പ്ര​ധാ​ന​മ​ന്ത്രി​യാ​യ മു​ഖ്യ​മ​ന്ത്രി​മാ​ർ
സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ​ത് ആറു പേ​ർ. മൊ​റാ​ർ​ജി ദേ​ശാ​യി(​ബോം​ബെ സ്റ്റേ​റ്റ്), ച​ര​ണ്‍ സിം​ഗ് (ഉ​ത്ത​ർ​പ്ര​ദേ​ശ്), വി.​പി. സിം​ഗ് (​ഉ​ത്ത​ർ​പ്ര​ദേ​ശ്), പി.​വി. ന​ര​സിം​ഹ​റാ​വു(​ആ​ന്ധ്ര​പ്ര​ദേ​ശ്), ദേ​വ ഗൗ​ഡ(​ക​ർ​ണാ​ട​ക), ന​രേ​ന്ദ്ര മോ​ദി (​ഗു​ജ​റാ​ത്ത്) എ​ന്നി​വ​രാ​ണു പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​നു മു​ന്പ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​രു​ന്ന​വ​ർ. ഇ​തി​ൽ മോ​ദി​യും ദേ​വ​ഗൗ​ഡ​യും മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യ​വ​രാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്. 2001 ഒക്‌ടോബ​ർ മു​ത​ൽ 2014 മേ​യ് 22 വ​രെ നാ​ലു ത​വ​ണ മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ംമു​ന്പ് ചൗ​ധ​രി ച​ര​ണ്‍ സിം​ഗ് യു​പി​യി​ൽ ര​ണ്ടു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ന​ര​സിം​ഹ റാ​വു, ദേ​വ​ഗൗ​ഡ, മൊ​റാ​ർ​ജി ദേ​ശാ​യി, വി.​പി. സിം​ഗ് എ​ന്നി​വ​ർ ഓ​രോ ത​വ​ണ മാ​ത്ര​മാ​ണു മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​മൊ​ഴി​ഞ്ഞ് 21 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണു മൊ​റാ​ർ​ജി ദേ​ശാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. ന​ര​സിം​ഹ​റാ​വു 18 വ​ർ​ഷ​ത്തി​നു ശേ​ഷ​വും. കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ൽ റാ​വു മാ​ത്ര​മാ​ണു മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ടു​ള്ള​ത്.



പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ൾ രാ​ജീ​വ്ഗാ​ന്ധി​യാ​ണ്. അ​മ്മ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജീ​വ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്പോ​ൾ നാ​ൽ​പ്പ​ത് വ​യ​സാ​യി​രു​ന്നു പ്രാ​യം. മൊ​റാ​ർ​ജി ദേ​ശാ​യി ആ​ണു ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ആ​ൾ-81 വ​യ​സ്. ലോ​ക്സ​ഭ​യെ അ​ഭി​മൂ​ഖീ​ക​രി​ക്കാ​തെ സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​ണു ച​ര​ണ്‍ സിം​ഗ്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കേ അ​ന്ത​രി​ച്ച​വ​ർ ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യും ഇ​ന്ദി​രാ​ഗാ​ന്ധി​യു​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.