ആ​റു മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച് വാ​ജ്പേ​യി, നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ര​സിം​ഹ​റാ​വു
നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​റു വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളിൽ വി​ജ​യി​ച്ച റി​ക്കാ​ർ​ഡി​ട്ട​യാ​ളാ​ണു മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​​റി​ൽ ജ​നി​ച്ച വാ​ജ്പേ​യി പ​ത്തു ത​വ​ണ​യാ​ണു ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. യു​പി​യി​ലെ ബ​ൽ​റാം​പു​ർ, ല​ക്നോ, ന്യൂ​ഡ​ൽ​ഹി, ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ, മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​ർ, വി​ദി​ശ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണു വാ​ജ്പേ​യി ലോ​ക്സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച​ത്.

1957ൽ ​ബ​ൽ​റാം​പു​രി​ലാ​യി​രു​ന്നു വാ​ജ്പേ​യി​യു​ടെ ആ​ദ്യ വി​ജ​യം. ആ ​തെ​ര​ഞ്ഞെ​ടു​പ്പ് യു​പി​യി​ലെ മ​ഥു​ര, ല​ക്നോ മ​ണ്ഡ​ല​ങ്ങ​ളി​ലും വാ​ജ്പേ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും ബ​ൽ​റാം​പു​രി​ൽ മാ​ത്ര​മാ​ണു വി​ജ​യി​ക്കാ​നാ​യ​ത്(​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ​ത്തു​ട​ർ​ന്ന് ബ​ൽ​റാം​പുർ മ​ണ്ഡ​ലം ശ്രാ​വ​സ്തി​യാ​യി). 1962ൽ ​ബ​ൽ​റാം​പു​രി​ലും ല​ക്നോ​വി​ലും മ​ത്സ​രി​ച്ച വാ​ജ്പേ​യി ര​ണ്ടി​ട​ത്തും തോ​റ്റു. ബ​ൽ​റാം​പു​രി​ൽ 2000 വോ​ട്ടി​നാ​യി​രു​ന്നു അ​ദ്ദേ​ഹം തോ​റ്റ​ത്. 1971ൽ ​ഗ്വാ​ളി​യ​റി​ൽ​നി​ന്നും 1977, 1980 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നു​മാ​ണു വാ​ജ്പേ​യി വി​ജ​യി​ച്ച​ത്. 1991ൽ ​മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ശ​യി​ൽ വി​ജ​യി​ച്ചു. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ക്നോ​വി​ലും വാ​ജ്പേ​യി വി​ജ​യി​ച്ചി​രു​ന്നു. വി​ദി​ശ സീ​റ്റ് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു. 1991 മു​ത​ൽ 2004 വ​രെ വാ​ജ്പേ​യി ല​ക്നോ​വി​ൽ​നി​ന്ന് അ​ഞ്ചു ത​വ​ണ വി​ജ​യി​ച്ചു. 1996ലാ​യി​രു​ന്നു ഗാ​ന്ധി​ന​ഗ​റി​ൽ​നി​ന്നു വി​ജ​യി​ച്ച​ത്. 188,872 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് ഈ ​മ​ണ്ഡ​ല​മൊ​ഴി​ഞ്ഞു. 1984ൽ ​ഗ്വാ​ളി​യോ​റി​ൽ മാ​ധ​വ​റാ​വു സി​ന്ധ്യ​യോ​ട് 1,75,594 വോ​ട്ടി​നു വാ​ജ്പേ​യി തോ​റ്റു. വാ​ജ്പേ​യി​യു​ടെ രാ​ഷ്‌ട്രീയ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തോ​ൽ​വി​യാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം തോ​റ്റ ച​രി​ത്ര​മി​ല്ല.

വാ​ജ്പേ​യി​ക്കു മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന പി.​വി. ന​ര​സിം​ഹ റാ​വു മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ നാ​ലു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഹ​നം​കൊ​ണ്ട, ന​ന്ദ്യാ​ൽ, ഒ​ഡീ​ഷ​യി​ലെ ബെ​ർ​ഹാം​പു​ർ, മ​ഹാ​രാ​ഷ്‌‌ട്ര​യി​ലെ രാം​ടെ​ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു റാ​വു വി​ജ​യി​ച്ച​ത്. ഹ​നം​കൊ​ണ്ട​യി​ലും ന​ന്ദ്യാ​ലി​ലും രാം​ടെ​ക്കി​ലും ര​ണ്ടു പ്രാ​വ​ശ്യം വീ​ത​വും ബെ​ർ​ഹാം​പു​രി​ൽ ഒ​രു ത​വ​ണ​യു​മാ​ണു റാ​വു വി​ജ​യി​ച്ച​ത്. 1996ൽ ​ന​ന്ദ്യാ​ലി​ലും ബെ​ർ​ഹാ​പു​രി​ലും വി​ജ​യി​ച്ച ന​ര​സിം​ഹ റാ​വു ബെ​ർ​ഹാം​പു​ർ ഒ​ഴി​ഞ്ഞു. ഹ​നം​കൊ​ണ്ട​യി​ൽ ഒ​രു ത​വ​ണ റാ​വു തോ​റ്റി​ട്ടു​ണ്ട്.

എ​ബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.