അറിഞ്ഞു തുടങ്ങാം, കൃഷി
അറിഞ്ഞു തുടങ്ങാം, കൃഷി
Monday, January 14, 2019 3:31 PM IST
കൃഷിയിലെയും അനുബന്ധ മേഖലകളിലെയും ഗവേഷണത്തിന് കോടിക്കണക്കിനു രൂപയാണ് ഓരോവര്‍ഷവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത്. കൃഷി ഗവേഷണത്തിലൂടെ നൂറുകണക്കിന് നൂതന സാങ്കേതിക വിദ്യകള്‍ ഓരോവര്‍ഷവും പുറത്തുവരുന്നുമുണ്ട്. എന്നാല്‍ ഈ നൂതന ഗവേഷണ ഫലങ്ങള്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് യഥാസമയം കൈമാറുന്നില്ലെങ്കില്‍ ഗവേഷണത്തിനു വേണ്ടി മുടക്കിയ കോടികള്‍ പാഴായിപ്പോകും.

കാര്‍ഷിക സര്‍വകലാശാലകളിലെയും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലെയും നവീന സാങ്കേതിക വിദ്യകള്‍ യഥാസമയം കര്‍ഷകരിലേക്ക് വ്യാപിപ്പിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് വിജ്ഞാന വ്യാപനം. കൃഷിയിലെ പുതിയ അറിവുകള്‍, സാ ങ്കേതിക വിജ്ഞാനം, പുതിയ സാങ്കേതിക വിദ്യകള്‍, വിപണന തന്ത്രങ്ങള്‍, നൈപുണ്യം എന്നിവയെല്ലാം നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കുന്നു. പുതിയ സാങ്കേതിക വിദ്യകളിലൂടെ ക ര്‍ഷകരെ ശക്തിപ്പെടുത്തുന്നു. ആത്മവിശ്വാസത്തോടെ കൃഷിയിലെ പ്രതിസന്ധികളെ നേരിടാന്‍ സുസ്ഥിര കൃഷി രീതികള്‍ പിന്തുടരണം. സംരംഭങ്ങള്‍ ഫലപ്രദമായി പരിപാലിക്കണം. ഇതിന് കര്‍ഷകരെ പ്രാപ്തരാക്കുകയാണ് വിജ്ഞാന വ്യാപന ഏജന്‍സികളുടെ ദൗത്യം. വി ജ്ഞാനവ്യാപനം നന്നായില്ലെങ്കില്‍ കര്‍ഷകരും കൃഷിയും കാര്‍ഷിക വികസനപദ്ധതികളും പരാജയപ്പെടുമെന്നതാണ് പൊ തുവെയുള്ള അനുഭവം.

കേരളത്തില്‍ കൃഷി വിജ്ഞാനവ്യാപനം പൊ തുവെ സര്‍ക്കാരിന്റെയും പൊതുമേഖലയുടെയും കുത്തകയാണ്. കൃഷിവിജ്ഞാനവ്യാപനം മുഖ്യ ദൗത്യമായി ഏറ്റെടുത്തിരിക്കുന്ന നിരവധി സര്‍ക്കാര്‍ ഏജന്‍സികളെ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കാണാം. കൃഷിവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, ക്ഷീരവികസന വകുപ്പ് തുടങ്ങിയ ഏജന്‍സികളുടെ ഫീല്‍ഡ് തല യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വിജ്ഞാനവ്യാപന ശൃംഖല. കാര്‍ഷിക സര്‍വകലാശാലകള്‍ക്കും വെറ്ററിനറി സര്‍വകലാശാലകള്‍ക്കും വി ജ്ഞാന വ്യാപന വിഭാഗങ്ങളുണ്ട്. റബര്‍ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, ടീ ബോര്‍ഡ് തുടങ്ങിയ കമ്മോഡിറ്റി ബോര്‍ഡുകള്‍ക്കും ശക്തമായ വിജ്ഞാന വ്യാപന സംവിധാനമുണ്ട്.
കൃഷി വിജ്ഞാനകേന്ദ്രങ്ങളാണ് അതിശക്തമായ മറ്റൊരു വിജ്ഞാന വ്യാപന ഏജന്‍സി. കേരളത്തിലെ വിഎഫ്പിസികെ പോലെ പ്രത്യേക മേഖലകളിലെ വിജ്ഞാനവ്യാപനത്തിനായി രൂപീകരിച്ചിരിക്കുന്ന ഏജന്‍സികളമുണ്ട്. ശക്തമായ സാന്നിധ്യവും നല്‍കുന്ന സന്ദേശങ്ങളുടെ വി ശ്വസനീയതയും കാരണം സര്‍ക്കാര്‍ നിയന്ത്രിത വിജ്ഞാന വ്യാപന ഏജന്‍സികള്‍ക്ക് കര്‍ഷകരുടെ ഇടയില്‍ വിശ്വസനീയത കൂടുതലാണ്. എന്നാല്‍ ദേശീയ തലത്തില്‍ 60 ശതമാനം കര്‍ഷകര്‍ക്കും ഇപ്പോഴും സര്‍ക്കാര്‍ വിജ്ഞാന വ്യാപന ഏജന്‍സികളുടെ സേവനം ലഭ്യമല്ലെന്ന് കേന്ദ്രഗവണ്‍മെന്റ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ വിജ്ഞാന വ്യാപന ഏജന്‍സികളുടെ സാ ന്ദ്രത ശിപാര്‍ശ ചെയ്യപ്പെട്ടതിലും താഴെയാണ്.

സ്വകാര്യമേഖലയും കൃഷി വിജ്ഞാന വ്യാപന പ്രവര്‍ത്തനത്തില്‍ സജീവമാണ്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ കമ്പനികളുടെ പുതിയ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിജ്ഞാനവ്യാപന പരിപാടികളും വ്യാപകമാണ്.

കേരളമുള്‍പ്പെടെയുള്ള സം സ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ജൈവ കൃഷി മേഖലയില്‍ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെവിജ്ഞാന വ്യാപന പദ്ധതികളും വളരെ സജീവമാണ്.
കേരളത്തില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ശക്തവും ഫലപ്രദവുമായ വി ജ്ഞാന വ്യാപന യൂണിറ്റാണ് കൃഷിവകുപ്പിന്റെ കീഴിലുള്ള കൃഷിഭവനുകള്‍. സംസ്ഥാനത്ത് കൃഷിഭവന്‍ സംവിധാനത്തിന് തുടക്കം കുറിക്കുന്നത് 1987 ലാ ണ്. എല്ലാ പഞ്ചായത്തുകളിലും കൃഷിവകുപ്പിന്റെ ഫീല്‍ഡ് യൂണിറ്റിന്റെ സാന്നിധ്യമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍വന്നതോ ടെ കൃഷിഭവനുകളും പഞ്ചായത്തുകളുടെ നിയന്ത്രണത്തിലായി. കൃഷിവികസനം സംബന്ധിച്ച പഞ്ചായത്തുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു നടത്താനുള്ള ചുമതല കൃഷിഭവനുകള്‍ക്കാണ്. വിത്തു മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ഷകര്‍ എപ്പോഴും ആശ്രയിക്കുന്ന വി ജ്ഞാന വ്യാപന സംവിധാനമാണ് കൃഷിഭവന്‍.

പഞ്ചായത്തിന്റെ പരിധിയില്‍ വിറ്റഴിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കുന്നത് കൃഷി ഓഫീസര്‍മാരുടെ ചുമതലയാണ്.

കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളുടെ നടത്തിപ്പു ചുമതലയും കൃഷി വകുപ്പിനാണ്. സര്‍ക്കാരി ന്റെ കാര്‍ഷിക വികസന പദ്ധതികളുടെ വിജയവും പരാജയവും കൃഷിഭവനുകളുടെ വിജ്ഞാനവ്യാപന കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. കാര്‍ഷിക യന്ത്രവത്കരണം, തരിശു ഭൂമിയിലെ കൃഷി, വിള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം, കാര്‍ഷികോത്പന്നങ്ങളുടെ വിപണനം, നെല്‍കൃഷി ഡേറ്റാബാങ്ക്, ഭൂവിനിയോഗം തുടങ്ങി കര്‍ഷകരെ ബാധിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ചുമതല കൃഷി ഭവനുകള്‍ക്കാണ്. ആത്മ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, നാളികേര വികസന ബോര്‍ഡ് തുടങ്ങിയവയുടെ പദ്ധതികള്‍ നടപ്പാക്കുന്നത് കൃഷിഭവനുകള്‍ വഴിയാണ്.

പുതുതായി കൃഷിയും കാര്‍ ഷിക സംരംഭങ്ങളും തുടങ്ങുന്നവര്‍ കൃഷിഭവനുകളുടെ സഹായം തേടണം. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ കഴക്കൂട്ടം, കോഴ, വൈറ്റില, മലമ്പുഴ, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി ട്രെയിനിംഗ് സെന്ററുകള്‍ കൃഷിവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നവീന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ കാലാനുസൃതമായി കര്‍ഷകരില്‍ എത്തിക്കുന്നതിലും കാര്‍ഷിക സംരംഭകത്വ വികസനത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ജില്ലാതല വിജ്ഞാന വ്യാ പന ഏജന്‍സിയാണ് കൃഷി വി ജ്ഞാന കേന്ദ്രങ്ങള്‍(കെവികെ). മറ്റു വിജ്ഞാന വ്യാപന ഏജന്‍ സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെവികെ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ സമഗ്രവും ശാസ്ത്രീയവുമാണ്. ജില്ലാതല കൃഷിശാസ്ത്ര കേന്ദ്രമായ കെ വികെ കൈമാറുന്ന സാങ്കേതിക വിദ്യകള്‍ വിശ്വസനീയമാണ്. കെവികെയുടെ സാങ്കേതിക വിദ്യ കൈമാറ്റ പരിപാടികളില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ 93 ശതമാനത്തിലേറെപ്പേരും അവരുടെ കൃഷി രീതികളില്‍ മാറ്റം വരുത്തുന്നതായി കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നു.

കെവികെയില്‍ നിന്നും പുതിയ കൃഷി അറിവും പരിശീലനവും നേടിയ 42 ശതമാനത്തോളം കര്‍ ഷകര്‍ കൃഷിച്ചെലവ് കുറച്ച് ഉത്പാദനക്ഷമത കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.

മറ്റു വിജ്ഞാന വ്യാപന ഏജ ന്‍സികള്‍ അവരുടെ പ്രത്യേക മേഖലകളില്‍ മാത്രം സാങ്കേതിക വിദ്യ കൈമാറുമ്പോള്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വിളപരിപാലനം, മൃഗസംരക്ഷണം, സ സ്യസംരക്ഷണം, തേനീച്ച വള ര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍, ഭക്ഷ്യസംസ്‌കരണം, യന്ത്രവത്കരണം എന്നിങ്ങനെ കൃഷിയുടെ അനുബന്ധ മേഖലകളില്ലൊം സമഗ്രമായ പരിശീലനവും സാങ്കേതിക വിദ്യാ കൈമാറ്റവും നടത്തുന്നു. എന്നാല്‍ ഈ സുപ്രധാന ജില്ലാതല വിജ്ഞാന വ്യാപന ഏജന്‍ സിയുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ച് പല കര്‍ഷകര്‍ക്കും സം രംഭകര്‍ക്കും വ്യക്തമായ ധാരണകളില്ല.

1974-ല്‍ പോണ്ടിച്ചേരിയിലാണ് രാജ്യത്തെ ആദ്യത്തെ കൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തനമാ രംഭിച്ചത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനാണ് രാജ്യത്തെ കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമേ ല്‍നോട്ടം. ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു കൃഷി വിജ്ഞാന കേന്ദ്രം എന്നതാണ് കേന്ദ്രഗവണ്‍മെന്റിന്റെ ദേശീയ നയം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ധനസഹായത്തോടെ രാജ്യത്തൊട്ടാകെ ഇ പ്പോള്‍ 695 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലകളോടും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ദേശീയ ഗവേഷണ സ്ഥാപനങ്ങളോടും അനുബന്ധിച്ചാണ് ഭൂരിപക്ഷം കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം. ഏതാനും കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ സന്നദ്ധസംഘടനകളുടെ കീ ഴിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ 14 ജില്ലകളിലായി 14 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഏഴു ജില്ലകളിലെ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ നിയന്ത്രണം കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കും നാലെണ്ണത്തിന്റേത് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഗവേഷണ സ്ഥാപനങ്ങള്‍ക്കുമാണ്. മൂന്നെ ണ്ണം സന്നദ്ധ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.


കൃത്യമായ വിലയിരുത്തലിലൂടെ കൃഷി അനുബന്ധ മേഖലകളില്‍ പ്രാദേശികമായി അനുയോജ്യമായ സാങ്കേതികവിദ്യകള്‍ പരിഷ്‌ക്കരിച്ച് കര്‍ഷകരിലേക്ക് കൈമാറുകയാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. ദേശീയ-സംസ്ഥാന തല കാര്‍ഷിക ഗവേഷണ സംവിധാനങ്ങളുടെ ഒരു അവിഭാജ്യഘടകമാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍. കൃഷിയിട പരീക്ഷണങ്ങള്‍, കാര്‍ഷിക പരിശീലനങ്ങള്‍, മുന്‍നിരപ്രദര്‍ശനങ്ങള്‍, വിത്തിന്റെയും നടീല്‍ വസ്തുക്കളുടെയും ഉത്പാദനം, സംരംഭകത്വ വികസനം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങിയവയാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പുതുതായി കൃഷിയോ സംരംഭമോ തുടങ്ങാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് എല്ലാ സാങ്കേതിക സഹായവും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കും.

കൃഷിയിട പരീക്ഷണങ്ങള്‍

ഗവേഷണ കേന്ദ്രങ്ങളും കാ ര്‍ഷിക സര്‍വകലാശാലകളും ശിപാര്‍ശ ചെയ്യുന്ന സാങ്കേതിക വിദ്യകളും വിത്തിനങ്ങളും പ്രാദേശികമായി എത്രമാത്രം അനുയോജ്യമാണെന്ന് കണ്ടെത്തുന്നതിനാണ് കൃഷിയിട പരീക്ഷണങ്ങള്‍ നടത്തുന്നത്.

ഉത്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുന്ന പുതിയ വിത്തിനങ്ങളും സാങ്കേതിക വിദ്യകളും കൃഷിയിടങ്ങളില്‍ പരീക്ഷിച്ചതിനുശേഷം വ്യാപകമായി പ്രചരിപ്പിക്കാന്‍ ശിപാര്‍ശചെയ്യുന്നു. മികവുറ്റതെന്നു തെളിഞ്ഞ നവീന സാങ്കേതികവിദ്യകള്‍ കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനാണ് മുന്‍നിര പ്രദര്‍ശനത്തോട്ടങ്ങള്‍ നിര്‍മിക്കുന്നത്.

കൃഷി- അനുബന്ധ വിഷയങ്ങളില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രായോഗിക വിജ്ഞാനത്തോടൊപ്പം പ്രവൃത്തി നൈപുണ്യവും പകരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പരിശീലന പരിപാടികള്‍. കെവികെ, കാമ്പസുകളിലും കാമ്പസിനുപുറത്തും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഹ്രസ്വകാല പരിശീലനവും ദീര്‍ഘകാല പരിശീലനവും കൃ ഷി വിജ്ഞാന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഓരോ ജില്ലയിലും ഏറ്റവും പ്രാധാന്യമുള്ള കാര്‍ ഷിക വിളകളിലും കൃഷി അനുബന്ധ മേഖലകളിലുമാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കാര്‍ഷിക വിഭവ സംസ്‌കരണം, മൂല്യവര്‍ധന തുടങ്ങിയ മേഖലകളില്‍ വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും തൊഴില്‍ രഹി തര്‍ക്കും സ്വന്തം സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്.

ജില്ലയിലെ പൊതുമേഖല, സ്വകാര്യമേഖല, പൊതു-സ്വകാര്യമേഖല പങ്കാളിത്ത പദ്ധതികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ കാര്‍ഷിക വികസന പദ്ധതികള്‍ക്ക് സാങ്കേതിക സഹായവും ആശയവിനിമയ പിന്തുണയും നല്‍കുന്നതും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍പ്പെടുന്നു. ജില്ലയിലെ മികച്ച കര്‍ഷകരുടെ എല്ലാ വിവരങ്ങളും കൃഷി വി ജ്ഞാന കേന്ദ്രങ്ങളിലുണ്ടാകും. നവീന വിവരസാങ്കേതിക വിദ്യകളില്‍ കര്‍ഷകര്‍ക്ക് ഉപദേശം നല്‍കുന്നതിലും സാങ്കേതിക വിദ്യ കൈമാറുന്നതിലും കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ കര്‍ഷകര്‍ക്ക് ആശാകേന്ദ്രങ്ങളാണ്.

മിക്ക കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും മണ്ണു പരിശോധന സംവിധാനം, രോഗനിയന്ത്രണത്തിനുള്ള സൂക്ഷ്മാണുക്കളുടെ ഉല്പാദനയൂണിറ്റ് തുടങ്ങിയവുയുമുണ്ട്. ദേശീയ തലത്തില്‍ തന്നെ അംഗീകാരം നേടിയവയാണ് കേരളത്തിലെ ചില കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍. പന്നീയൂര്‍, തവന്നൂര്‍, പട്ടാമ്പി, തിരുവ്‌ല തുടഹ്ങിയ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ ദേശീയ തലത്തില്‍ മികച്ച കൃഷി വിജ്ഞ കേന്ദ്രങ്ങള്‍ മികച്ച സംഭാവനയാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മിക്ക കൃഷി വിജ്ഞാന കേന്ദ്രങ്ങളും കാര്‍ഷിക സര്‍വ്വകലാശാലകളോടും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഗവേഷണ സ്ഥാപനങ്ങളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ സേവനവും കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു ലഭിക്കുന്നു.

ഭക്ഷ്യ സംസ്‌ക്കരണം, നഴ്‌സറികള്‍ തുടങ്ങിയവയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ എല്ലാ ജില്ലകളിലെയും കൃഷി വിജ്ഞാന കേന്ദ്രഹ്ങള്‍ സാങ്കേതിക വിദ്യകള്‍ കൈമാറുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള കൃഷിക്കപ്പറും കര്‍ഷകരെ ആത്മവിശ്വാസത്തോടെ ലാഭകരമായ സംരംഭങ്ങളുടെ ഉടമസ്ഥരാക്കി മാറ്റുകയാണ് ആധുനിക വിജ്ഞാന വ്യാപനത്തിന്റെ ലക്ഷ്യം. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പുറമെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റുചില സ്ഥാപനങ്ങളും ചെറുകിട കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകരെ സഹായിക്കുന്നുണ്ട്. റബര്‍ അധിഷ്ഠിത ഉല്പന്ന നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് റബര്‍ബോര്‍ഡ്, നാളികേരാധിഷ്ഠിത മൂല്യവര്‍ധിത ഉല്പന്ന സംരംഭങ്ങള്‍ക്ക് നാളികേര ടെക്‌നോളജി മിഷനും സംരംഭകര്‍ക്ക് സഹായം നല്‍കുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ സാങ്കേതിക വിദ്യകളില്‍ വ്യാവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മണ്ണുത്തി സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിലെ കെഎയു ടെക്‌നോളജി ഹബ്ബും ഭക്ഷ്യസംസ്‌ക്കരണ സംരംഭങ്ങള്‍ക്ക് തുവനൂര്‍ കാര്‍ഷിക എന്‍ജിനീയറിംഗ് കോളജിലെ അഗ്രിബിസിനസ് ഇന്‍കുബേറ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് സാങ്കേകിത സഹായം ലഭിക്കും. ചെറുകിട കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. കിഴങ്ങുവര്‍ഗ്ഗങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്ക് തിരുവനന്തപുരം ശ്രീകാര്യത്തെ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍വ് ഇന്‍സ്റ്റിട്ട്യൂട്ടിലെ കെട്‌നോ ഇന്‍കുബേഷന്‍ സെന്റ്‌റും മത്സ്യങ്ങളില്‍ നിന്നുല്‌ള ഉല്പന്ന വൈവിധ്യവര്‍ക്കരണ സംരംഭങ്ങള്‍ തുടങ്ങാന്‍ കൊച്ചിസെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ അഗ്രിബിസിനസ് ഇന്‍കുബേഷന്‍ സെന്ററും സാങ്കേതികസഹായം നല്‍കും.

കാര്‍ഷിക വികസന പ്രക്രിയയിലെ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കേണ്ട കണ്ണിയാണ് വിജ്ഞാനവ്യാപനം. ഈ കണ്ണി ദുര്‍ബ്ബലമായാല്‍ കാര്‍ഷിക വികസനം പരാജയപ്പെടും. ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക എന്ന പരമ്പരാഗത റോളിനപ്പുറത്തേക്ക് വികസിച്ചിരിക്കുകയാണ് ഇന്ന് ആധുനിക വിജ്ഞാനവ്യാപനത്തിന്റെ പ്രവര്‍ത്തന ചക്രവാളം. ഉത്പാദനം വര്‍ധിപ്പിക്കുകയല്ല മറിച്ച് കര്‍ഷകര്‍ക്ക് ന്യാമമായ വരുമാനം ഉറപ്പാക്കുകയാണ് ഇന്ന് വിജ്ഞാന വ്യാപനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന് കര്‍ഷകരെ വിപണിയുമായി ബന്ധിപ്പിച്ച് ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സംരംഭകരായി മാറ്റണം. കൃഷിയിലെ സുസ്ഥിരത നിലനിര്‍ത്തുന്നതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായമായ വരുമാനവും ഉറപ്പാക്കാന്‍ ആധുനിക വിജ്ഞാന വ്യാപന സംവിധാനങ്ങള്‍ക്കു കഴിയണം.

കേരളത്തിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍
1. കാസര്‍ഗോഡ്- സിപിസിആര്‍ഐ, കൃഷിവിജ്ഞാനകേന്ദ്രം, കുഡ്‌ലു 0499 4232993.
2. കോഴിക്കോട്- ഐസിഎആര്‍ കൃഷിവിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമുഴി- 0496 2666041.
3. എറണാകുളം- ഐസിഎആര്‍ കൃഷിവിജ്ഞാനകേന്ദ്രം, സിഎംഎഫ്ആര്‍ഐ- 0484-2492450
4. ആലപ്പുഴ- സിപിസിആര്‍ഐ കൃഷിവിജ്ഞാന കേന്ദ്രം, കൃഷ്ണപുരം, കായംകുളം 0479-2449268

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍
5. കണ്ണൂര്‍- പന്നിയൂര്‍:- 0460-2226087
6. വയനാട്- അമ്പലവയല്‍:- 04936-260411
7. പാലക്കാട്- മേലെപട്ടാമ്പി:- 0466-2212279
8. മലപ്പുറം- തവന്നൂര്‍:- 0494-2686329
9. തൃശൂര്‍- വെള്ളാനിക്കര:- 0487-2375855
10. കോട്ടയം- കുമരകം 0481-2523120
11. കൊല്ലം- സദാന്ദപുരം 0474-2459388.

സന്നദ്ധ സംഘടനകളുടെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍
12. ഇടുക്കി കൃഷിവിജ്ഞാന കേന്ദ്രം, ശാന്തമ്പാറ 04868-247541
13. പത്തനംതിട്ട കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രം, പുല്ലാട് 0469 2162094
14. തിരുവനന്തപുരം മിത്രനികേതന്‍, വെള്ളനാട് 0472-2882086

ഡോ. ജോസ് ജോസഫ്.