അറേബ്യന്‍ വിഭവങ്ങള്‍
അറേബ്യന്‍ വിഭവങ്ങള്‍
Tuesday, December 10, 2019 4:44 PM IST
അറബിനാടുകളിലെ രുചിയൂറുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അറബിക് ബ്രഡ്

ചേരുവകള്‍
ഗോതമ്പുമാവ് - 500 ഗ്രാം
യീസ്റ്റ് -ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്നവിധം
ഗോതമ്പുമാവും ഉപ്പും യീസ്റ്റും ഒരു ബൗളില്‍ എടുക്കുക. ഇതില്‍ വെള്ളം കുറെശെയായി ഒഴിച്ച് കുഴച്ച് മയമുള്ള മാവാക്കി വയ്ക്കണം. ഇത് വൃത്തിയുള്ള ഒരു മസ്ലിന്‍ തുണിയോ നാപ്കിനോ കൊണ്ട് പൊതിഞ്ഞ് പൊങ്ങാനായി ഒരുമണിക്കൂര്‍ വയ്ക്കുക. ഇനിയിത് മാവ് വിതറിയ പലകയില്‍ വച്ച് വത്തില്‍ പരത്തണം. ചൂടാക്കിയ ഒരു നോണ്‍സ്റ്റിക് പാനിലിട്ട് ഇരുവശവും അമര്‍ത്തി കുമിളയാക്കി എടുക്കാം.

ഡിസേര്‍ട്ട്

ചേരുവകള്‍
സേമിയ - 250 ഗ്രാം
സസ്യഎണ്ണ - അഞ്ച് ടേബിള്‍സ്പൂണ്‍
പഞ്ചസാര - അല്പം
കൊക്കോപ്പൊടി -ഒരു ടേബിള്‍സ്പൂണ്‍
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്നവിധം
പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് സേമിയ ഒടിച്ചിട്ട് നന്നായി വറുത്ത് ബ്രൗണ്‍ നിറമാക്കണം. ഇത് മൂടത്തക്കവിധം വെള്ളം ഒഴിച്ച് വേവിക്കുക. അല്പം പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ കൊക്കോപ്പൊടിയും ചേര്‍ത്ത് ചെറുതീയില്‍ വയ്ക്കണം. വെള്ളം പൂര്‍ണമായും വറ്റിയാല്‍ വാങ്ങാം.

ഹ്യൂമസ്

ചേരുവകള്‍
നാരങ്ങാനീര് - രണ്ടെണ്ണത്തിന്‍േറത്
എള്ള് - മൂന്ന് ടീസ്പൂണ്‍
വെള്ളക്കടല - 300 ഗ്രാം
വെളുത്തുള്ളി (പൊടിയായി അരിഞ്ഞത്) - രണ്ട് അല്ലി
ഉപ്പ് -പാകത്തിന്
ഒലിവെണ്ണ - ഒരു ടീസ്പൂണ്‍
കാഷ്മീരി മുളകുപൊടി - ഒരു ടീസ്പൂണ്‍
പാഴ്‌സലിയില ചെറുതായി അരിഞ്ഞത് - കുറച്ച്

തയാറാക്കുന്നവിധം
കടല ഒരു രാത്രി വെള്ളത്തില്‍ ഇുവച്ചശേഷം മയമാകുംവരെ വേവിച്ചെടുക്കുക. മിച്ചമുള്ള വെള്ളം മാറ്റിവയ്ക്കണം. വെള്ളക്കടല ആറിയശേഷം ഒരു മിക്‌സി ജാറിലാക്കി നാരങ്ങാനീരും ഉപ്പും വെളുത്തുള്ളിയും എള്ളും ചേര്‍ത്ത് അരയ്ക്കുക. ക്രീം പരുവത്തിലുള്ള മയമുള്ള ഡിഷ് തയാറാക്കണം. പാഴ്‌സലിയിലയും ഒലിവെണ്ണയും കാഷ്മീരി മുളകുപൊടിയും ഇട്ട് അലങ്കരിക്കുക. അറബിക് ഡിഷായ ഹ്യൂമസ് ചൂടുള്ള പിത്താ ബ്രഡിനൊപ്പമാണ് പ്രധാനമായും വിളമ്പാറുള്ളത്.

കബ്‌സാ

ചേരുവകള്‍
കോഴിയിറച്ചി (കഷണങ്ങള്‍ ആക്കിയത്) - ഒരു കിലോ
സസ്യഎണ്ണ - കാല്‍ കപ്പ്
സവാള (നീളത്തില്‍ അരിഞ്ഞത്) - രണ്ട് എണ്ണം
തക്കാളി പള്‍പ്പ് - 12 ഔണ്‍സ്
തക്കാളി (ചെറുതായരിഞ്ഞത്) - രണ്ട് എണ്ണം
വെളുത്തുള്ളി (ചെറുതായരിഞ്ഞത്) - നാല് എണ്ണം
കാരറ്റ്(ഗ്രേറ്റ് ചെയ്തത്) - രണ്ട് എണ്ണം
ഓറഞ്ച് (ഗ്രേറ്റ് ചെയ്തത്) - ഒരെണ്ണം
ഏലയ്ക്കാ - നാല് എണ്ണം
ഗ്രാമ്പൂ - നാല് എണ്ണം
പട്ട (അര ഇഞ്ച് നീളത്തില്‍) - മൂന്ന് എണ്ണം
ഉപ്പ് - പാകത്തിന്
കുരുമുളക് - പാകത്തിന്
ബസുമതിഅരി - ഒരു കിലോ
ബദാം - കാല്‍ കപ്പ്
കിസ്മിസ് - കാല്‍ കപ്പ്

തയാറാക്കുന്നവിധം

സവാള നീളത്തില്‍ അരിഞ്ഞത് എണ്ണയില്‍ വഴറ്റി ബ്രൗണ്‍ നിറമാക്കുക. തക്കാളി അരിഞ്ഞത്, തക്കാളി പള്‍പ്പ്, കോഴിക്കഷണങ്ങള്‍, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അഞ്ചു മിനിറ്റ് ചെറുതീയില്‍ വയ്ക്കണം. മൂന്നു കപ്പ് ചൂടുവെള്ളം ഒഴിച്ച് ഇളക്കി ഓറഞ്ച്, കാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്തിടുക. ഉപ്പും കുരുമുളകുപൊടിയും വിതറുക. സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കാം. ഇടത്തരം തീയില്‍ 25 മിനിറ്റ് വച്ച് വേവിച്ച് ഇറച്ചിക്ക് മയം വന്നാല്‍ വാങ്ങാം. തുടര്‍ന്ന് ഇറച്ചിക്കഷണങ്ങളും ചേര്‍ത്ത് യോജിപ്പിക്കുക. ബദാമും കിസ്മിസും ചേര്‍ത്ത് നന്നായി ടോസ്സ്റ്റ് ചെയ്ത് വിളമ്പാം.



ഫലാഫല്‍

ചേരുവകള്‍
സവാള (ചെറുതായി അരിഞ്ഞത്) - ഒരെണ്ണം
വെള്ളക്കടല - 16 ഔണ്‍സ്
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - രണ്ട് അല്ലി
പാഴ്‌സലിയില (ചെറുതായി അരിഞ്ഞത്) - മൂന്ന് ടീസ്പൂണ്‍
മല്ലിയില (ചെറുതായി അരിഞ്ഞത്)- ഒരു ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
മൈദ - രണ്ടു ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍
ഉപ്പ് - പാകത്തിന്
കുരുമുളക് - പാകത്തിന്

തയാറാക്കുന്നവിധം
വെള്ളക്കടല വെളളത്തില്‍ ഇട്ട് ഒന്നു താളിക്കുക. ഇനിയിത് കോരിയെടുത്ത് ശുദ്ധജലത്തില്‍ ഇട്ട് അഞ്ചു മിനിറ്റ് തിളപ്പിക്കണം. എന്നിട്ട് ഒരു മണിക്കൂര്‍ ചെറുതീയില്‍ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് 15 മിനിറ്റ് ആറാന്‍ വയ്ക്കണം. സവാള, വെളുത്തുള്ളി, മൈദ, കടല, ഉപ്പ്, കുരുമുളക് എന്നിവ ഒരു ബൗളില്‍ എടുക്കുക. കടല നന്നായി ഉടച്ച് മറ്റ് ചേരുവകളും ആയി നന്നായി യോജിപ്പിക്കണം. ചെറു ഉരുളകളാക്കി ചെറുതായൊന്നമര്‍ത്തി വയ്ക്കുക. ചൂടെണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാക്കി കോരാം.

മജ്ബൂസ്

ചേരുവകള്‍
ബസുമതി അരി - ഒരു കിലോ
നാരങ്ങാ ഉണങ്ങിയത് - രണ്ട് എണ്ണം
വഴനയില - മൂന്ന് എണ്ണം
ഏലയ്ക്കാ -എട്ട് എണ്ണം
ഗ്രാമ്പു - ആറ് എണ്ണം
കറുവാപ്പട്ട (ഒരിഞ്ച് നീളത്തില്‍) - രണ്ട് എണ്ണം
പെരുംജീരകം - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം
നെയ്യ് - 150 ഗ്രാം
ഉള്ളി - ഒരു പിടി
മണ്‍സ്റ്റോക്ക് -എട്ട് കപ്പ്
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം
അരി 10 മിനിറ്റ് വെള്ളത്തില്‍ ഇട്ട് വയ്ക്കുക. ഇനിയത് അരിച്ചുവാരി ഒരു വട്ടിയിലാക്കി വെള്ളം തോരാന്‍ വയ്ക്കണം. പ്രഷര്‍കുക്കറില്‍ നെയ്യൊഴിച്ച് ചൂടാക്കി ഉള്ളി അരിഞ്ഞ് അതില്‍ ഇ് മൂപ്പിക്കുക. അരി ഒഴിച്ചുള്ള മസാലകള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കണം. ഇനി അരിയി് വഴറ്റുക. മണ്‍സ്റ്റോക്കും ഉപ്പും ചേര്‍ത്ത് തിളച്ചതിനുശേഷം വെയ്റ്റ് ഇട്ട് വിസില്‍ വന്നതിനുശേഷം കുക്കര്‍ വാങ്ങാം. അരമണിക്കൂര്‍ കഴിഞ്ഞ് തുറക്കുക.

ഇന്ദു നാരായണ്‍
തിരുവനന്തപുരം