ബിരിയാണി 4 തരം
ബിരിയാണി 4 തരം
Wednesday, November 7, 2018 3:16 PM IST
ചെമ്മീന്‍ ബിരിയാണി

ചേരുവകള്‍
ബിരിയാണി അരി- രണ്ടു കപ്പ്
വൃത്തിയാക്കിയ ചെമ്മീന്‍ - അരകിലോ
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് രൂപത്തില്‍ അരച്ചത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറുവപ്പട്ട - അഞ്ച് എണ്ണം
ഏലയ്ക്കാ - അഞ്ച് എണ്ണം
ഗ്രാമ്പു - അഞ്ച് എണ്ണം
ഈ ചേരുവകള്‍ വൃത്തിയാക്കിയ ചെമ്മീനില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.

മസാലയ്ക്കു വേണ്ടി
എണ്ണ - മൂന്ന് ടീസ്പൂണ്‍
ഉള്ളി - രണ്ട് എണ്ണം
ഇഞ്ചിപേസ്റ്റ് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
തക്കാളി - രണ്ട് എണ്ണം
പച്ചമുളക് - നാല് എണ്ണം
ഗരം മസാല - ഒരു ടീസ്പൂണ്‍
മുളകുപൊടി - അരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ലെയര്‍ ചെയ്യാനായി
കശുവണ്ടി - 12 എണ്ണം
ഉള്ളി - മൂന്ന് (ബ്രൗണ്‍ കളര്‍ ആകുന്നതുവരെ വറുത്തത് )
നെയ്യ് - മൂന്നു ടീസ്പൂണ്‍
മല്ലി ഇല - ഒരു കപ്പ്
കുങ്കുമപ്പൂവ് - അര ടീസ്പൂണ്‍
പാല്‍ - രണ്ട് ടീസ്പൂണ്‍

തയാറാക്കുന്നവിധം

മാരിനേറ്റ് ചെയ്ത ചെമ്മീന്‍ വറുത്ത് മാറ്റി വയ്ക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിക്കണം. അതില്‍ കശുവണ്ടി വറുത്തു മാറ്റുക. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് കുതിര്‍ത്ത് വച്ചിരിക്കുന്ന അരി 45 മിനിറ്റ് ചൂടാക്കി എടുക്കണം. തിളപ്പിച്ച നാല് കപ്പ് വെള്ളം ഇതില്‍ ചേര്‍ക്കുക. തുടര്‍ന്ന് നാരങ്ങാ നീര്, ഉപ്പ്, കറുവാ, ഗ്രാമ്പു എന്നിവ ചേര്‍ത്ത് മൂടിവയ്ക്കണം. ഇടക്ക് ഇളക്കി കൊടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ആക്കണം.

മസാല ഉണ്ടാക്കാനായി ചൂടായ എണ്ണയില്‍ ഉള്ളി അരിഞ്ഞത് ഇട്ട് വഴറ്റി, അതിലേയ്ക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. അതിനുശേഷം തക്കാളി ചേര്‍ത്ത് നന്നായി വെന്തുകഴിയുമ്പോള്‍ പച്ചമുളകു ചേര്‍ക്കണം. മുളകുപൊടി, മഞ്ഞള്‍പൊടി ഇവ കൂടി ചേര്‍ത്ത് ഇതില്‍ ഗരം മസാല അവസാനമായി ചേര്‍ക്കുക. ഇതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കണം. മൂടിവച്ച് 45 മിനിറ്റ് ചെറിയ തീയില്‍ വയ്ക്കുക.

അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച ശേഷം വറുത്തുവച്ചിരിക്കുന്ന ഉള്ളി, കണ്ടുവശിയുടെ കാല്‍ ഭാഗം എന്നിവ എടുത്ത് വിതറണം. അതിനു മുകൡ കാല്‍ ഭാഗം ചെമ്മീന്‍ പിന്നെ കാല്‍ ഭാഗം ചോറ് ഇങ്ങനെ ലെയര്‍ ആക്കി വയ്ക്കുക. ഏറ്റവും മുകളില്‍ പാലില്‍ മുക്കിവച്ചിരിക്കുന്ന കുങ്കുമപ്പൂവ് ഒഴിക്കണം. മൂടിവച്ച് ചെറിയ തീയില്‍ 45 മിനിറ്റ് വച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യുക. ചെമ്മീന്‍ ബിരിയാണി റെഡി.


ഫിഷ് ബിരിയാണി

ചേരുവകള്‍
നെയ്മീന്‍ - അര കിലോ
നാരങ്ങാ നീര് - രണ്ട് ടീസ്പൂണ്‍
മുളകുപൊടി - രണ്ടര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
പച്ചമുളക് - എട്ട് എണ്ണം
മല്ലിപ്പൊടി - അര ടീസ്പൂണ്‍
ഗരംമസാല - കാല്‍ ടീസ്പൂണ്‍
നെയ്യ് - നാല് ടീസ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - നാല് എണ്ണം
തക്കാളി അരിഞ്ഞത് - രണ്ട് എണ്ണം
സവാള അരിഞ്ഞത് - മൂന്ന് എണ്ണം
ബിരിയാണി അരി - മൂന്നു ഗ്ലാസ്
ചൂടുവെള്ളം - ആറ് ഗ്ലാസ്
കറുവപ്പട്ട - അഞ്ച് എണ്ണം
ഏലയ്ക്കാ - അഞ്ച് എണ്ണം
ഗ്രാമ്പു - അഞ്ച് എണ്ണം
കശുവണ്ടി - പത്ത് എണ്ണം

തയാറാക്കുന്നവിധം

കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവ നാരങ്ങാനീരില്‍ പേസ്റ്റ് രൂപത്തില്‍ ആക്കി പുരട്ടി മൂന്നുമണിക്കൂര്‍ വയ്ക്കുക. എന്നിട്ട് ഈ മീന്‍ ഫ്രൈ ചെയ്ത് എടുക്കണം. കശുവണ്ടി, ഉള്ളി എന്നിവ ഫ്രൈ ചെയ്തുവയ്ക്കുക. കഴുകിയ അരി അര മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കണം. ചൂടാക്കിയ നെയ്യില്‍ കറുവാപട്ട, ഏലയ്ക്കാ, ഗ്രാമ്പു എന്നിവ അര മിനിറ്റ് ചൂടാക്കുക. അതിലേയ്ക്ക് കുതിര്‍ത്ത് വച്ച് അരി 56 മിനിറ്റ് ചൂടാക്കിയശേഷം ചൂടുവെള്ളവും നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കണം. വെളുത്തുള്ളി, ഇഞ്ചി, തക്കാളി, പച്ചമുളക് എന്നിവ വഴറ്റി അതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല, മല്ലിപ്പൊടി എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. അതിലേയ്ക്ക് വറുത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ക്കണം. ചെറുതായി ചൂടാക്കി ഫ്‌ളെയിം ഓഫ് ആക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ഫ്രൈ ചെയ്ത ഉള്ളി, കശുവണ്ടി, മീന്‍, റൈസ് എന്നിവ ലെയര്‍ ചെയ്ത് രണ്ടു മൂന്നു മിനിറ്റ് ലോ ഫ്‌ളെയിമില്‍ ചൂടാക്കുക. ഫ്‌ളെയിം ഓഫാക്കി ചൂടാടെ ഉപയോഗിക്കാം.



ചിക്കന്‍ ബിരിയാണി

ചേരുവകള്‍

ചിക്കന്‍ - ഒരു കിലോ
ബിരിയാണി അരി - നാല് കപ്പ്
ചൂടുവെള്ളം - ഏഴ് കപ്പ്
നെയ്യ് - മൂന്നു ടീസ്പൂണ്‍
സവാള - അഞ്ച് എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - നാല് എണ്ണം
പച്ചമുളക് - നാല് എണ്ണം
തക്കാളി - രണ്ട് എണ്ണം
തൈര് - അര കപ്പ്
കശുവണ്ടി- 250 ഗ്രാം
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
ഗ്രാമ്പു - അഞ്ച് എണ്ണം
ഏലയ്ക്കാ - അഞ്ച് എണ്ണം
കറുവാപ്പട്ട - രണ്ടു കഷണം
മല്ലിയില - അല്‍പം
വെളിച്ചെണ്ണ - മൂന്നു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്നവിധം
ബിരിയാണി അരി കഴുകിയശേഷം അര മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി ഇവ പേസ്റ്റ് രൂപത്തില്‍ അരച്ച് അതിലേയ്ക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കണം. ആ പേസ്റ്റില്‍ ഇറച്ചി മൂന്നുമണിക്കൂര്‍ പൊതിഞ്ഞു വയ്ക്കുക. ചൂടായ ഒരു ടീസ്പൂണ്‍ നെയ്യില്‍ കശുവണ്ടി വറുത്ത് എടുക്കണം. ഉള്ളി നന്നായി അരിഞ്ഞശേഷം എണ്ണയില്‍ ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഉള്ളി വറുക്കുമ്പോള്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ നല്ല ക്രിസ്പി ആയിരിക്കും. വെളിച്ചെണ്ണയില്‍ ഉള്ളി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, തക്കാളി ഇവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റി എടുക്കുക. എന്നി് ഫ്രൈ ചെയ്ത ഇറച്ചി ചേര്‍ക്കണം. മാരിനേറ്റ് ചെയ്തു വച്ച ഇറച്ചി വറുത്ത് എടുക്കുക. നന്നായി ഫ്രൈ ആവേണ്ടതില്ല. ചൂടായ എണ്ണയില്‍ കുതിര്‍ത്ത് വച്ചിരിക്കുന്ന അരി 57 മിനിറ്റ് വറുക്കുക. അതിലേയ്ക്ക് ചൂടുവെള്ളം ഒഴിച്ച് അതില്‍ കറുവാപ്പട്ട, ഏലയ്ക്കാ, ഗ്രാമ്പു, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മൂടി വയ്ക്കണം. വെള്ളം വറ്റിയശേഷം ഓഫ് ആക്കുക.

പാത്രത്തില്‍ താഴെയായി ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിനു മുകളില്‍ മൂന്നു ലെയര്‍ ആയി റൈസ്, ഫ്രൈഡ് ഒനിയന്‍, ചിക്കന്‍ എന്നി ക്രമത്തില്‍ ഇടണം. പാത്രം മൂടിവച്ച് ലോ ഫ്‌ളെയിമില്‍ 58 മിനിറ്റ് വയ്ക്കുക. ചിക്കന്‍ ബിരിയാണി റെഡി. അതിനുശേഷം അടുപ്പില്‍ നിന്ന് മാറ്റി ചൂടോടെ ഉപയോഗിക്കാം.

മട്ടണ്‍ ബിരിയാണി

ചേരുവകള്‍

1. മട്ടന്‍ കറി
ഫ്രഷ് മട്ടന്‍ - 3/4 കിലോ
(നന്നായി കഴുകി വെള്ളം പോകാന്‍ വയ്ക്കുക. മട്ടന്‍ കഴുകുമ്പോള്‍ വിനാഗിരിയോ, തൈരോ ചേര്‍ത്ത് കഴുകിയാല്‍ മട്ടന്റെ വ്യത്യസ്തമായ മണം മാറികിും.)
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഇഞ്ചി അരച്ചത്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് - ഒരു ടീസ്പൂണ്‍
ഗ്രാമ്പു - നാല് എണ്ണം
ഏലക്കായ- നാല് എണ്ണം
കറുവാപ്പട്ട- നാല് എണ്ണം
ഉപ്പ് - ആവശ്യത്തിന്
(ഇവയെല്ലാം ഇറച്ചിയില്‍ പുരി അര മണിക്കൂര്‍ വയ്ക്കുക)

2. മസാലയ്ക്ക്
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - അഞ്ച് എണ്ണം
പച്ചമുളക് - 12 എണ്ണം
കറിവേപ്പില - മൂന്ന് തണ്ട്

ഉള്ളി അരിഞ്ഞത്- രണ്ട് എണ്ണം
തക്കാളി - രണ്ട് എണ്ണം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍

4 .ചോറിന്
ബസ്മതി അരി - രണ്ട് കപ്പ്
തിളപ്പിച്ച വെള്ളം- നാലു കപ്പ്
ഏലയ്ക്കാ - അഞ്ച് എണ്ണം
ഗ്രാമ്പു - മൂന്ന് എണ്ണം
കറുവാപ്പട്ട- രണ്ട് എണ്ണം
നെയ്യ് - ഒരു ടീസ്പൂണ്‍

ഉള്ളി ബ്രൗണ്‍ നിറത്തില്‍ വറുത്തത്
ഒരെണ്ണം
കശുവണ്ടി- പത്ത് എണ്ണം
പുതിനയില- കാല്‍ കപ്പ്
നാരങ്ങാനീര് - രണ്ടു ടീസ്പൂണ്‍

6. അരി കഴുകി അരമണിക്കൂര്‍ കുതിര്‍ത്ത് വെള്ളം പോകാന്‍ വയ്ക്കുക

തയാറാക്കുന്നവിധം
ഉള്ളി അരിഞ്ഞത് എണ്ണയില്‍ വഴറ്റിയശേഷം രണ്ടാമത്തെ ചേരുവകള്‍ എല്ലാം കൂട്ടി ഇതിലേയ്ക്ക് ചേര്‍ക്കുക. പിന്നീട് മഞ്ഞള്‍ പൊടിയും, മല്ലിപ്പൊടിയും ഇതിലേയ്ക്ക് ചേര്‍ക്കണം. നന്നായി വഴറ്റി കഴിയുമ്പോള്‍ മസാല പുരി വച്ചിരിക്കുന്ന ഇറച്ചി ഇതിലേയ്ക്ക് ചേര്‍ക്കുക. അധികം വെന്തുപോകാതെ വേവിച്ചു മാറ്റിവയ്ക്കണം.

നെയ്യ് ചൂടാക്കി, കുതിര്‍ത്ത അരി അഞ്ചു മിനിറ്റ് ചൂടാക്കുക. അധികം ഫ്രൈ ആകാതെ നോക്കണം. അതിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുക. നാരങ്ങാനീര്, ഏലയ്ക്കാ, കറുവാപ്പ, ഗ്രാമ്പു, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മൂടി വയ്ക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ സ്റ്റൗ ഓഫാക്കുക. അരി ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.

ഒരു ടീസ്പൂണ്‍ നെയ്യ് ഒരു പാത്രത്തിന്റെ അടിയില്‍ ഒഴിച്ച് അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് മട്ടന്‍, ചോറ് എന്നീ രീതിയില്‍ ലെയര്‍ ആയി ഇടുക. മൂടിവച്ച് ചെറിയ തീയില്‍ അഞ്ചു മിനിറ്റ് വയ്ക്കണം. അതിനുശേഷം ഫ്‌ളെയിം ഓഫ് ചെയ്യുക. മട്ടന്‍ ബിരിയാണി റെഡി.



ലിജി രാജു അരുവിയില്‍
പാല