റി​സ്‌​ക് എ​ടു​ത്ത​തു വെ​റു​തെ​യാ​യി, ഭാ​ര്യ തോ​റ്റു
ഭാ​ര്യ​ക്കു​വേ​ണ്ടി ഭ​ര്‍​ത്താ​വ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് സ്വാ​ഭാ​വി​കം. എ​ന്നാ​ല്‍ ഭാ​ര്യ കോ​ണ്‍​ഗ്ര​സും ഭ​ര്‍​ത്താ​വ് ബി​ജെ​പി എം​എ​ല്‍​എ​യു​മാ​ണെ​ങ്കി​ലോ? സാ​ധാ​ര​ണ​ഗ​തി​യി​ല്‍ സം​ഗ​തി അ​ല്പം പ്ര​ശ്‌​ന​മാ​ണ്. ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ദൊ​മ​രി​യാ​ഗ​ഞ്ച് ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന​ത് അ​സാ​ധാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു.

ബ​ന്‍​സി​യി​ലെ ബി​ജെ​പി എം​എ​ല്‍​എ​യാ​യി​രു​ന്ന ജ​യ്പ്ര​കാ​ശ് സിം​ഗാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ ഭാ​ര്യ വ​സു​ന്ധ​രാ കു​മാ​റി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. ദൊ​മ​രി​യാ​ഗ​ഞ്ചി​ല്‍ ബി​ജെ​പി ടി​ക്ക​റ്റി​നു​വേ​ണ്ടി ജ​യ്പ്ര​കാ​ശ് പ​രി​ശ്ര​മി​ച്ചു​നോ​ക്കി​യ​താ​ണ്. പ​ക്ഷേ കോ​ണ്‍​ഗ്ര​സ് വി​ട്ടെ​ത്തി​യ പ്ര​മു​ഖ നേ​താ​വ് ജ​ഗ​ദം​ബി​ക പാ​ലി​നാ​ണു ബി​ജെ​പി സീ​റ്റ് ന​ല്കി​യ​ത്. ബി​ജെ​പി എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​ക്കു സീ​റ്റ് ന​ല്​കി കോ​ണ്‍​ഗ്ര​സ് മ​റു​പ​ണി​യും കൊ​ടു​ത്തു.

മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ത​രം​ഗ​മാ​ണെ​ന്ന് ജ​യ്പ്ര​കാ​ശ് തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ങ്ങ​ളി​ലെ​ല്ലാം ആ​വ​ര്‍​ത്തി​ച്ചു പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും ഫ​ലം​കി​ട്ടി​യി​ല്ല. ജ​ഗ​ദം​ബി​ക പാ​ല്‍ ബി​ജെ​പി​ക്കു കൂ​ളാ​യി വി​ജ​യം നേ​ടി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.