Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വോട്ട് യാത്രയിൽ വിടചൊല്ലിയവർ...
Back to home
37 പടികൾ കയറി ബൂത്തിലെത്തിയ വയോധികൻ
റാന്നി: പടികൾ കയറി പോളിംഗ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു.
വടശേരിക്കര പേഴുംപാറ മൂശാരിയേത്ത് ചാക്കോ മത്തായി(66) യാണ് മരിച്ചത്. പേഴുംപാറ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിലെ 178-ാം നമ്പർ ബൂത്തിൽ രാവിലെ ഒന്പതിനു വോട്ടു ചെയ്യാൻ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. റോഡിൽനിന്നു 37 പടിക്കെട്ടുകൾ കയറിയാണ് മുകളിലുള്ള ബൂത്തിൽ എത്തിയത്. ദീർഘനാളായി ഹൃദ്രോഗത്തിനു ചികിത്സയിലിരുന്ന ഇദ്ദേഹം മുകളിലെത്തിയപ്പോഴേക്കും അവശനായി. ബൂത്തിലേക്കു കയറുന്പോൾ കുഴഞ്ഞു വീണ ചാക്കോയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശോശാമ്മ. മക്കൾ: റിനു . റീന. മരുമക്കൾ: സണ്ണി, എലിസബത്ത്.
പോളിംഗ് ബൂത്തിൽ വീട്ടമ്മ
കാലടി: കാലടിയിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞൂർ പാറപ്പുറം പരേതനായ വെളുത്തേപ്പിള്ളി യോഹന്നാന്റെ ഭാര്യ ത്രേസ്യാമ്മ (79) ആണ് മരിച്ചത്.
ആലുവ നിയോജകമണ്ഡലം കാഞ്ഞൂർ പാറപ്പുറം 54-ാം ബൂത്ത് പാറപ്പുറം എം.കെ.എം. എൽപി സ്കൂളിൽ രാവിലെ ഒന്‍പതരയ്ക്കായിരുന്നു സംഭവം. പോളിംഗ് ബൂത്തിൽ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം വിരലിൽ മഷി പുരട്ടി വോട്ടു ചെയ്യാൻ നീങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കാഞ്ഞൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു 9.30ന് പാറപ്പുറം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: റാണി, ലൈജു, റജീന, അൽഫോൻസ. മരുമക്കൾ: വർഗീസ്, ജോസഫ്, ജോസ്, നീന.
പോളിംഗ് ബൂത്തിൽ വീട്ടമ്മ
പാനൂർ(കണ്ണൂർ): വോട്ട് ചെയ്യാനെത്തിയ സ്ത്രീ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു.
ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ 158-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ പരേതനായ മോടോളിൽ കുഞ്ഞികൃഷ്ണന്റെ ഭാര്യ വിജയി (64) യാണു കുഴഞ്ഞുവീണു മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം.
മക്കൾ: വിജേഷ്, രേഷ്മ. മരുമകൻ: സജീവൻ.
മകൾക്കൊപ്പം വോട്ട് ചെയ്യാൻ പോയ ഗൃഹനാഥൻ
കാഞ്ഞങ്ങാട്: മകളോടൊപ്പം വോട്ടു ചെയ്യാൻ പോകുമ്പോൾ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പുല്ലൂർ പൂവളപ്പിലെ കെ.ആർ. ബാബുരാജ് (45) ആണു മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറാണ്.
ഇന്നലെ ഉച്ചയ്ക്ക് 12ഒാടെ ഹരിപുരം - ഉദയനഗർ റോഡിൽ മകൾ സബിതയോടൊപ്പം പുല്ലൂർ ഗവ. യുപി സ്കൂളിലെ പോളിംഗ് ബൂത്തിലേക്കു നടന്നുപോകുമ്പോഴാണു കുഴഞ്ഞുവീണത്.
നാട്ടുകാർ ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: പി. സുജാത. മക്കൾ: സബിതരാജ്, സുബിൻ രാജ്.
വോട്ട് ചെയ്തിറങ്ങിയ വയോധികൻ
മാവേലിക്കര: വോട്ടിംഗിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. മാവേലിക്കര കണ്ടിയൂർ യുപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ പ്രഭാകരനാ(74)ണ് മരിച്ചത്. ഉച്ചയ്ക്ക് 12.15 ഓടെ വോട്ട് ചെയ്തിറങ്ങുന്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: കനകലക്ഷ്മിയമ്മാൾ, മകൾ: കനകപ്രഭ. മരുമകൻ: ബാലേന്ദുകുമാർ.
വാഹനത്തിൽ കയറുന്നതിനിടെ വയോധിക
തലയോലപ്പറന്പ്: വോട്ട് ചെയ്യാൻ വീട്ടിൽനിന്ന് ഇറങ്ങിയ വയോധിക വാഹനത്തിൽ കയറുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു. തലയോലപ്പറന്പ് മുളക്കുളംകാലായിൽ പരേതനായ ഒൗസേഫിന്റെ ഭാര്യ റോസമ്മ ഒൗസേഫ് (84) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. തലയോലപ്പറന്പ് ഗവണ്മെന്റ് എൽപി സ്കൂളിലെ 91-ാം നന്പർ ബൂത്തിലെ വോട്ടറായ റോസമ്മ വോട്ടിനു പോകാനായി ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ബന്ധുക്കൾ ഓട്ടോറിക്ഷയിൽത്തന്നെ ഇവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മക്കൾ: അമ്മിണി (പാലക്കാട്), മേരി (പന്നിക്കോട്ടിൽ, തലയോലപ്പറന്പ്), പരേതയായ എൽസമ്മ, അപ്പച്ചൻ (തലയോലപ്പറന്പ് ), മോളി (തലയോലപ്പറന്പ്), രാജു (നഴ്സ് ,യു.കെ) മരുമക്കൾ: തോമസ് (ആലക്കാട് പറന്പിൽ വാലാച്ചിറ), ജോയി (തലയോലപ്പറന്പ്), ബേബി (കാപ്പിൽ, മങ്ങാട് കടുത്തുരുത്തി), സിസിലി (പള്ളിപ്പുറം, ചേർത്തല), ജോസ് (കൊച്ചുപറന്പിൽ, തലയോലപ്പറന്പ്), സിസിലി (നഴ്സ്, യുകെ) സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിൽ.
ബൂത്തിനു സമീപം മധ്യവയസ്കൻ
ഗാന്ധിനഗർ: വോട്ടു രേഖപ്പെടുത്താനായി നടന്നു പോയ ഗൃഹനാഥൻ ബൂത്തിനു സമീപം കുഴഞ്ഞു വീണു മരിച്ചു. പെരുന്പായിക്കാട് അർത്യാകുളം സുരേഷ് (49) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11ന് പാറന്പുഴ ദേവിവിലാസം എൽപിഎസിലെ ഒന്‍പതാം നന്പർ ബൂത്തിന് സമീപത്താണു കുഴഞ്ഞ് വീണത്. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്. ഭാര്യ: ബീന. മക്കൾ: സുബിൻ, അബിൻ (വിദ്യാർഥി, കുമാരനല്ലൂർ ദേവിവിലാസം ഹൈസ്കൂൾ)
വോട്ടിംഗ് മെഷീനു സമീപം വയോധിക
കൊല്ലങ്കോട്: വടവന്നൂരിൽ വോട്ടു ചെയ്യാനെത്തിയ വയോധി ക കുഴഞ്ഞുവീണു മരിച്ചു. മലയാന്പള്ളം നൂർ മുഹമ്മദിന്റെ ഭാര്യ മെഹബൂബ് (72) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു മലയാന്പള്ളം എയുപി സ്കൂൾ ബൂത്തിലാണു സംഭവം. മെഹബൂബയുടെ രേഖകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി വിരലിൽ മഷിപുരട്ടി വോട്ടിംഗ് യന്ത്രത്തിനു സമീപത്തേക്കു നടന്നപ്പോഴാണു കുഴഞ്ഞുവീണത്. ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് ആനമാറി പള്ളിയിൽ. മക്കൾ: ഷാലുദ്ദീൻ, ഖുദൂസ്, സുലൈമാൻ, റഫീക്ക്, ഷക്കീർ, ജമീല, ലൈല, ഫൈറോജ്, സഹീദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിംഗ് 77.68 ശതമാനം
ഏറ്റവും കൂടതല്‍ കണ്ണൂരില്‍, കുറവ് തിരുവനന്തപുരത്ത്. 80 ശതമാനം കടന്ന് എട്ടു മണ്ഡലങ്ങള്‍. പുരുഷന്മാരെ
മുന്നണിമര്യാദകൾ മറക്കരുത്
ഒരു മുന്നണി സർക്കാരിനെ കൊണ്ടുനടക്കുന്നത് ഒരു കലയാ
കേരളത്തിന്റെ മനസ് മാറുന്നു; ഇത്തവണ കാണാം: ശ്രീധരൻ പിള്ള
മുന്‍പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണു ബിജെപി സംസ്ഥാ
ഇടതുമുന്നണി നേട്ടമുണ്ടാക്കും: കോടിയേരി
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മ
ചുരങ്ങൾ താണ്ടി ചൂളമടിച്ച്...
വീര പഴശിയുടെ നാടാണ്. ചുരം കടന്നെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തിയ കരുത്തിന്റെ
ഇടതുതന്ത്രങ്ങൾ പാളുന്നുവോ?
ഓരോ ഇഞ്ചും സൂക്ഷ്മതയോടെ പൊരുതേ
തെലുങ്കാന തൂത്തുവാരാൻ ടിആർഎസ്
സമ്പൂർണവിജയമാണ് കെസിആർ ലക്ഷ്യമിടുന്നത്. ടിആർ
രാഹുൽ-മോദി പോരാട്ടം മുറുകുന്പോൾ
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാന യാഥാർഥ്യങ്ങളെപ
വിഗ്രഹങ്ങളില്ലാതെ തമിഴക അങ്കം
രാഷ്ട്രീയ വിഗ്രഹങ്ങളൊന്നും അരങ്ങിലില്ലാതെ ഒരു തെരഞ്
മാറിമറിയുന്ന വടക്കൻ സെൽഫി
ആയാറാം ഗയാറാം രാഷ്ട്രീയം അരങ്ങുതകർത്ത അഞ്ച്
കന്നിവോട്ടർമാരിൽ ബംഗാൾ മുന്നിൽ
ന്യൂഡൽഹി: രാജ്യത്തെ കന്നിവോട്ടർമാരിൽ പശ്ചിമബംഗാൾ മുന്നിലെത്ത
നായിഡുവും ജഗനും നേർക്കുനേർ
പ്രാദേശിക പാർട്ടികൾതന്നെയാണ് ഇക്കുറിയും ആ
പദ്മരാജൻ നിർദേശിച്ചു; ഐഎഎസ് വിട്ട് കൃഷ്ണകുമാർ കൊല്ലത്തെത്തി
തിരുവനന്തപുരം: രാജീവ്ഗാന്ധിയുടെ നേതൃത്വത്തിൽ 1984ലെ ലോക്സഭാ തെ
കെഎസ്യുവിനു മലബാറിൽ സീറ്റ്; രാമചന്ദ്രൻ കടന്നപ്പള്ളി 26-ാം വയസിൽ ലോക്സഭാ സ്ഥാനാർഥി
തിരുവനന്തപുരം: വയലാർ രവി, എ.കെ. ആന്റണി തുടങ്ങിയ യുവകേസരിക
കുരുക്ഷേത്രം
ന്യൂഡൽഹി: തെരഞ്ഞെടുപ്പു തീയതികൾ വിജ്ഞാപനം ചെയ്ത ഇന്നലെ മുതൽ രാജ്യത്തു തെരഞ്ഞെ
ഗുജറാത്തിൽ അടിയൊഴുക്കുകൾ
കോൺഗ്രസിൽനിന്നെത്തിയ രണ്ടു പേർക്കും ഇടഞ്ഞുനി
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top