കെഎസ്‌യു​വി​നു മ​ല​ബാ​റി​ൽ സീ​റ്റ്; രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി 26-ാം വ​യ​സി​ൽ ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി
തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​യ​​ലാ​​ർ ര​​വി, എ.​​കെ. ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ യു​​വ​​കേ​​സ​​രി​​ക​​ൾ​​ക്കൊ​​പ്പം രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി എ​​റ​​ണാ​​കു​​ള​​ത്തെ കെ​​പി​​സി​​സി ആ​​സ്ഥാ​​ന​​ത്ത് ഇ​​രി​​ക്കു​​ന്പോ​​ഴാ​​ണു ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക എ​​ത്തു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡി​​ന്‍റെ പ​​ട്ടി​​ക​​യി​​ലെ കാ​​സ​​ർ​​ഗോ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ പേ​​രു കേ​​ട്ടു ക​​ട​​ന്ന​​പ്പ​​ള്ളി ഞെ​​ട്ടി. പ​​ട്ടി​​ക​​യി​​ലെ ആ​​ദ്യ പേ​​രു​​കാ​​ര​​ൻ കെ​എ​സ്‌​യു​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യ രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി​​യെ​​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​​ര​​ൻ.

അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​ത്തെ​​ക്കു​​റി​​ച്ചും ആ​​ദ്യ​​മ​​ത്സ​​ര​​ത്തെ​​ക്കു​​റി​​ച്ചു​​മു​​ള്ള ക​​ട​​ന്ന​​പ്പ​​ള്ളി​​യു​​ടെ ഓ​​ർ​​മ​​ക​​ൾ 1971ലേ​​ക്കു മ​​ട​​ങ്ങി. സ്ഥാ​​നാ​​ർ​​ഥി ച​​ർ​​ച്ച പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ദേ​​ശീ​​യ നേ​​താ​​വാ​​യ വ​​യ​​ലാ​​ർ ര​​വി ഒ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞു. കെ​എ​സ്‌​യു​​വി​​ന് ഇ​​ക്കു​​റി മ​​ല​​ബാ​​റി​​ലാ​​കും സീ​​റ്റ്. ക​​ട​​ന്ന​​പ്പ​​ള്ളി​​യു​​ടെ പേ​​രും ഹൈ​​ക്ക​​മാ​​ൻ​​ഡി​​നു ന​​ൽ​​കു​​ന്ന പ​​ട്ടി​​ക​​യി​​ലു​​ണ്ട്. ക​​രു​​തി​​യി​​രി​​ക്കു​​ക. ഇ​​ത്ര​​യു​​മാ​​യി​​രു​​ന്നു മു​​ന്ന​​റി​​യി​​പ്പ്. എ​​ന്നാ​​ൽ, സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം ത​​ന്നെ അം​​ഗീ​​ക​​രി​​ക്കു​​മെ​​ന്ന് ഒ​രി​ക്ക​ലും ക​​രു​​തി​​യി​​രു​​ന്നി​​ല്ല. സാ​​ക്ഷാ​​ൽ ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ സ​​ന്ദേ​​ശം എ​​ത്തി​​യ​​പ്പോ​​ൾ ഞെ​​ട്ടി. കേ​​ര​​ള​​ത്തി​​ലെ ഒ​​ന്നാം മ​​ണ്ഡ​​ലം കാ​​സ​​ർ​​ഗോ​​ഡാ​​യി​​രു​​ന്ന​​തി​​നാ​​ൽ സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക​​യി​​ലെ ആ​​ദ്യ പേ​​രു​​കാ​​ര​​നാ​​യി. കെ.​​പി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, സി.​​എം. സ്റ്റീ​​ഫ​​ൻ, എ.​​സി. ജോ​​ർ​​ജ്, ഹെ​​ൻ​​റി ഓ​​സ്റ്റി​​ൻ, വ​​യ​​ലാ​​ർ ര​​വി തു​​ട​​ങ്ങി​​യ​​വ​​രാ​​യി​​രു​​ന്നു കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മ​​റ്റു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ​​ർ.

കെ​എ​സ്‌​യു സ​​മ്മേ​​ള​​ന​​ത്തി​​ൽ​നി​​ന്ന് കാ​​സ​​ർ​​ഗോ​​ട്ടേ​​ക്ക്

കെ​എ​സ്‌​യു​​വി​​ന്‍റെ തൃ​​ശൂ​​ർ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യ ഞാ​​ൻ കാ​​സ​​ർ​​ഗോ​​ഡി​​ന്‍റെ പോ​​രാ​​ളി. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ലോ​​ക്സ​​ഭ​​യി​​ലെ കാ​​സ​​ർ​​ഗോ​​ഡി​​ന്‍റെ പ്ര​​തി​​നി​​ധി​​യും സി​​പി​​എ​​മ്മി​​ന്‍റെ ഉ​​ന്ന​​ത നേ​​താ​​വു​​മാ​​യ എ.​​കെ. ഗോ​​പാ​​ല​​ൻ പാ​​ല​​ക്കാ​​ട്ടേ​​ക്കു ക​​ളം മാ​​റി. പ​​ക​​രം ഇ.​​കെ. നാ​​യ​​നാ​​ർ കാ​​സ​​ർ​​ഗോ​​ഡ് എ​​തി​​രാ​​ളി. കൈ​​യി​​ലാ​​ണെ​​ങ്കി​​ൽ പ​​ത്തു രൂ​​പ പോ​​ലും തി​​ക​​ച്ചെ​​ടു​​ക്കാ​​നി​​ല്ലാ​​ത്ത അ​​വ​​സ്ഥ. ക​​ണ്ണൂ​​ർ മ​​ണ്ഡ​​ലം അ​​ന്നു നി​​ല​​വി​​ൽ വ​​ന്നി​​ട്ടി​​ല്ല. സി​​പി​​എ​​മ്മി​​ന്‍റെ ശ​​ക്തി ദു​​ർ​​ഗ​​ങ്ങ​​ളാ​​യ ക​​ണ്ണൂ​​ർ മേ​​ഖ​​ല​​യെ​​ല്ലാം കാ​​സ​​ർ​​ഗോ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

കെ​എ​സ്‌​യു സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ശ​​ക്തി​​പ്ര​​ക​​ട​​നം തൃ​​ശൂ​​രി​​ൽ ന​​ട​​ക്കു​​ന്ന അ​​തേ ദി​​വ​​സ​​മാ​​ണു​കാ​​സ​​ർ​​ഗോ​​ഡ് നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി. ത​​ലേ​​ന്നു രാ​​ത്രി ​ഒ​​രു കാ​​ർ സം​​ഘ​​ടി​​പ്പി​​ച്ചു കാ​​സ​​ർ​​ഗോ​​ട്ടേ​​ക്കു വ​​ച്ചു പി​​ടി​​ച്ചു. പ്ര​​മു​​ഖ​​രി​​ൽ ചി​​ല​​രെ ക​​ണ്ട ശേ​​ഷം രാ​​വി​​ലെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ തൃ​​ശൂ​​ർ തേ​​ക്കി​​ൻ​​കാ​​ട് മൈ​​താ​​നി​​യി​​ലെ കെ​എ​സ്‌​യു സ​​മ്മേ​​ള​​ന വേ​​ദി​​യി​​ൽ തി​​രി​​ച്ചെ​​ത്തി. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ സ​​മാ​​പ​​ന യോ​​ഗ​​ത്തി​​ൽ മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളു​​ണ്ടാ​​യി​​ട്ടും ഉ​​ദ്ഘാ​​ട​​ക​​നാ​​യി എ​ന്നെ നി​​ശ്ച​​യി​​ച്ചു. അ​​ടു​​ത്ത ദി​​വ​​സ​​ത്തെ പ​​ത്ര​​ങ്ങ​​ളി​​ലെ ഒ​​ന്നാം പേ​​ജ് വാ​​ർ​​ത്ത​​യി​​ൽ നി​​റ​​ഞ്ഞ​​ത് സ്ഥാ​​നാ​​ർ​​ഥി​​ത്വ​​ത്തി​​ന് ഏ​​റെ ഗു​​ണം ചെ​​യ്തു.- ക​​ട​​ന്ന​​പ്പ​​ള്ളി ഓ​​ർ​​ക്കു​​ന്നു.

സി​​പി​​ഐ​​യും ആ​​ർ​​എ​​സ്പി​​യും ഐ​​ക്യ​​മു​​ന്ന​​ണി​​യി​​ൽ

കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ​​ശു​​വും കി​​ടാ​​വും ചി​​ഹ്ന​​ത്തി​​ൽ ആ​​ദ്യ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ ഐ​​ക്യ​​മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളാ​​യി സി​​പി​​ഐ​​യും ആ​​ർ​​എ​​സ്പി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. കൂ​​ടാ​​തെ മു​സ്‌​ലിം ​ലീ​​ഗും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും പ്ര​​ജാ സോ​​ഷ്യ​​ലി​​സ്റ്റ് പാ​​ർ​​ട്ടി​​യും. പ്ര​​മു​​ഖ ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ ഒ​​പ്പ​​മു​​ണ്ടെ​​ങ്കി​​ലും ക​​ണ്ണൂ​​രി​​ന്‍റെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും സി​​പി​​എ​​മ്മി​​നെ​​ക്കു​​റി​​ച്ച​​ല്ലാ​​തെ വോ​​ട്ട​​ർ​​മാ​​ർ​​ക്കു മ​​റ്റു പാ​​ർ​​ട്ടി​​ക​​ളെ കു​​റി​​ച്ച് അ​​റി​​യാ​​ത്ത കാ​​ലം. എ​​തി​​രാ​​ളി പ്ര​​ഗ​​ല്ഭ​​നാ​​യ ഇ.​​കെ. നാ​​യ​​നാ​​ർ. പ്ര​​ചാ​​ര​​ണ രം​​ഗ​​ത്ത് ഇ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ പ​​യ്യ​​നാ​​യ ത​​നി​​ക്ക് ഏ​​റെ വി​​യ​​ർ​​ക്കേ​​ണ്ടി വ​​ന്ന​​താ​​യി ക​​ട​​ന്ന​​പ്പ​​ള്ളി പ​റ​ഞ്ഞു.

സ്കൂ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന കാ​​ല​​ത്തു തു​​ട​​ങ്ങി​​യ​​താ​​യി​​രു​​ന്നു പൊ​​തു​​പ്ര​​വ​​ർ​​ത്ത​​നം. പു​​തു​​വാ​​ച്ചേ​​രി രാ​​മ​​ർ​​വി​​ലാ​​സം എ​​ൽ​​പി​​എ​​സി​​ലും എ​​ട​​മ​​ന യു​​പി​​എ​​സി​​ലും മാ​​ധ​​വ​​മം​​ഗ​​ലം ഗ​​വ. എ​​ച്ച്എ​​സി​​ലും മാ​​ടാ​​യി ഗ​​വ. സ്കൂ​​ളി​​ലു​​മൊ​​ക്കെ വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​യാ​​യി ജ​​യി​​ച്ചു, സ്കൂ​​ൾ ലീ​​ഡ​​റാ​​യി. പ്ര​​ജാ സോ​​ഷ്യ​​ലി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​മാ​​യ ഐ​​എ​​സ്ഒ​​യി​​ലും കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ആ​​ദ്യ വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​നാ​​യ ഐ​​എ​സ്‌​യു​വി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചു. വ​​യ​​ലാ​​ർ ര​​വി​​ക്കൊ​​പ്പം കെഎസ്‌യു രൂ​​പീ​​ക​​ര​​ണ​​ത്തി​​ൽ സ​​ജീ​​വ പ​​ങ്കാ​​ളി​​യാ​​യി. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ല​​ബാ​​റി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളേ​​യും യു​​വ​​ജ​​ന​​ങ്ങ​​ളേ​​യും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ൽ മു​​ൻ​​നി​​ര​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​താ​​യി​​രു​​ന്നു സ്ഥാ​​നാ​​ർ​​ഥി​​ത്വ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന​​തി​​ൽ പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​യ​​തും.

ഇ.​​കെ. നാ​​യ​​നാ​​രെ തോൽപ്പിച്ചു

ത​​മാ​​ശ ക​​ല​​ർ​​ന്ന സ്വ​​ത​​സി​​ദ്ധ​​മാ​​യ ശൈ​​ലി​​യി​​ൽ നാ​​യ​​നാ​​ർ പ്ര​​ചാ​​ര​​ണ രം​​ഗ​​ത്തു മു​​ന്നേ​​റി​​യ​​പ്പോ​​ൾ, വി​​ദ്യാ​​ർ​​ഥി നേ​​താ​​വെ​​ന്ന പ​​രി​​വേ​​ഷ​​മാ​​യി​​രു​​ന്നു ക​​ട​​ന്ന​​പ്പ​​ള്ളി​​ക്കു തു​​ണ​​യാ​​യ​​ത്. മ​​ണി​​ക്കൂ​​റു​​ക​​ൾ വൈ​​കി​​യെ​​ത്തി​​യ മെ​​ല്ലി​​ച്ച പ​​യ്യ​​ൻ സ്ഥാ​​നാ​​ർ​​ഥി​​യെ കാ​​ണാ​​ൻ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ക്കം മ​​ണി​​ക്കൂ​​റു​​ക​​ൾ കാ​​ത്തു നി​​ന്നു. മൂ​​ന്നു മ​​ണി​​ക്കൂ​​ർ വൈ​​കി​​യെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി​​യെ കാ​​ണാ​​ൻ പ്ര​​സ​​വ​​വേ​​ദ​​ന​​യു​​മാ​​യി സ്ത്രീ ​​ചെ​​റു​​വ​​ത്തൂ​​രി​​ൽ കാ​​ത്തു നി​​ന്നു. ചെ​​റു​​പ്ര​​സം​​ഗം ന​​ട​​ത്തി സ്ഥാ​​നാ​​ർ​​ഥി മ​​ട​​ങ്ങി​​യ ശേ​​ഷം ക​​ഠി​​ന പ്ര​​സ​​വ​വേ​​ദ​​ന​​യു​​മാ​​യി നീ​​ങ്ങി​​യ സ്ത്രീ ​​അ​​ടു​​ത്തു​​ള്ള വീ​​ട്ടി​​ൽ ക​​യ​​റി. വി​​വ​​ര​​മ​​റി​​ഞ്ഞു മ​​ട​​ങ്ങി​​യെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി പ്ര​​സ​​വ​​മെ​​ടു​​ക്കു​​ന്ന പ​​തി​​ച്ചി​യെ എ​​ത്തി​​ക്കാ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പം ചേ​​ർ​​ന്നു. ര​​ണ്ടു ദി​​വ​​സ​​ത്തി​​നു ശേ​​ഷം പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞ​​റി​​ഞ്ഞു. കു​​ട്ടി​​ക്കു പേ​​രി​​ട്ടു. രാ​​മ​​ച​​ന്ദ്ര​​നെ​​ന്ന്.

ജ​​ന​​ങ്ങ​​ളു​​ടെ ഈ ​​സ്നേ​​ഹ​​മാ​​യി​​രു​​ന്നു ത​​ന്‍റെ വി​​ജ​​യ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു ക​​ട​​ന്ന​​പ്പ​​ള്ളി. ക​​ന്നി​​മ​​ത്സ​​ര​​ത്തി​​ൽ രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി 1,89, 486 വോ​​ട്ട് നേ​​ടി​​യ​​പ്പോ​​ൾ, എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ഇ.​​കെ. നാ​​യ​​നാ​​ർ​​ക്ക് 1,61,082 വോ​​ട്ടാ​ണ് നേ​​ടാ​​നാ​​യ​​ത്. 1977 ലെ ​​അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും കാ​​സ​​ർ​​ഗോ​​ഡി​​ന്‍റെ പ്ര​​തി​​നി​​ധി​​യാ​​യി. പി​​ന്നീ​​ടു കോ​​ണ്‍​ഗ്ര​​സ് വി​​ട്ടു, കോ​​ണ്‍​ഗ്ര​​സ് -എ​​സ് രൂ​​പ​വ​ത്​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്പോ​​ഴും പ​​ഴ​​യ സൗ​​ഹൃ​​ദ​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ലാ​തെ തു​ട​രു​ന്നു​വെ​ന്നും ക​​ട​​ന്ന​​പ്പ​​ള്ളി പ​​റ​​യു​​ന്നു.

വിസ്മയ പോരാട്ടം / കെ. ​​ഇ​​ന്ദ്ര​​ജി​​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.