറികളില്‍ പ്രധാനമാണ് കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി എന്നിവ. തണുത്ത കാലാവസ്ഥയുള്ള വട്ടവട, കാന്തല്ലൂര്‍, വയനാട് എന്നിവിടങ്ങളിലെല്ലാം ഇവ നന്നായി വിളയും.ഉഷ്ണമേഖയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ കൃഷിചെയ്താല്‍ സമതലങ്ങളിലും ശീതകാല പച്ചക്കറി വിളയിക്കാം.

എന്താണ് കാബേജ് വര്‍ഗവിളകള്‍?

'ബ്രാസിക്കേസിയ' കുടുംബത്തില്‍പ്പെട്ടതാണ് കോള്‍ ക്രോപ്‌സ് എന്ന റിയപ്പെടുന്ന കാബേജ് വര്‍ഗവിളകള്‍. തണ്ട് എന്നര്‍ഥമുള്ള കോളിസില്‍ നിന്നാണ് കോള്‍ എന്ന പദം രൂപം കൊണ്ടിരിക്കുന്നത്.മെഡിറ്ററേനിയന്‍ പ്രദേശമാണ് ഉത്ഭവ കേന്ദ്രമെങ്കിലുംപിന്നീട് യൂറോപ്പിലേക്കും ഇന്ത്യയിലേക്കും ഈ വിളകളെത്തി. ഇല, തണ്ട്, പൂങ്കുല, അനുബന്ധ ഭാഗങ്ങള്‍ എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. സലാഡായും കറിവച്ചും ഇവ കഴിക്കാം.

പോഷക സമൃദ്ധം, കാബേജ് വിളകള്‍

പോഷക സമൃദ്ധമായ കാബേജ് വിളകളില്‍, വിറ്റാമിന്‍-എ, സി, കാത്സ്യം, ഫോസ്ഫറസ്, ഗ്ലൂക്കോസിനോലെറ്റ്, ഗ്ലൂട്ടോ തൈയോണ്‍, ഐസോതൈ യോസയനെറ്റ്, ബ്രാസിസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു.ഇവ കാന്‍സര്‍ പോലുള്ള ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതായിപഠനങ്ങളുണ്ട്.

കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി, ബ്രസല്‍സ് സ്‌പ്രൌട്‌സ്, നോള്‍കോള്‍, കെയ്ല്‍, ചൈനീസ് കാബേജ് എന്നിവ കാബേജ് വര്‍ഗവിളകളില്‍ പ്രധാനമാണ്. ശീതകാല പച്ചക്കറി ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് കാബേജാണ്. 'ബ്രാസിക്കേസിയ ഒളറേസിയ വെറൈറ്റി കാപിറ്റേറ്റ' എന്നാണ് ശാസ്ത്രനാമം. സലാഡായും കറിവച്ചും അച്ചാറാക്കിയും കാബേജ് ഉപയോഗിക്കാം. നിറവും ആകൃതിയുമനുസരിച്ച് കാബേജിനങ്ങളെ വെള്ള, ചുവപ്പ്, സാവോയ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. വെള്ള കാബേജിനാണ് നമ്മുടെ നാട്ടില്‍ പ്രിയം. വിളവെടുപ്പിന്റെ ദൈര്‍ഘ്യമനുസ രിച്ചും ഇനങ്ങളെ തരം തിരിക്കാറുണ്ട്. മറ്റൊരുരു വിളയാണ് കോളിഫ്‌ള വര്‍.'ബ്രാസിക്കേസിയ ഒളറേസിയ വെറൈറ്റി ബോട്‌റൈറ്റിസ്' എന്നാണ് ശാസ്ത്രനാമം.

കൃഷി രീതി

കേരളത്തില്‍ പ്രധാനമായും കാ ബേജ്, കോളിഫ്‌ളവര്‍ എന്നീ വിളകള്‍ കൃഷിചെയ്യാം. ഇവയുടെ വിത്തുകള്‍ കടുകുകുമണിയോടു സദൃശ്യമുള്ള വയാണ്. തൈകള്‍ പറി ച്ചു നടേണ്ട വിളക ളായ ഇവ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം ഓഗസ്റ്റ്- സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെ യുള്ള മാസങ്ങളാണ്.നല്ല തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥ ഇവയുടെ വളര്‍ച്ചക്കു നല്ല താണ്. നല്ല സൂര്യപ്രകാശവും നീര്‍ വാര്‍ ച്ചയുമുള്ള സ്ഥലമാണ് കൃഷിക്കനുയോജ്യം.അമ്ലാംശം കൂടുതലുള്ള പ്രദേശങ്ങളില്‍ നിലമൊരുക്കുമ്പോള്‍ സെന്റിന് 4-5 കിലോ കുമ്മായം ചേര്‍ത്തു കൊടുക്കാം. ഒരു സെന്റിന് 2.5-3 ഗ്രാം അല്ലെങ്കില്‍ ഹെക്ടറിന് 600-750 ഗ്രാം എന്ന തോതില്‍ വിത്തുവേണ്ടിവരും.വിവിധ ഇനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സെപ്റ്റം ബര്‍, ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, എന്‍.എസ്- 43, 160, 183 എന്നീ കാബേജ് ഇനങ്ങളും, പൂസ ഏര്‍ലി സിന്തറ്റിക്, പൂസ ദീപാളി, എന്‍.എസ്- 60, പൂസ മേഘ്‌ന എന്നീ കോളി ഫ്‌ളവര്‍ ഇനങ്ങളും കേരള ത്തിലെ കൃഷിക്കനുയോജ്യമാണ്. മേല്‍ മണ്ണ്, കമ്പോസ്റ്റ്, കയര്‍ പിത്ത് എന്നിവ നിശ്ചിത അനുപാത ത്തില്‍ കൂട്ടിക ലര്‍ത്തി പ്രോട്രേകളില്‍ വിത്തു പാകാം. പ്രോട്രേതൈകള്‍, സാധാ രണ നഴ്‌സറി തൈകളേക്കാള്‍ കരുത്തോടെ വളര്‍ന്ന് ഒരേ സമയം പാകമാകും.രോഗകീടബാധയും കുറവാണ്.3-5 ആഴ്ച വളര്‍ച്ചയെത്തിയ തൈകള്‍ പറിച്ചു നടാം.



കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്ന നിലം നന്നായി ഉഴണം.കാബേജ്, തൈകള്‍ 60 സെന്റീമീറ്റര്‍ ഇടവിട്ട് ചാലുക ളെടുത്ത് 45 സെന്റീമീറ്റര്‍ അകല ത്തില്‍ നടാം.കോളിഫ്‌ളവര്‍ തൈകള്‍ 60 സെന്റീമീറ്റര്‍ ഇടവിട്ട് ചാലുകളെ ടുത്ത് 60 സെന്റീമീറ്റര്‍ അകലത്തില്‍ കൃഷി ചെയ്യാം. തൈകള്‍ പറിച്ചു നടുന്നതിനുനുമുമ്പ് സ്യൂഡോ മോണസ് 20 ഗ്രാം ഒരുരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചു കൊടു ക്കണം. പറിച്ചു നട്ട തൈകള്‍ക്ക് ആദ്യ ദിവസങ്ങളില്‍ തണല്‍ കൊടുന്നതു നല്ലതാണ്. ഇതു കൂടാതെ വീട്ടു വളപ്പില്‍ ഗ്രോബാഗി ലുംകാബേജും കോളിഫ്‌ളവറും കൃഷി ചെയ്യാം.

രോഗ-കീട ബാധ

ഇലതീനിപ്പുഴുക്കളുടെ ആക്രമണ മുണ്ടെങ്കില്‍ ബിവേറിയ ബസിയാന എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 0.5 മില്ലി സോപ്പ് ലായനിയില്‍ കലക്കി തളിക്കാം.അഴുകല്‍രോഗ നിയന്ത്ര ണത്തിനായി സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലൊഴിക്കാം.

വിളവെടുപ്പ്

ഇനങ്ങളനുസരിച്ച് വിളവെടുപ്പ് സമയത്തില്‍ ചെറിയ മാറ്റം വരും. കാബേജ് നട്ട് 60 ദിവസങ്ങള്‍ക്കു ള്ളില്‍ കൂമ്പി തുടങ്ങും.14-18 ദിവസം കഴിഞ്ഞ് വിളവെടുക്കാന്‍ പാകമാ കും.തണ്ടോടുകൂടി അടിയിലുള്ള ഇലകള്‍ ചേര്‍ത്തു മുറിച്ചു മാറ്റാവു ന്നതാണ്. തൈകള്‍ നട്ട് 45 ദിവസ ങ്ങള്‍ക്കുള്ളില്‍ കോളിഫ്‌ളവര്‍ പൂവി ടും. 8-12 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം. കോളിഫ്‌ളവര്‍ വിരി ഞ്ഞു കഴിഞ്ഞ് ചുറ്റുമുള്ള ഇല കള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്നത് സൂര്യപ്രകാശം നേരിട്ടു തട്ടാതിരിക്കാന്‍ നല്ലതാണ്. പൂക്കള്‍ക്ക് നല്ല നിറം കിട്ടു ന്നതിനും ഇതുപകരിക്കും.കോളി ഫ്‌ളവര്‍ യഥാസമയം വിളവെടുത്തി ല്ലെങ്കില്‍ഉറപ്പുകുറ ഞ്ഞു വരും.

വളപ്രയോഗം

സമയാധിഷ്ഠിത വളപ്രയോഗം നല്ല വിളവിന്നു ആവശ്യമാണ്. അടിവളമായി ഒരു സെന്റിന്നു 100 കിഗ്രാം ചാണകപ്പൊടി, 650 ഗ്രാം യൂറിയ, ഒരു കിലോ രാജ്‌ഫോസ്, 410 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്തു കൊടുക്കാം.തൈകള്‍ പറിച്ചുനട്ട് ഒരു മാസത്തിനകം 650 ഗ്രാം യൂറിയ, 410 ഗ്രാം പൊട്ടാഷ് എന്നിവ മേല്‍വളമായി നല്കണം.

മഴയുടെ ലഭ്യതയനുസരിച്ച് നന ക്രമീകരിക്കണം. വേരുക ള്‍ ആഴത്തില്‍ പോകാത്തതിനാല്‍ ചെടികളുടെ വളര്‍ച്ചയ്ക്കാ വശ്യമായ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ കളയെടുപ്പും മണ്ണുകൂട്ടികൊടുക്കലും നടത്തണം. ഫോണ്‍: ലക്ഷ്മി -9497697231.

ഡോ. ലക്ഷ്മി എസ്.എല്‍, ഡോ.ജി.സുജ, ഡോ.മിനി വി., രശ്മി എ.ആര്‍.
മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, ഓണാട്ടുകര, കായംകുളം