ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
Wednesday, January 20, 2021 4:40 PM IST
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പുമായി സോഫി റിപ്പോര്‍ട്ട്. 2020 മാര്‍ച്ചുവരെയുള്ള കണക്കാണിത്. ശക്തമായ കൊറോണ വ്യാപന ശേഷമുള്ള കണക്കു വരാനിരിക്കുന്നതേയുള്ളൂ. അടുത്ത റിപ്പോര്‍ട്ടിലായിരിക്കും ഇതിന്റെ ഗുരുതരാവസ്ഥ പുറത്തുവരുന്നത്.

2095 ശതകോടീശ്വരന്മാരിലേക്ക് ലോകസമ്പത്ത് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ദിവസം 143 രൂപ ഭക്ഷണത്തിനായി മുടക്കാനില്ലാത്തവര്‍ 300 കോടിയാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് പ്രതിദിനം 1.9 ഡോളറാണ് (143 രൂപ) അന്തര്‍ ദേശീയ ദാരിദ്ര്യപരിധി. ഇതിനു താഴെയുള്ളവരുടെ എണ്ണമാണ് 300 കോടി. ലോകത്തിലെ വിശപ്പിന്റെ തീവ്രത വ്യക്തമാക്കാന്‍ ഈ കണക്കു ധാരാളം.

എന്താണ് സോഫി?

ലോക ഭക്ഷ്യസുരക്ഷ, പോഷകാഹാര അവസ്ഥ എന്നിവ സംബന്ധിച്ച് 2017 മുതല്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് 'സോഫി'. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍ നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ്, യൂണിസേഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ലോകാരോഗ്യസംഘടന എന്നിവര്‍ ചേര്‍ന്നാണു റിപ്പോര്‍ട്ട് തയാറാക്കുന്നത്. സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രി ഷന്‍ ഇന്‍ ദി വേള്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് 'സോഫി 2020 ജൂലൈ 13 നാണ് അവസാന സോഫി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൊറോണ വ്യാപന സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

റിപ്പോര്‍ട്ടിലെ പ്രവചനങ്ങളെല്ലാം സാധൂകരിക്കുന്ന സൂചനകള്‍ ലഭിച്ചു തുടങ്ങിക്കഴിഞ്ഞു. 2020 രണ്ടാംപാദത്തില്‍ 10.7 ശതമാനം തൊഴില്‍ നഷ്ടവും ആഗോള ജിഡിപിയില്‍ 2.4 ശതമാനം കുറവുമുണ്ടാകുമെന്നാണു സൂചന. 2030- ല്‍ പട്ടിണിയില്ലാതാക്കുന്നതിനുള്ള കഠിന പ്രവര്‍ത്തനങ്ങളിലാണ് ലോക സംഘടനകളെ ല്ലാം തന്നെ. കൊറോണയുടെ സാഹ ചര്യത്തില്‍ ആ ലക്ഷ്യത്തിലേക്കെ ത്തില്ലെന്നു മാത്രമല്ല, വളരെ ദയനീയ മായ സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്നാണ് റിപ്പോര്‍ട്ടിലെ ക ണ്ടെത്തലുകള്‍.


പോഷകാഹാരക്കുറവു രൂക്ഷം ഏഷ്യയില്‍

റിപ്പോര്‍ട്ടു പ്രകാരം പോഷകഹാര ക്കുറവ് അനുഭവിക്കുന്നവരില്‍ ഏറ്റ വും കൂടുതല്‍ ഏഷ്യയിലാണ്. 38 കോടി ജനങ്ങള്‍. ആഫ്രിക്കയില്‍ 25 കോടിയും ലാറ്റിന്‍ അമേരിക്ക, കരിബീയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ 4.8 കോടി ജനങ്ങളും പോഷകാഹാര കുറവുള്ളവരാണ്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളില്‍ 14.4 കോടി പേര്‍ ഉയരക്കുറവും, 4.7 കോടി പേര്‍ ഭാരക്കുറവും, 3.8 കോടിപേര്‍ അമിത ഭാരവും ഉള്ളവരാണ്.

ഭക്ഷ്യ ലഭ്യതയിലും ഭക്ഷ്യ സുര ക്ഷയിലും ഉണ്ടാകുന്ന ഏതൊരു കുറവും കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക. പ്രത്യേകിച്ച് സ്‌കൂളുകള്‍ തുറക്കാത്തതും സ്‌കൂളുകളിലെ ഭക്ഷണ പദ്ധതി മുടങ്ങുന്നതുമായ സാഹചര്യത്തില്‍. പ്ലാനിംഗ് കമ്മീ ഷന്റെ ദാരിദ്ര്യ സൂചിക അനുസരിച്ച് പ്രതിദിനം 32 രൂപ കൊണ്ട് ദാരിദ്ര്യം മാറ്റാന്‍ ശ്രമിക്കുന്ന ഇന്ത്യയിലും കോ വിഡ് കാലം കനത്ത പ്രത്യാഘാതമാണ് ഉണ്ടാകുക.

ലോകത്തെ നിരവധി സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ വാക് സിന്‍ നിര്‍മാണ ഗവേഷണത്തിലേര്‍ പ്പെട്ടിരിക്കുകയാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിവരുന്ന നിയമപരമായ കാലതാമസമാണ് ഗവേഷണ സ്ഥാപനങ്ങളുടെ മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി. ഓരോപരീക്ഷണ ഘട്ടത്തിനും ക്ലിപ്തമായ കാലാവധിയുമുണ്ട്. ഈ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കോവിഡ് വാ ക്‌സിന്‍ ലഭ്യമാക്കൂ. അപ്പോള്‍ മാ ത്രമേ സോഫി റിപ്പോര്‍ട്ടിലെ കോവി ഡ് സംബന്ധിച്ച കണ്ടെത്തലുകള്‍ ക്ക് ഒരു മാറ്റം സാധ്യമാകൂ. ഇതിനോടകം കേരളം തുടക്കമിട്ട സുഭിക്ഷ കേരളം പദ്ധതി വരാനിരിക്കുന്ന ഭ ക്ഷ്യസുരക്ഷാ വെല്ലുവിളിക്ക് ഒരു മറുപടി കൂടിയാണ്.

അഡ്വ.ജി.വിജയന്‍
റിട്ട. ഡെപ്യൂട്ടി കളക്ടര്‍
ഫോണ്‍ : വിജയന്‍- 9447654153.