13 മ​ണ്ഡ​ല​ങ്ങ​ളിൽ വോ​ട്ട് 10 ല​ക്ഷം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 13 ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പോൾ ചെയ്ത വോ​​​ട്ട് പ​​​ത്തു ല​​​ക്ഷം പി​​​ന്നി​​​ട്ടു. കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ. 10,96,470 വോ​​​ട്ട്. ഇതുവരെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ലും 10 ല​​​ക്ഷം വോട്ട് പോ​​​ൾ ചെ​​​യ്തിരു​​​ന്നി​​​ല്ല.

കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി മ​​​ത്സ​​​രി​​​ച്ച വ​​​യ​​​നാ​​​ട് അ​​​ട​​​ക്കം വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പെ​​​ട്ടി​​​യി​​​ലാ​​​യ വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം 10 ല​​​ക്ഷം ക​​​ട​​​ന്നു. തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ ത്രി​​​കോ​​​ണ പോ​​​രാ​​​ട്ടം ന​​​ട​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​ലും 10 ല​​​ക്ഷം പി​​​ന്നി​​​ട്ടു.
വീ​​​റും വാ​​​ശി​​​യും നി​​​റ​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി​. പു​​​തി​​​യ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​വും ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു വ​​​ലി​​​യ തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു.

പ​​​ത്തു ല​​​ക്ഷം ക​​​ട​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ (2014ൽ ​​​പോ​​​ൾ ചെ​​​യ്ത വോ​​​ട്ട്).

കാ​​​സ​​​ർ​​​ഗോ​​​ഡ് 10,96,470 (9,73,613) ക​​​ണ്ണൂ​​​ർ 10,48,171 ( 9,45,884)

വ​​​ട​​​ക​​​ര 10,60,923 (9,57,782)

വ​​​യ​​​നാ​​​ട് 10,90,403 (9,14,226)

കോ​​​ഴി​​​ക്കോ​​​ട് 10,71,572 (9,40,327)

മ​​​ല​​​പ്പു​​​റം 10,33,302 (8,52,936)

പൊ​​​ന്നാ​​​നി 10,16,815 (8,71,319) പാലക്കാട് 10,25,825 (9,09,416)

ആ​​​ല​​​ത്തൂ​​​ർ 10,15,693 (9,27,307)

തൃ​​​ശൂ​​​ർ 10,40,519 (9,19,557)

ആ​​​ല​​​പ്പു​​​ഴ 10,82,304 (9,95,009)

പ​​​ത്ത​​​നം​​​തി​​​ട്ട 10,22,763 (8,69,986‌) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 10,04,429 (8,70,647)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.