പണമുണ്ടോ? പാട്ടത്തിന്പുത്തന്‍ കൃഷിജീവനം
ആഴ്ചാവസാനം മാത്രം ഒരു രസത്തിനുവേണ്ടി നഗരപ്രാന്ത ത്തിലെ 'സ്വന്തം' കൃഷിയിടത്തില്‍ അല്‍പനേരം, വിളകളെ പരിചരിച്ച് കുറച്ചു ദിവസങ്ങള്‍, ഇത്തരം കൃഷിജീവനത്തിലൂടെ സന്തോ ഷം ആഗ്രഹിക്കുന്ന പുതുതലമുറയിലെ നഗരവാസിയാണോ നിങ്ങള്‍? അതല്ല തീന്‍ മേശയില്‍ 'സ്വന്തം' സ്ഥലത്തു നിന്നുള്ള വിഷരഹിത പഴങ്ങളും പച്ചക്കറികളും വേണമെന്ന് മോഹിക്കുന്നയാളാണോ താങ്കള്‍? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു പുതിയകൃഷി സംസ്‌കാരം. ഹരിയാന ആസ്ഥാനമായുള്ള മൂന്നു കമ്പനികളാണ് ഇതിനകം നല്ല പ്രചാരം നേടിയ ഈ പുതിയ 'കൃഷി ജീവനം' ബിസിനസ് മാതൃകയുടെ അമരക്കാര്‍.

Edible Routes, Green Leaf India, Organic Maati ഇവയാണ് ഈ കമ്പനികള്‍. ഹരിയാനയിലെ Gurugram, Paliwal ജില്ലകളിലെ പാരമ്പരഗത കര്‍ഷകരില്‍ നിന്നും പാട്ടത്തിനെടുത്ത കൃഷി ഭൂമി, കൃഷി ജീവനം കൊതിക്കുന്നവര്‍ക്കു മറുപാട്ടത്തിനു നല്‍കുന്നു ഈ കമ്പനികള്‍. Edible Routes 2002 ലാണ് തങ്ങളുടെ ബിസിനസ് ആരംഭിച്ചതെങ്കില്‍ Organic Maati 2012 ലും Green Leaf India 2016 ലുമാണ് ഈ രംഗത്തേക്കു വരുന്നത്. ഓരോ കമ്പനിക്കും തനതായ പ്രവര്‍ത്തന രീതിയാണുള്ളത്. Edible Routes ഏറ്റവും കുറഞ്ഞത് 0.02 ഹെക്ടര്‍ ഭൂമി ആറു മാസത്തേക്ക് 29,992 രൂപയ്ക്ക് മറുപാട്ടത്തിനു നല്‍കുമ്പോള്‍, ഗ്രീന്‍ ലീഫ് ഇന്ത്യ 0.04 ഹെക്ടര്‍ കൃഷി സ്ഥലത്തിന് ആറു മാസത്തേക്ക് 31,974 രൂപയും Organic Maati 0.4 ഹെക്ടറിനു ഒരു വര്‍ഷത്തേക്ക് 60,000 രൂപയുമാണ് പാട്ടമായി നിശ്ചയിച്ചിരിക്കുന്നത്. വരിക്കാരില്‍ നിന്നും ഈടാക്കുന്ന ഫീസില്‍ നിന്ന് വിത്ത്, വളം, ജലസേചനം, മറ്റു കൃഷി മുറകള്‍ എന്നിവയ്ക്ക് പണം വകയിരുത്തും.


ആദ്യത്തെ രണ്ടു കമ്പനികളിലും വിളവെടുക്കുന്ന ഉത്പന്നം മൊത്തമായി വരിക്കാ രന് നല്‍കുമ്പോള്‍ ഛൃഴമിശര ങമമശേ വിളവിന്റെ പകുതി സ്വന്തമായെ ടുക്കുന്നു. മൂന്നു കമ്പനികളിലും കൂടി ഇപ്പോള്‍ 150 വ്യക്തികള്‍ വരിക്കാരായി ചേര്‍ന്നിട്ടുണ്ട്. കമ്പനികള്‍ തന്നെ ചെല്ലും ചെലവും കൊടുത്തു പരിചയ സമ്പന്ന രായ കര്‍ഷകരെ, കൃഷി നോക്കി നടത്താനും'അതിഥി കര്‍ഷ കര്‍ക്ക്' വേണ്ട മാര്‍ഗനിര്‍ദ്ദേശ ങ്ങള്‍ നല്കാനുമായി കൃഷി യിടത്തില്‍ തന്നെ താമസിപ്പിക്കു ന്നുണ്ട്. വരിക്കാരായ അതിഥി കര്‍ഷകര്‍ക്കും താത്പര്യമു ണ്ടെങ്കില്‍ ഫാം സ്‌റ്റേ സൗകര്യം പ്രദാനം ചെയ്യുന്നുണ്ട്
.
സോഷ്യല്‍ മീഡിയയ്ക്കു പുറമെ സെമിനാറുകള്‍, ശില്പ ശാലകള്‍ തുടങ്ങിയവ സംഘടി പ്പിച്ചാണ് കമ്പനികള്‍ തങ്ങളുടെ വരിക്കാരെ കണ്ടെത്തുന്നത്. നിലവിലുള്ള വരിക്കാരില്‍ അധി കവും നഗരങ്ങളിലെ വെള്ള കോളര്‍ ജോലിക്കാരും ടെക്കി കളുമാണ്. കൂടുതലും പച്ചക്കറി കളും ചില ധാന്യവിളകളും ആ ണ് ഇപ്പോള്‍ കൃഷി ഉള്ളത്.

കാര്‍ഷിക ജീവനവും അതിലെ അംഗങ്ങള്‍ക്ക് കൃഷി എന്ന അ നുഭവവും സ്വന്തം അധ്വാന ത്തിന്റെ ഫലവും ആസ്വദി ക്കാ ന്‍ അവസരം ഒരുക്കുന്നു എന്ന താണ് ഈ പുതിയ ബിസിനസ് മോഡലിന്റെ സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേരില്‍ തന്നെ ഗൂഗിളില്‍ സര്‍ച്ച് ചെയ്യാവുന്നതാണ്.

ഡോ. ബി. ശശികുമാര്‍
റിട്ട. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഭാരതീയ
സുഗന്ധവിള ഗവേഷണ സ്ഥാപനം
ഫോണ്‍: 94961 78142