സ്‌ട്രോബറി വിഭവങ്ങള്‍
സ്‌ട്രോബറി വിഭവങ്ങള്‍
Monday, October 8, 2018 5:55 PM IST
സ്‌ട്രോബറി ചട്‌നി

ചേരുവകള്‍
സ്‌ട്രോബറി -രണ്ടെണ്ണം
ഉള്ളി -മൂന്ന് എണ്ണം
ഉണക്കമുളക് -മൂന്ന് എണ്ണം
ഇഞ്ചി -മൂന്ന് കഷണം
കറിവേപ്പില -ഒരു ചെറിയ തണ്ട്
ഉപ്പ് -ആവശ്യത്തിന്.

തയാറാക്കുന്നവിധം
ഉള്ളി, മുളക്, ഇഞ്ചി ഇവ അല്‍പം എണ്ണയില്‍ വഴറ്റുക. ഇതും സ്‌ട്രോബറിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കണം. സ്‌ട്രോബറി ചട്‌നി റെഡി.


കാരറ്റ് സ്‌ട്രോബറി ജ്യൂസ്

ചേരുവകള്‍
കാരറ്റ് -ആറ് എണ്ണം
സ്‌ട്രോബറി -ആറ് എണ്ണം
പുതിന - ഒരു തണ്ട്

തയാറാക്കുന്നവിധം
കാരറ്റ് കഴുകി തൊലികളഞ്ഞ് സ്‌ട്രോബറിയും പുതിനയും ഐസ് ക്യൂബും ചേര്‍ത്ത് നന്നായി അടിച്ച് അരിച്ച് എടുക്കുക.


സ്‌ട്രോബറി ഷേക്ക്

ചേരുവകള്‍
സ്‌ട്രോബറി -10 എണ്ണം
പാല്‍ -ഒരു ലിറ്റര്‍
പഞ്ചസാര -ഒരു കപ്പ്
ഐസ് ക്യൂബ് -നാല് എണ്ണം
സ്‌ട്രോബറി സിറപ്പ് -അര ടീസ്പൂണ്‍.

തയാറാക്കുന്ന വിധം
സ്‌ട്രോബറി മിക്‌സിയില്‍ നന്നായി അടിക്കുക. അതിലേയ്ക്ക് പഞ്ചസാര, പാല്‍, ഐസ്‌ക്യൂബ്, സിറപ്പ് ഇവ ചേര്‍ത്ത് വീണ്ടും നന്നായി അടിക്കണം. നല്ല കട്ടിയായി അടിച്ച് സ്‌ട്രോബറി വച്ച് അലങ്കരിച്ച് വിളമ്പാം.

സോജി മനോജ് പാലത്ര
ചങ്ങനാശേരി