Party Lead Won
BJP+ 115 0
CON+ 69 0
OTH 15 0
Party Lead Won
CON+NC 355 0
BJP 54 7
OTH 1 0
03:53 PM തോൽവിയിലേക്ക്
02:46 PM ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്ക് ദയനീയ തോൽവി
02:46 PM മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
02:40 PM ഇറാനി ദയനീയ തോൽവിയിലേക്ക്
03:18 PM അമേഠിയിൽ കോൺഗ്രസിലെ കെ.എൽ.ശർമയ്ക്ക് ലീഡ് ഒരു ലക്ഷം കടന്നു. സ്മൃതി ഇറാനി ദയനീയ തോൽവിയിലേക്ക്
03:16 PM തൃശൂരിൽ സുരേഷ്ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 75,079 വോട്ടിന്‍റെ ഭൂരിപക്ഷം. വി.എസ്.സുനിൽകുമാർ രണ്ടാമത്. കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
03:14 PM ആറ്റിങ്ങലിൽ എൽഡിഎഫിന് മുന്നേറ്റം. വി.ജോയിയുടെ ലീഡ് 4,000 കടന്നു
03:03 PM ആറ്റിങ്ങലിൽ യുഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. അടൂർ പ്രകാശ് 1,558 വോട്ടുകൾക്ക് മുന്നിൽ
02:03 PM തമിഴ്നാട്ടിൽ താമര വിരിഞ്ഞില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്ക് ദയനീയ തോൽവി
01:59 PM ലീഡ് ഉയർത്തി തരൂർ. 13,666 വോട്ടുകൾക്ക് മുന്നിൽ
01:52 PM തരൂരിന്‍റെ ലീഡ് 12,000 കടന്നു. ബിജെപി പ്രതീക്ഷകൾ അവസാനിക്കുന്നു
01:49 PM തരൂരിന്‍റെ ലീഡ് 11,000 പിന്നിട്ടു
01:47 PM ശശി തരൂരിന്‍റെ ലീഡ് 10,463 ആയി ഉയർന്നു
01:46 PM ഇന്ത്യാ മുന്നണിയുടെ നേട്ടം രാഹുൽ ഗാന്ധിക്ക് അവകാശപ്പെട്ടതെന്ന് ഉണ്ണിത്താൻ
01:43 PM രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം പിന്നിട്ടു
01:41 PM വടകരയിൽ ഷാഫിയുടെ ഭൂരിപക്ഷം 80,000 കടന്നു
01:39 PM ആറ്റിങ്ങലിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വി.മുരളീധരൻ പിന്നിലേക്ക് പോയി
01:37 PM ആറ്റിങ്ങലിൽ അടൂർ പ്രകാശിന്‍റെ നേരിയ ലീഡ് തുടരുന്നു. 1,656
01:35 PM ശശി തരൂരിന്‍റെ ലീഡ് 9,766 വോട്ടായി ഉയർന്നു
01:34 PM ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്‍റെ ഭൂരിപക്ഷം 52,000 കടന്നു
01:29 PM ശശി തരൂരിന്‍റെ ലീഡ് 4,490 ആയി ഉയർന്നു
01:27 PM ആറ്റിങ്ങലിൽ അടൂർ പ്രകാശിന്‍റെ ലീഡ് 1,377
01:25 PM തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു. 192 വോട്ടിന് മുന്നിൽ
01:24 PM ഹൈബി ഈഡന്‍റെ ലീഡ് രണ്ട് ലക്ഷം പിന്നിട്ടു
01:22 PM തിരുവനന്തപുരത്ത് ബിജെപിയുടെ ലീഡ് കുറയുന്നു. രാജീവിന്‍റെ ലീഡ് 5,195 ആയി
01:21 PM വാരാണസിയിൽ നരേന്ദ്ര മോദിയുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടു
01:20 PM ഗാന്ധിനഗറിൽ അമിത് ഷായുടെ ലീഡ് അഞ്ച് ലക്ഷം കടന്നു
01:18 PM കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താന്‍റെ ലീഡ് 35,000 കടന്നു
01:10 PM അടൂർ പ്രകാശ് ലീഡ് ഉയർത്തി. 1,571 വോട്ടിന് മുന്നിൽ
12:51 PM ആറ്റിങ്ങലിൽ അടൂർ പ്രകാശ് നേരിയ ലീഡിൽ തുടരുന്നു. വി.ജോയ് രണ്ടാമത്, വി.മുരളീധരൻ മൂന്നാമത്
12:50 PM തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 69,000 കടന്നു
12:49 PM ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും ആഘോഷം
12:33 PM ആറ്റിങ്ങലിൽ അടൂർ പ്രകാശ് 949 വോട്ടുകൾക്ക് മുന്നിൽ. രണ്ടാം സ്ഥാനത്ത് വി.ജോയ്
12:32 PM തിരുവനന്തപുരത്ത് ബിജെപിയുടെ ലീഡ് കുറയുന്നു. 11,950 വോട്ടുകൾക്ക് മുന്നിൽ
12:30 PM വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ്
12:28 PM കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്‍റെ ഭൂരിപക്ഷം 50,000 കടന്നു
12:27 PM പിണറായിക്കും തിരിച്ചടി. ധർണടത്ത് കെ.സുധാകരന് ലീഡ്
12:24 PM ഹാസനിൽ പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്. 17,000 വോട്ടുകൾക്ക് പിന്നിൽ
12:17 PM ആറ്റിങ്ങലിൽ അടൂർ പ്രകാശ് ലീഡ് തിരിച്ചുപിടിച്ചു. 862 വോട്ടിന് മുന്നിൽ
12:13 PM കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്‍റെ ലീഡ് 60,000 പിന്നിട്ടു
12:05 PM ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്‍റെ ഭൂരിപക്ഷം 38,000 കടന്നു
12:02 PM ആറ്റിങ്ങലിൽ വി.ജോയ് 1,406 വോട്ടുകൾക്ക് മുന്നിൽ
11:57 AM സ്മൃതി ഇറാനി 31,000 വോട്ടുകൾക്ക് പിന്നിൽ. അമേഠിയിൽ കോൺഗ്രസിന്‍റെ മുന്നേറ്റം
11:54 AM സുരേഷ്ഗോപിയുടെ ലീഡ് 50,000 കടന്നു. ശക്തന്‍റെ നാട്ടിൽ സൂപ്പർ താരം പറന്നിറങ്ങി
11:53 AM ആറ്റിങ്ങലിൽ ശക്തമായ ത്രികോണ പോര്. വി.മുരളീധരനും ചിത്രത്തിലേക്ക് വരുന്നു. ഒന്നാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും തമ്മിൽ വ്യത്യാസം 2,000 മാത്രം
11:51 AM തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്‍റെ വിജയം ഉറപ്പിച്ചു. ലീഡ് 23,000 കടന്നു
11:50 AM തൃശൂരിൽ കെ.മുരളീധരന്‍റെ തോൽവി കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കും
11:46 AM തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 48,000 പിന്നിട്ടു. വി.എസ്.സുനിൽകുമാർ രണ്ടാമത്.
11:41 AM രാജീവ് ചന്ദ്രശേഖറിന്‍റെ ലീഡ് 13,000 കടന്നു
11:31 AM സുരേഷ് ഗോപിയുടെ ലീഡ് 43,000 പിന്നിട്ടു
11:29 AM മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ലീഡ് തുടരുന്നു
11:26 AM എറണാകുളത്ത് ഹൈബിയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടു
11:25 AM തിരുവനന്തപുരത്ത് ബിജെപിയുടെ ലീഡ് കുറഞ്ഞു. രാജീവ് ചന്ദ്രശേഖർ 6,618 വോട്ടുകൾക്ക് മുന്നിൽ
11:23 AM കോട്ടയത്ത് യുഡിഎഫിന്‍റെ ലീഡ് 34,000 കടന്നു
11:22 AM ആറ്റിങ്ങലിൽ വി.ജോയ് ലീഡ് തിരിച്ചുപിടിച്ചു. 346 വോട്ടുകൾക്ക് ലീഡ്
11:21 AM നരേന്ദ്ര മോദിയുടെ ലീഡ് 50,000 കടന്നു
11:17 AM പാലക്കാട് വി.കെ.ശ്രീകണ്ഠന്‍റെ ലീഡ് 31,000 കടന്നു
11:12 AM കോഴിക്കോട് എം.കെ.രാഘവന്‍റെ ലീഡ് 61,000 കവിഞ്ഞു
11:11 AM ആറ്റിങ്ങലിൽ അടൂർ പ്രകാശിന്‍റെ ലീഡ് മൂവായിരത്തിലേക്ക്
11:10 AM രാജീവ് ചന്ദ്രശേഖർ ലീഡ് ഉയർത്തി. 8,401 വോട്ടുകൾക്ക് മുന്നിൽ.
11:08 AM തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ലീഡ് തുടരുന്നു. നാലായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ
11:05 AM കോൺഗ്രസ് ലീഡ് 100 സീറ്റുകളിൽ. കഴിഞ്ഞ തവണ നേടിയത് 52 സീറ്റുകൾ മാത്രം. ബിജെപിക്ക് 62 സീറ്റിന്‍റെ കുറവ്
11:04 AM ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടം. അടൂർ പ്രകാശിന് നാമമാത്ര ലീഡ്. വി.ജോയ് തൊട്ടു പിന്നിൽ
11:02 AM വടകരയിൽ ഷാഫിയുടെ ലീഡ് 30,000 കടന്നു
10:56 AM കൊടിക്കുന്നിൽ സുരേഷ് ലീഡ് ഉയർത്തി. 8,896 വോട്ടുകൾക്ക് മുന്നിൽ
10:54 AM കേരളത്തിൽ സുരേഷ് ഗോപിയുടെ ലീഡ് 30,000 കടന്നു
10:49 AM പശ്ചിമ ബംഗാളിൽ മമതയുടെ മുന്നേറ്റം. മുപ്പതിലധികം സീറ്റുകളിൽ ലീഡ്
10:48 AM കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്‍റെ ലീഡ് 24,000 കടന്നു
10:46 AM ആലത്തൂരിൽ കെ.രാധാകൃഷ്ണന് വ്യക്തമായ ലീഡ്. 9,996 വോട്ടിന്‍റെ ഭൂരിപക്ഷം
10:43 AM ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടം. അടൂർ പ്രകാശിന് 948 വോട്ടിന്‍റെ ലീഡ്. വി.ജോയ് തൊട്ടുപിന്നിൽ
10:41 AM വയനാട്ടിൽ രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം പിന്നിട്ടു. റായ്ബറേലിയിൽ രാഹുലിന് ലീഡ് 40,000
10:12 AM തലസ്ഥാനത്ത് തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിൽ പൊരിഞ്ഞ പോരാട്ടം. പന്ന്യൻ മൂന്നാം സ്ഥാനത്ത്
10:11 AM രാജ്യത്താകെ എൻഡിഎ 300 സീറ്റുകളിൽ മുന്നിൽ. ഇന്ത്യാ സഖ്യം 222 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
10:09 AM നരേന്ദ്ര മോദിയുടെ ലീഡ് പതിനായിരത്തിലേക്ക്. ബിജെപിക്ക് ആശ്വാസം
10:07 AM കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ ലീഡ് തിരിച്ചുപിടിച്ചു. ലീഡ് 12,000 കടന്നു
10:05 AM കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ. എൽഡിഎഫും എൻഡിയും ഒരിടത്ത് വീതം ലീഡ് ചെയ്യുന്നു
10:03 AM മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ലീഡ് തിരിച്ചുപിടിച്ചു
10:00 AM കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ട്രൻഡ്
09:58 AM വാരാണസിയിൽ നരേന്ദ്ര മോദിക്ക് ആദ്യമായി ലീഡ്. നാനൂറിലേറെ വോട്ടുകൾക്ക് മുന്നിൽ
09:55 AM വടകരയിൽ ഷാഫിക്ക് അനുകൂലമായ ട്രന്‍റ്. ലീഡ് 10,000 കടന്നു
09:54 AM മാവേലിക്കരയിൽ സി.എ.അരുൺകുമാർ ലീഡ് തിരിച്ചുപിടിച്ചു. കൊടിക്കുന്നിൽ പിന്നിലേക്ക്
09:53 AM പത്തനംതിട്ട‍യിൽ ആന്‍റോ ആന്‍റണിയുടെ ലീഡ് 5,000 കടന്നു
09:52 AM റായ്ബറേലിയിൽ രാഹുൽ ഭൂരിപക്ഷം 16,000 കടന്നു
09:52 AM മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറിന്‍റെ ലീഡ് 30,000 കടന്നു
09:50 AM കാസർഗോഡ് 970 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ. രാജ്മോഹൻ ഉണ്ണിത്താൻ പിന്നിൽ
09:49 AM സുരേഷ് ഗോപിയുടെ ലീഡ് 10,000 കടന്നു
09:48 AM മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് വിയർക്കുന്നു. ലീഡ് നൂറിൽ താഴെ മാത്രം
09:47 AM കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ്. ഒരിടത്ത് മാത്രം എൽഡിഎഫ്. തൃശൂരിൽ ബിജെപി മുന്നിൽ
09:42 AM വടകരയിൽ ഷാഫിയുടെ ലീഡ് 9,000 കടന്നു
09:41 AM ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. കോൺഗ്രസ് ശക്തമായി തിരിച്ചുവന്നു
09:39 AM യുപിയിൽ എസ്പി മാത്രം 31 സീറ്റുകളിൽ മുന്നിൽ
09:39 AM തൃശൂരിൽ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സുരേഷ് ഗോപിക്ക് ലീഡ് 7,434
09:38 AM യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. എസ്പി-കോൺഗ്രസ് സഖ്യത്തിന് മികച്ച മുന്നേറ്റം
09:37 AM ഷാഫിയുടെ ലീഡ് 6,000 കടന്നു
09:36 AM വടകരയിൽ ഷാഫിയുടെ ലീഡ് 3,948 ആയി ഉയർന്നു
09:35 AM പാലക്കാട് യുഡിഎഫ് ലീഡിൽ. വി.കെ.ശ്രീകണ്ഠൻ മുന്നിൽ
09:34 AM കണ്ണൂരിൽ കെ.സുധാകരന്‍റെ ലീഡ് 4,000 കടന്നു
09:32 AM തൃശൂരിൽ കെ.മുരളീധരൻ മൂന്നാമത്. സുരേഷ്ഗോപിയുടെ ലീഡ് 7,000 കടന്നു
09:30 AM തൃശൂരിൽ സുരേഷ്ഗോപിയുടെ ലീഡ് 5,000 കടന്നു
09:30 AM ഗുജറാത്തിൽ മൂന്ന് മണ്ഡലങ്ങളിൽ കോൺഗ്രസിന് ലീഡ്. ബിജെപി സമ്പൂർണ വിജയം നേടുമെന്ന് കരുതിയ സംസ്ഥാനമാണ് ഗുജറാത്ത്
09:25 AM വയനാട്ടിൽ രാഹുലിന്‍റെ ലീഡ് 20,000 കടന്നു
09:24 AM തൃശൂരിൽ സുരേഷ്ഗോപി മുന്നേറ്റം തുടരുന്നു. 4,113 വോട്ടിന് മുന്നിൽ
09:23 AM പത്തനംതിട്ടയിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു. ആലപ്പുഴയിലും കോട്ടയത്തും യുഡിഎഫ് ലീഡ്
09:23 AM യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. അയോധ്യ ക്ഷേത്രം നിലനിൽക്കുന്ന മണ്ഡലത്തിൽ പിന്നിൽ. സ്മൃതി ഇറാനിയും നരേന്ദ്ര മോദിയും പിന്നിൽ
09:21 AM അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ. കോൺഗ്രസ് സ്ഥാനാർഥി മുന്നിൽ
09:20 AM രാജ്യത്ത് എൻഡിഎയും ഇന്ത്യാ സഖ്യവും ഒപ്പത്തിനൊപ്പം. രണ്ട് സഖ്യങ്ങളും 244 മണ്ഡലങ്ങളിൽ ലീഡ്
09:20 AM രാജ്യത്താകെ ബിജെപി പിന്നിലേക്ക്. ഇന്ത്യാ സഖ്യം 244 മണ്ഡലങ്ങളിൽ മുന്നിൽ. എൻഡിഎ സഖ്യത്തിന് ലീഡ് 243 മണ്ഡലങ്ങളിൽ മാത്രം
09:19 AM അയോധ്യ ക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി പിന്നിൽ
09:16 AM വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ. കോൺഗ്രസിന്‍റെ അജയ് റായ് 6,223 വോട്ടുകൾക്ക് മുന്നിൽ
09:15 AM രാജ്യത്താകെ എൻഡിഎ സഖ്യത്തിന്‍റെ ലീഡ് കുറയുന്നു. 255 മണ്ഡലങ്ങളിൽ മാത്രം ലീഡ്
09:13 AM തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് തുടരുന്നു
09:13 AM ഷാഫിയുടെ ലീഡ് വടകരയിൽ കുറഞ്ഞു. 34 വോട്ടുകൾക്ക് മുന്നിൽ
09:13 AM കോഴിക്കോട് എം.കെ.രാഘവൻ മുന്നേറ്റം തുടരുന്നു
09:12 AM രാജ്യത്താകെ ബിജെപി 244 സീറ്റുകളിൽ മുന്നിൽ
09:10 AM വടകരയിൽ ഷാഫി പറമ്പിൽ ലീഡ് തിരിച്ചുപിടിച്ചു. 979 വോട്ടുകൾക്ക് മുന്നിൽ
09:09 AM വടകരയിൽ കെ.കെ.ഷൈലജ മികച്ച ലീഡിലേക്ക്. 2.479 വോട്ടുകൾക്ക് മുന്നിൽ
09:08 AM തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു
09:08 AM പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. ബിജെപിക്ക് മികച്ച മുന്നേറ്റം
09:07 AM രാജ്യത്താകെ 83 സീറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം. കഴിഞ്ഞ തവണ കോൺഗ്രസ് ആകെ വിജയിച്ചത് 52 മണ്ഡലങ്ങളിൽ
09:07 AM രാജ്യത്താകെ എൻഡിഎയുടെ ലീഡ് നില കുറഞ്ഞു. 300 പിന്നിട്ട് ലീഡ് 294 ആയി. ഇന്ത്യാ സഖ്യം 192 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു
09:06 AM കേരളം: യുഡിഎഫ് 13, എൽഡിഎഫ് 06, എൻഡിഎ 01
09:05 AM ആറ്റിങ്ങലിൽ വി.ജോയ് ലീഡ് തുടരുന്നു. അടൂർ പ്രകാശും വി.മുരളീധരനും പിന്നിൽ
09:05 AM ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ ലീഡ് തിരിച്ചുപിടിച്ചു
09:05 AM തൃശൂരിൽ സുരേഷ് ഗോപി കുതിച്ചുകയറി. ലീഡ് 3,000 കടന്നു
09:04 AM പാലക്കാട് എൽഡിഎഫ് മുന്നേറ്റം തുടരുന്നു
09:03 AM പത്തനംതിട്ടയിൽ തോമസ് ഐസക്കിന്‍റെ ലീഡ് രണ്ടായിരത്തിന് അടുത്ത്
09:03 AM കൊടിക്കുന്നിലിന്‍റെ ലീഡ് 3,000 കടന്നു. ആദ്യഘട്ടത്തിൽ എൽഡിഎഫിനായിരുന്നു ലീഡ്
09:02 AM തൃശൂരിൽ ആദ്യമായി സുരേഷ് ഗോപി മുന്നിൽ. 264 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
09:01 AM കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ
09:01 AM കേരളത്തിൽ ബിജെപി ലീഡ് ഒരിടത്ത് മാത്രം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ
08:58 AM കൊല്ലത്ത് പ്രേമചന്ദ്രന്‍റെ കുതിച്ചുചാട്ടം. ലീഡ് ഇരുപതിനായിരത്തിലേക്ക്
08:58 AM കോട്ടയത്ത് തോമസ് ചാഴികാടൻ ആദ്യമായി മുന്നിൽ
08:57 AM വടകരയിൽ ഷാഫി ലീഡ് നിലനിർത്തുന്നു. പത്തനംതിട്ടയിൽ തോമസ് ഐസക് ലീഡ് തിരിച്ചുപിടിച്ചു
08:57 AM ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ 360 വോട്ടുകൾക്ക് മുന്നിൽ
08:56 AM തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലെ പിന്നിൽ
08:56 AM തമിഴ്നാട്ടിൽ ഇന്ത്യാ സഖ്യത്തിന് വൻ മുന്നേറ്റം. സിപിഎം രണ്ടിടത്ത് മുന്നിൽ
08:55 AM മധ്യപ്രദേശിൽ രണ്ടിടത്ത് കോൺഗ്രസിന് ലീഡ്
08:53 AM കോൺഗ്രസ് രാജ്യത്താകെ 76 മണ്ഡലങ്ങളിൽ മുന്നിൽ
08:53 AM കോട്ടയത്ത് യുഡിഎഫ് ലീഡ് 1,000 കടന്നു
08:52 AM പത്തനംതിട്ടയിൽ 425 വോട്ടുകൾക്ക് ആന്‍റോ ആന്‍റണി മുന്നിൽ
08:52 AM പാലക്കാട് എൽഡിഎഫിന് ലീഡ്. എ.വിജയരാഘവൻ മുന്നിൽ
08:52 AM തിരുവനന്തപുരത്ത് എൻഡിഎ ലീഡ് തിരിച്ചുപിടിച്ചു. രാജീവ് ചന്ദ്രശേഖർ മുന്നിൽ
08:51 AM വടകരയിലെ ആദ്യ ലീഡ് യുഡിഎഫിന്. ഷാഫി പറമ്പിൽ 82 വോട്ടുകൾക്ക് മുന്നിൽ
08:50 AM മാവേലിക്കരയിൽ യുഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. കൊടിക്കുന്നിൽ സുരേഷ് 15 വോട്ടുകൾക്ക് മുന്നിൽ
08:49 AM കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്‍റെ ലീഡ് പതിനായിരത്തിലേക്ക്. 9,847 വോട്ടുകൾക്ക് യുഡിഎഫ് മുന്നിൽ
08:49 AM തൃശൂരിൽ വി.എസ്.സുനിൽകുമാർ മുന്നിൽ തന്നെ
08:48 AM രാജ്യത്താകെ 302 മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് ലീഡ്. ഇന്ത്യാ സഖ്യം 170 സ്ഥലങ്ങളിൽ മുന്നിൽ
08:47 AM അമേഠിയിൽ സ്മൃതി ഇറാനിക്ക് ആദ്യ ലീഡ്
08:46 AM യുപിയിൽ കോൺഗ്രസിന് മികച്ച മുന്നേറ്റം. ഇരുപതിലേറെ സീറ്റുകളിൽ ലീഡ്
08:45 AM കേരളത്തിൽ നിലവിൽ ഏറ്റവും അധികം ലീഡ് ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്
08:45 AM ഇടുക്കിയിൽ ഡീനിന് ലീഡ് 5,000 കടന്നു
08:45 AM പൊന്നാനിയിലും മലപ്പുറത്തും മുസ്‌ലിം ലീഗ് മുന്നിൽ
08:44 AM കേരളത്തിൽ ഇനി ആദ്യ സൂചന വരാനുള്ളത് വടകരയിൽ മാത്രം
08:44 AM കേരളത്തിൽ 13 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ്. ആറിടത്ത് എൽഡിഎഫ്. ബിജെപിക്ക് നിലവിൽ ഒരിടത്തും മുന്നേറ്റമില്ല
08:43 AM കണ്ണൂരിൽ കെ.സുധാകരൻ ലീഡ് തുടരുന്നു
08:43 AM തൃശൂരിൽ ആദ്യ ലീഡ് എൽഡിഎഫിന്. വി.എസ്.സുനിൽകുമാർ മുന്നിൽ
08:42 AM കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന് മികച്ച മുന്നേറ്റം. ലീഡ് 3,000 കടന്നു
08:42 AM കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം
08:41 AM ഇടുക്കിയിൽ കുതിച്ചുകയറി യുഡിഎഫ് ലീഡ്. ഡീൻ നാലായിരത്തിലേറെ വോട്ടുകൾക്ക് മുന്നിൽ
08:40 AM യുപി‌യിൽ ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നു. 20 ഓളം സീറ്റുകളിൽ ലീഡ്
08:39 AM മഹാരാഷ്ട്രയിൽ സുപ്രിയ സുലെ പിന്നിൽ
08:39 AM രാജ്യത്താകെ 161 മണ്ഡലങ്ങളിൽ ഇന്ത്യാ സഖ്യം മുന്നിൽ
08:39 AM കെ.സുധാകരൻ കണ്ണൂരിൽ ലീഡ് തിരിച്ചുപിടിച്ചു
08:38 AM എൻഡിഎ സഖ്യം ലീഡിൽ കേവല ഭൂരിപക്ഷം കടന്നു. 291 മണ്ഡലങ്ങളിൽ മുന്നിൽ
08:38 AM പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി ആദ്യമായി മുന്നിൽ. തോമസ് ഐസക്ക് രണ്ടാമത്
08:36 AM ആലപ്പുഴയിലെ ആദ്യ ഫലസൂചന യുഡിഎഫിന് അനുകൂലം. കെ.സി.വേണുഗോപാൽ മുന്നിൽ
08:34 AM മഹാരാഷ്ട്രയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൻഡിഎ സഖ്യത്തിന് നേരിയ മുൻതൂക്കം
08:34 AM യുപിയിൽ ബിജെപി 47 മണ്ഡലങ്ങളിൽ മുന്നിൽ. ഇന്ത്യാ സഖ്യം 20 ഓളം മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു
08:33 AM തൃശൂർ, വടകര, ആലപ്പുഴ മണ്ഡലങ്ങളിലെ ഫലസൂചനകൾ ഇതുവരെ പുറത്തുവന്നിട്ടില്ല
08:31 AM രാജ്യത്താകെ ബിജെപിക്ക് മാത്രം 200 ഓളം സീറ്റുകളിൽ ലീഡ്. കോൺഗ്രസ് 44 സീറ്റുകളിൽ മുന്നിൽ
08:31 AM എൻഡിഎ 231 മണ്ഡലങ്ങളിൽ മുന്നിൽ. 123 സീറ്റുകളിൽ ഇന്ത്യാ സഖ്യത്തിന് ലീഡ്
08:30 AM കേരളത്തിൽ 10 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ. ഏഴിടത്ത് എൽഡിഎഫിന് ലീഡ്
08:29 AM തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു. 66 വോട്ടുകൾക്ക് മുന്നിൽ
08:29 AM പൊന്നാനിയിൽ അബ്ദുൾ സമദ് സമദാനി മുന്നിൽ
08:27 AM പത്തനംതിട്ടയിൽ തോമസ് ഐസക്കിന്‍റെ ലീഡ് 252 ആയി ഉയർന്നു
08:26 AM രാജ്യത്താകെ എൻഡിഎ മുന്നേറ്റം. 193 മണ്ഡലങ്ങളിൽ മുന്നിൽ
08:26 AM സംസ്ഥാനത്ത് 17 മണ്ഡലങ്ങളിലെ ഫലസൂചനകൾ പുറത്ത്. എൽഡിഎഫ് മുന്നിൽ
08:25 AM ഹരിയാന‌യിൽ ഇന്ത്യാ സഖ്യത്തിന് ലീഡ്
08:24 AM രാജ്യത്താകെ 172 മണ്ഡലങ്ങളിൽ എൻഡിഎ സഖ്യത്തിന് ലീഡ്. ഇന്ത്യാ മൂന്നണി 85 സ്ഥലങ്ങളിൽ മുന്നിൽ
08:23 AM മഹാരാഷ്ട്രയിൽ നാലിടത്ത് ഇന്ത്യാ സഖ്യത്തിന് ലീഡ്. ബിഹാറിൽ ആദ്യ ലീഡ് എൻഡിഎയ്ക്ക്
08:23 AM തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 13 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
08:23 AM കേരളത്തിലെ 16 മണ്ഡലങ്ങളിൽ ആദ്യ ഫലസൂചനകൾ പുറത്തുവന്നു. നാലിടത്തെ ഫലം വരാനിരിക്കുന്നു
08:22 AM കണ്ണൂരിൽ എം.വി.ജയരാജൻ ഒൻപത് വോട്ടുകൾക്ക് മുന്നിൽ
08:22 AM കേരളത്തിൽ ഏഴിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു
08:22 AM മാവേലിക്കരയിൽ സി.എ.അരുൺകുമാർ മുന്നിൽ
08:19 AM ഇടുക്കിയിൽ 1,310 വോട്ടുകൾക്ക് ഡീൻ കുര്യാക്കോസ് മുന്നിൽ
08:19 AM കേരളത്തിൽ ബിജെപിക്ക് ആദ്യ ലീഡ് തിരുവനന്തപുരത്ത്. അഞ്ച് വോട്ടിന് രാജീവ് ചന്ദ്രശേഖർ മുന്നിൽ
08:18 AM മുൻ ക്രിക്കറ്റർ യൂസഫ് പഠാൻ മുന്നിൽ
08:18 AM കേരളത്തിൽ ഇതുവരെയുള്ള സൂചനകളിൽ ബിജെപിക്ക് ലീഡ് ഇല്ല
08:17 AM കേരളത്തിലെ 13 മണ്ഡലങ്ങളുടെ ഫലസൂചനകൾ പുറത്ത്. എട്ട് മണ്ഡലങ്ങളിൽ എൽഡിഎഫ്. അഞ്ചിടത്ത് യുഡിഎഫ്
08:16 AM തമിഴ്നാട്ടിൽ ഡിഎംകെ സംഖ്യം ലീഡ് ചെയ്യുന്നു
08:16 AM തപാൽ ബാലറ്റുകൾ എണ്ണുന്നത് തുടരുന്നു. വോട്ടിംഗ് മെഷീനുകളുടെ കൗണ്ടിംഗ് അല്പ സമയത്തിനകം
08:15 AM പശ്ചിമ ബംഗാളിൽ ചിലയിടത്ത് അക്രമ സംഭവങ്ങൾ
08:15 AM എൻഡിഎ 121 സീറ്റുകളിൽ ലീഡ്
08:15 AM എൻഡിഎ 115 സീറ്റുകളിൽ മുന്നിൽ. ഇന്ത്യാ സഖ്യം 41 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
08:14 AM പത്തനംതിട്ടയിൽ ആദ്യ ലീഡ് തോമസ് ഐസക്കിന്. 12 വോട്ടുകൾക്ക് മുന്നിൽ
08:13 AM റായ്ബറേലിയിലും വയനാട്ടിലും രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു
08:13 AM എൻഡിഎ ലീഡ് മൂന്നക്കം പിന്നിട്ടു. 101 സീറ്റുകളിൽ മുന്നിൽ
08:11 AM രാജ്യത്താകെ 80 സീറ്റുകളിൽ എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ. ഇന്ത്യാ സഖ്യം 30 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു
08:11 AM ആലത്തൂരിൽ കെ.രാധാകൃഷ്ണൻ മുന്നിൽ
08:10 AM ചാലക്കുടിയിൽ സി.രവീന്ദ്രനാഥ് മുന്നിൽ
08:10 AM കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മുന്നിൽ
08:10 AM രാജ്യത്താകെ ബിജെപി മുന്നിൽ
08:08 AM രാജ്യത്താകെ ബിജെപി മുന്നിൽ
08:07 AM പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി
08:07 AM വയനാട്ടിൽ രാഹുൽ ഗാന്ധി 52 വോട്ടുകൾക്ക് മുന്നിൽ
08:07 AM കൊല്ലത്ത് എം.മുകേഷ് മുന്നിൽ
08:07 AM തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ
08:04 AM ഇന്ത്യ സംഖ്യം മൂന്ന് സീറ്റുകളിൽ മുന്നിൽ
08:04 AM ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ഏഴ് സീറ്റുകളിൽ മുന്നിൽ
08:04 AM കർണാടകയിൽ തേജസ്വി സൂര്യ മുന്നിൽ
08:03 AM വോട്ടെണ്ണൽ അല്പ സമയത്തിനകം തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായി
07:36 PM രാജ്യം ആർക്കൊപ്പം... മോദിക്ക് മൂന്നാം ഊഴം ലഭിക്കുമോ. രാഹുലിന്‍റെ ഇന്ത്യ ചരിത്രം സൃഷ്ടിക്കുമോ. രാജ്യം കാത്തിരിക്കുന്നു.