പ്ര​ധാ​ന​മ​ന്ത്രി മ​ണ്ഡ​ല​ങ്ങ​ൾ: ഫുല്‍പുര്‍ മുതല്‍ വാരാണസി വരെ
പ്ര​ധാ​ന​മ​ന്ത്രി​മാ​രെ വി​ജ​യി​പ്പി​ച്ച് വി​ഐ​പി​പ​ദ​വി നേ​ടി​യ​ത് 12 മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഇ​തി​ൽ ഒ​ന്പ​തും യു​പി​യി​ലാ​ണ്. ഇ​തി​ൽ​ത്ത​ന്നെ ആ​റെ​ണ്ണം കി​ഴ​ക്ക​ൻ യു​പി​യി​ലാ​ണ്(​പൂ​ർ​വാ​ഞ്ച​ൽ). എ​ന്നി​ട്ടും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യി കി​ഴ​ക്ക​ൻ യു​പി തു​ട​രു​ന്നു. ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരൺസിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, എ.ബി. വാജ്പേയി എന്നിവർ മുതൽ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ വരെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു വി​ജ​യി​ച്ചിട്ടുണ്ട്.

ഫൂൽ​പു​ർ
​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു (1952, 1957, 1962)


പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാലത്തെ (1952 - 1964) മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു വി​ജ​യി​ച്ച​ത് കി​ഴ​ക്ക​ൻ യു​പി​യി​ലെ ഫൂൽ​പു​രി​ൽ​നി​ന്നാ​യി​രു​ന്നു. അ​ല​ഹാ​ബാ​ദി​നു സ​മീ​പ​മാ​ണു ഫൂൽ​പു​ർ. 1962ൽ ​പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് റാം ​മ​നോ​ഹ​ർ ലോ​ഹ്യ​യെ ആ​ണ് നു നെ​ഹ്റു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 64,571 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. നെ​ഹ്റു​വി​ന്‍റെ മ​ര​ണ​ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി വി​ജ​യ​ല​ക്ഷ്മി പ​ണ്ഡി​റ്റ് ഫൂൽ​പു​രി​ൽ വി​ജ​യി​ച്ചു.

അ​ല​ാഹാ​ബാ​ദ്
ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി (1962)


നെ​ഹ്റു​വി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യാ​യ ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി യു​പി​യി​ലെ അ​ല​ാഹാ​ബാ​ദി​നെ(​ഇ​പ്പോ​ൾ പ്ര​യാ​ഗ് രാ​ജ്)​യാ​ണു പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. 68,533 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. 1957ലും ​ശാ​സ്ത്രി ഇ​വി​ടെ​നി​ന്നു വി​ജ​യി​ച്ചി​രു​ന്നു. ശാ​സ്ത്രി​യു​ടെ മ​ര​ണ​ശേ​ഷം മ​ക​ൻ ഹ​രി​കൃ​ഷ്ണ ശാ​സ്ത്രി അ​ലാ​ഹാ​ബാ​ദി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വി.​പി. സിം​ഗ്, ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ൻ, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് മു​ര​ളി​മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​രും പി​ന്നീ​ട് അ​ല​ഹാ​ബാ​ദി​ൽ​നി​ന്നു വി​ജ​യി​ച്ചി​ട്ടു​ണ്ട്.

റാ​യ്ബ​റേ​ലി
​ഇ​ന്ദി​രാ​ഗാ​ന്ധി (1967, 1971)


1952, 1957 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഫി​റോ​സ് ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നു വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 1967ൽ ​ഇ​ന്ദി​രാ​ഗാ​ന്ധി മ​ത്സ​രി​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണു റാ​യ്ബ​റേ​ലി ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. 1967ൽ 91,713 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ഇ​ന്ദി​ര​ാഗാ​ന്ധി 1971ൽ ​ഭൂ​രി​പ​ക്ഷം 1,11,810 ആ​ക്കി ഉ​യ​ർ​ത്തി. രാ​ജ് നാ​രാ​യ​ണ​നെ​യാ​യി​രു​ന്നു തോ​ൽ​പ്പി​ച്ച​ത്. ആ ​തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്നാ​രാ​യ​ണ​ൻ കൊ​ടു​ത്ത കേ​സി​നെ​ത്തു​ട​ർ​ന്ന് അ​സാ​ധു​വാ​ക്കി. അ​ടി​യ​ന്ത​രാ​വ​സ്ഥാ പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്കു ന​യി​ച്ച​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു കേ​സ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു​ശേ​ഷം 1977ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​യ്ബ​റേ​ലി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി 55,202 വോ​ട്ടി​നു രാ​ജ് നാ​രാ​യ​ണ​നോ​ടു തോ​റ്റു. ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യാ​യി​രു​ന്നു അ​ത്.

മേ​ഡ​ക്
ഇ​ന്ദി​രാ​ഗാ​ന്ധി (1980)


അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നും ആ​ന്ധ്ര​പ്രദേശി​ലെ(​ഇ​പ്പോ​ൾ തെ​ലു​ങ്കാ​ന) മേ​ഡ​ക്കി​ൽ​നി​ന്നും വി​ജ​യി​ച്ചു. 1977ൽ ​ത​ന്നെ കൈ​വി​ട്ട റാ​യ്ബ​റേ​ലി ഇ​ന്ദി​ര ഒ​ഴി​ഞ്ഞു. മേ​ഡ​ക് നി​ല​നി​ർ​ത്തി. എ​സ്. ജ​യ്പാ​ൽ റെ​ഡ്ഡി​യെ​യാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി മേ​ഡ​ക്കി​ൽ തോ​ൽ​പ്പി​ച്ച​ത്. 2,19,124 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

സൂ​റ​ത്ത്
മൊ​റാ​ർ​ജി ദേ​ശാ​യി (1977)


ഇ​ന്ത്യ​യി​ലെ ആ​ദ്യ കോ​ണ്‍​ഗ്ര​സി​ത​ര പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​നി​ധീ​ക​രി​ച്ച​ത് തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​നെ​യാ​യി​രു​ന്നു. 1957 മു​ത​ൽ അ​ഞ്ചു ത​വ​ണ സൂ​റ​ത്തി​ൽ വി​ജ​യി​ച്ച ദേ​ശാ​യി​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം 1977ലാ​യി​രു​ന്നു എ​ന്ന​താ​ണു ശ്ര​ദ്ധേ​യം. കോ​ണ്‍​ഗ്ര​സി​ലെ ജ​സ്വ​ന്ത്സിം​ഗ് ചൗ​ഹാ​നെ 21,460 വോ​ട്ടി​നാ​ണു ദേ​ശാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ബാ​ഗ്പ​ത്
ച​ര​ണ്‍ സിം​ഗ് (1977)


മൊ​റാ​ർ​ജി​യെ അ​ട്ടി​മ​റി​ച്ച് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ച​ര​ണ്‍ സിം​ഗ് ബാ​ഗ്പ​തി​ൽ​നി​ന്നു​ള്ള എം​പി​യാ​യി​രു​ന്നു. 1,21,538 വോ​ട്ടി​നാ​യി​രു​ന്നു ബാ​ഗ്പ​തി​ലെ ക​ന്നി​യ​ങ്ക​ത്തി​ൽ ച​ര​ണ്‍ സിം​ഗ് വി​ജ​യി​ച്ച​ത്. 1980ലും 1984​ലും ച​ര​ണ്‍ സിം​ഗ് വി​ജ​യ​മാ​വ​ർ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ജി​ത് സിം​ഗ് ആ​റു ത​വ​ണ ബാ​ഗ്പ​തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ലോ​ക്സ​ഭ​യി​ലെ​ത്തി.

അ​മേ​ത്തി
രാ​ജീ​വ്ഗാ​ന്ധി (1984)


ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ മ​ര​ണ​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ത്തി മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചാ​ണു രാ​ജീ​വ്ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. സ​ഹോ​ദ​ര​ൻ സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​മേ​ത്തി​യി​ൽ 1981ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജീ​വ്ഗാ​ന്ധി വി​ജ​യി​ച്ചി​രു​ന്നു. 1984ൽ സഞ്ജയിന്‍റെ വിധവ ​മേ​ന​ക​ഗാ​ന്ധി​യെ 3,14,878 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു രാ​ജീ​വ്ഗാ​ന്ധി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 83.67 ശ​ത​മാ​നം രാ​ജീ​വ്ഗാ​ന്ധി നേ​ടി. സോ​ണി​യാ​ഗാ​ന്ധി​യും (1999) രാ​ഹു​ൽ​ഗാ​ന്ധി​യും(2004, 2009, 2014) അ​മേ​ത്തി​യു​ടെ പ്ര​തി​നി​ധി​ക​ളാ​യി ലോ​ക്സ​ഭ​യി​ലെ​ത്തി.

ഫ​ത്തേ​പ്പു​ർ
വി.​പി. സിം​ഗ് (1989)


രാ​ജീ​വ്ഗാ​ന്ധി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യാ​യ വി​ശ്വ​നാ​ഥ് പ്ര​താ​പ് സിം​ഗി​ന്‍റെ മ​ണ്ഡ​ലം യു​പി​യി​ലെ ഫ​ത്തേ​പ്പു​ർ ആ​യി​രു​ന്നു. സി​റ്റിം​ഗ് എം​പി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ മ​ക​നു​മാ​യ ഹ​രി​കൃ​ഷ്ണ ശാ​സ്ത്രി​യെ ആ​യി​രു​ന്നു വി.​പി. സിം​ഗ് തോ​ൽ​പ്പി​ച്ച​ത്. 1,21,556 ആ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

ബ​ല്ലി​യ
ച​ന്ദ്ര​ശേ​ഖ​ർ (1989)


യു​പി​യി​ലെ ഏ​റ്റ​വും കി​ഴ​ക്കേ​യ​റ്റ​ത്തെ മ​ണ്ഡ​ല​മാ​യ ബ​ല്ലി​യ​യി​ൽ​നി​ന്നാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ർ വി​ജ​യി​ച്ച​ത്. എ​ട്ടു ത​വ​ണ​യാ​ണു ച​ന്ദ്ര​ശേ​ഖ​ർ ബ​ല്ലി​യ​യി​ൽ​നി​ന്നു വി​ജ​യി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം മ​ക​ൻ നീ​ര​ജ് ശേ​ഖ​ർ ര​ണ്ടു ത​വ​ണ ബ​ല്ലി​യ​യു​ടെ പ്ര​തി​നി​ധി​യാ​യി.

ന​ന്ദ്യാ​ൽ
​പി.​വി. ന​ര​സിം​ഹ റാ​വു (1991)


രാ​ജീ​വ്ഗാ​ന്ധി​യു​ടെ മ​ര​ണ​ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യ ന​ര​സിം​ഹ റാ​വു ആ​ന്ധ്ര​യി​ലെ ന​ന്ദ്യാ​ലി​ൽ​നി​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണു വി​ജ​യി​ച്ച​ത്. 5,80,297 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു റാ​വു നേ​ടി​യ​ത്. ആ​ന്ധ്ര​ക്കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ടി​ഡി​പി മ​ത്സ​രി​ച്ചി​ല്ല. ബി​ജെ​പി​യി​ലെ ബം​ഗാ​രു ല​ക്ഷ്മ​ണ്‍ ആ​യി​രു​ന്നു റാ​വു​വി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി. റാ​വു 6,26,241 (89.48 ശ​ത​മാ​നം) വോ​ട്ട് നേ​ടി​യ​പ്പോ​ൾ ല​ക്ഷ്മ​ണി​നു കി​ട്ടി​യ​ത് വെ​റും 45,944 വോ​ട്ട് മാ​ത്രം.

ല​ക്നോ
​എ.​ബി. വാ​ജ്പേ​യി (1996, 1998, 1999)


ആ​റു വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു ലോ​ക്സ​ഭ​യി​ലെ​ത്തി റി​ക്കാ​ർ​ഡി​ട്ട വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യ മൂ​ന്നു ത​വ​ണ​യും പ്ര​തി​നി​ധീ​ക​രി​ച്ച​ത് ല​ക്നോ മ​ണ്ഡ​ല​ത്തെ​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ​യാ​ണു വാ​ജ്പേ​യി യു​പി​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യ​ത്. 1996ൽ ​ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ​നി​ന്നു കൂടി വി​ജ​യി​ച്ച വാ​ജ്പേ​യി ല​ക്നോ നി​ല​നി​ർ​ത്തി.

വാ​ര​ാണ​സി
​ന​രേ​ന്ദ്ര മോ​ദി (2014)


ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക്ഷേ​ത്ര​ന​ഗ​ര​മാ​യ വാ​രാ​ണ​സി​യി​ലും ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലു​മാ​യി​രു​ന്നു ന​രേ​ന്ദ്ര മോ​ദി മ​ത്സ​രി​ച്ച​ത്. മോ​ദി​പ്ര​ഭാ​വ​ത്തി​ലാ​യി​രു​ന്നു യു​പി​യി​ലെ 73 സീ​റ്റു​ക​ൾ ബി​ജെ​പി കൈ​യ​ട​ക്കി​യ​ത്. 3,71,784 ആ​യി​രു​ന്നു വാ​രാ​ണ​സി മോ​ദി​ക്കു ന​ല്കി​യ ഭൂ​രി​പ​ക്ഷം. എ​എ​പി​യി​ലെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​യി​രു​ന്നു ര​ണ്ടാ​മ​തെ​ത്തി​യ​ത്. 5,81,022 വോ​ട്ടാ​യി​രു​ന്നു(56.37 ശ​ത​മാ​നം) മോ​ദി​യു​ടെ പേ​രി​ൽ കു​റി​ക്ക​പ്പെ​ട്ട​ത്. വ​ഡോ​ദ​ര​യി​ൽ 5,70,128 വോ​ട്ടാ​യി​രു​ന്നു മോ​ദി​യു​ടെ ഭൂ​രി​പ​ക്ഷം. 8,45,464 വോ​ട്ടും(72.74 ശ​ത​മാ​നം) മോ​ദി നേ​ടി. കോ​ണ്‍​ഗ്ര​സി​ലെ മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​യി​രു​ന്നു പ്ര​ധാ​ന എ​തി​രാ​ളി. വ​ന്പ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യി​ട്ടും സ്വ​ന്തം സം​സ്ഥാ​ന​ത്തെ വ​ഡോ​ദ​ര ഉ​പേ​ക്ഷി​ച്ച് മോ​ദി വാ​രാ​ണ​സി നി​ല​നി​ർ​ത്തി.

ബിജോ മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.