കർ‌ണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജെഡി-എസ് പിന്തുണ
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ ര​​ണ്ടു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ക്കു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ജെ​​ഡി-​​എ​​സ് തീ​​രു​​മാ​​നി​​ച്ചു. കു​​ൻ​​ഡ​​ഗോ​​ൽ, ചി​​ഞ്ചോ​​ളി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് മേ​​യ് 19ന് ​​ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ളാ​​ണി​​വ. മ​​ന്ത്രി സി.​​എ​​സ്. ശി​​വ​​ല്ലി അ​​ന്ത​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു കു​​ൻ​​ഡ​​ഗോ​​ലി​​ൽ ഉ​​പതെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​യാ​​യി​​രു​​ന്ന ഉ​​മേ​​ഷ് ജാ​​ധ​​വ് രാ​​ജി​​വ​​ച്ച​​താ​​ണു ചി​​ഞ്ചോ​​ളി​​യി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ക​​ള​​മൊ​​രു​​ക്കി​​യ​​ത്. ക​​ല​​ബു​​റ​​ഗി ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ് ഉ​​മേ​​ഷ് ജാ​​ധ​​വ്. മു​​തി​​ർ​​ന്ന നേ​​താ​​വ് മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യാ​​ണ് ഇ​​വി​​ടെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.