Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആദ്യ ജയം 52 വർഷം മുന്‍പ്; പന്ത്രണ്ടാം പോരാട്ടത്തിൽ കെ.പി. സിംഗ് ദേവ്
Back to home
രാജാ കാമാഖ്യ പ്രസാദ് സിംഗ് ദേവ് എന്ന കെ.പി. സിംഗ്ദേവ് 1967ൽ ഒഡീഷയിലെ ധെങ്കനാൽ മണ്ഡലത്തിൽ വിജയിച്ചുകയറുന്പോൾ രാഹുൽഗാന്ധി ജനിച്ചിട്ടില്ലായിരുന്നു, നരേന്ദ്ര മോദി കൗമാരക്കാരനായിരുന്നു. 52 വർഷത്തിനിടെ പന്ത്രണ്ടാമത്തെ തെരഞ്ഞെടുപ്പാണു സിംഗ് ദേവ്(78) നേരിടുന്നത്. ആറു ജയവും അഞ്ചു തോൽവിയുമാണു ധെങ്കനാൽ രാജാവിന്റെ അക്കൗണ്ടിലുള്ളത്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, പി.വി. നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവസന്പത്തുമായാണു സിംഗ്ദേവിന്റെ വരവ്.
1967ൽ സ്വതന്ത്രാ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച സിംഗ് ദേവ് 63.19 ശതമാനം വോട്ട് നേടി വിജയിച്ചു. കോണ്‍ഗ്രസിലെ എം.എം. പ്രധാൻ ആയിരുന്നു എതിരാളി. എന്നാൽ 1971ൽ കോണ്‍ഗ്രസിലെ ദേവേന്ദ്ര സത്പതിയോടു തോറ്റു. മുൻ ഒഡീഷ മുഖ്യമന്ത്രിയും ഉരുക്കുവനിത എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചയാളുമായ നന്ദിനി സത്പതിയുടെ ഭർത്താവാണു ദേവേന്ദ്ര. 1977ൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി കെ.പി. സിംഗ് ദേവ് മത്സരിച്ചപ്പോൾ ദേവേന്ദ്ര സത്പതി മറുകണ്ടം ചാടി ലോക്ദൾ സ്ഥാനാർഥിയായി എത്തി. ഇന്ദിരാവിരുദ്ധതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ വിജയം ദേവേന്ദ്ര സത്പതിക്കായിരുന്നു.
1980, 1984 തെരഞ്ഞെടുപ്പുകളിൽ അനായാസം വിജയിച്ച സിംഗ് ദേവ് 1989ൽ ഒഡീഷയിലെ ജനതാദൾ തരംഗത്തിൽ പരാജയപ്പെട്ടു. 1991ൽ ദേവേന്ദ്ര സത്പതിയുടെ മകൻ തഥാഗത സ്ത്പതിയായിരുന്നു സിംഗ് ദേവിന്റെ എതിരാളി. വിജയം സിംഗ്ദേവിനൊപ്പമായിരുന്നു. 1996ലും വിജയം ആവർത്തിച്ച ഇദ്ദേഹം 1998ൽ തഥാഗത സത്പതിയോടു തോറ്റു. 1999ൽ തഥാഗതയെ തോൽപ്പിച്ച് സിംഗ്ദേവ് പകരം വീട്ടി. എന്നാൽ 3674 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. 2004ൽ തഥാഗത സിംഗ് ദേവിനെ തോൽപ്പിച്ചു. ധെങ്കനാലിൽ കെ.പി. സിംഗ് ദേവ്-തഥാഗത സത്പതി പോരാട്ടം ഇരുവർക്കും രണ്ടു ജയവുമായി സമനിലയിലാണ്. 2009, 2014 തെരഞ്ഞെടുപ്പുകളിൽ കെ.പി. സിംഗ് ദേവ് മത്സരിച്ചില്ല. തഥാഗത രണ്ടു തവണയും വിജയിക്കുകയും ചെയ്തു. ഇനി മത്സരിക്കാനില്ലെന്ന് അറുപത്തിമൂന്നുകാരനായ തഥാഗത പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, അച്ഛനെയും മകനെയും ആറു തവണ നേരിട്ട കെ.പി. സിംഗ് ദേവിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം ഇനിയും തുടരുകയാണ്.
2009 ജനുവരിയിൽ കെ.പി. സിംഗ് ദേവ് പിസിസി അധ്യക്ഷനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു 2009 ലോക്സഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. പിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ ഇദ്ദേഹം സജീവരാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നു.
പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും കെ.പി. സിംഗ്ദേവ് വർധിതവീര്യത്തോടെയാണ് ഇത്തവണ മത്സരരംഗത്തെത്തിയിരിക്കുന്നത്. “സീറ്റിനായി ആരെയും സമീപിച്ചിട്ടില്ല. പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുക മാത്രമാണു ചെയ്തത്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. ധെങ്കനാലിൽ ഞാൻ ആരംഭിച്ച പദ്ധതികളുടെ പൂർത്തീകരണമാണു ലക്ഷ്യം-സിംഗ്ദേവ് പറഞ്ഞു. എന്നാൽ, സിംഗ്ദേവിന് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. 2014ൽ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായിരുന്നു. 20 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസിനു കിട്ടിയത്.
ഇത്തവണ മഹേഷ് സാഹൂവാണു ബിജെഡി സ്ഥാനാർഥി. നാലു തവണ എംഎൽഎയായ ആളാണ് ഇദ്ദേഹം. രുദ്ര നാരായണ്‍ പാണിയാണു ബിജെപി സ്ഥാനാർഥി. 2014ൽ ഇദ്ദേഹം രണ്ടാംസ്ഥാനത്തായിരുന്നു.
ബിജോ മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
2.03 കോടി വോട്ട് പെട്ടിയിൽ, പോളിംഗ് 77.68%
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 7
വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്..! വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ വോട്ടില്ല
വോട്ടർപട്ടികയിൽ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീ
ചുവരെഴുത്തുകളിൽ പ്രകടമായിരുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഓർമയിൽ...
ഇന്ന് സൈബർ ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം കത്തിജ്വലി
പുത്തൻ ശൈലികളുമായി ഒരു തെരഞ്ഞെടുപ്പ്
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു പൊതു തെരഞ്ഞെടുപ്പ് എന്നതി
ആറുപതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് ‘കഥ’കളുമായി കലണ്ടര്‍
ആറുപതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് ‘കഥ’കളുമായി കലണ്ട
എട്ടിൽ എട്ടും ജയിച്ച സുമിത്ര മഹാജൻ
എട്ടു തവണ ഒരേ മണ്ഡലത്തിൽനിന്നു തുടർച്ചയായി വിജയി
ആവേശത്തിരയിളക്കത്തിലും മായാത്ത നൊന്പരം
മുക്കം: രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കാനായ
വിവിഐപി വയനാട്
കോഴിക്കോട്: രണ്ടാഴ്ചത്തെ പിരിമുറുക്കത്തിനും അനിശ്ചിത
മഞ്ഞളിന്റെ രാഷ്ട്രീയം
നിസാമാബാദ് മഞ്ഞൾകൃഷി ഏറെയുള്ള സ്ഥലമാണ്. ഏക്കറിന് ഒന്നരലക്ഷം രൂപയാകും കൃഷിച്
നിസാമാബാദിൽ സ്ഥാനാർഥികൾ 185
ഹൈദരാബാദ്: തെലുങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ 170 ക
ജനാധിപത്യത്തിനു നിറംചാർത്താൻ 26 ലക്ഷം മഷിക്കുപ്പികൾ
ന്യൂഡൽഹി: വോട്ടുചെയ്തശേഷം വോട്ടർമാരുടെ വിര
പണിയും പണവും ഉണ്ടെങ്കിൽ വോട്ട്
വിഷയം സാന്പത്തികമാണ്. മറ്റു മേഖലകളിലെന്ന
തെരഞ്ഞെടുപ്പിനു മോടി കൂട്ടണോ, ഇവരും മനസു വയ്ക്കണം
തെരഞ്ഞെടുപ്പുകാലം മൈക്കുകാരനും ചുവരെഴുത്തുകാരനും മാത്രമല്ല ത
20/20 ഉം യുഡിഎഫ് ലക്ഷ്യം: മുല്ലപ്പള്ളി
കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഡൽഹിയിൽ പൂർത്തിയായതിന് തൊട്ടുപിന്നാലെ കെപിസിസി
കായികവേദിയിൽ നിന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
ന്യൂഡൽഹി: കളിക്കളത്തിൽ രാജ്യത്തിനുവേണ്ടി വിയർപ്പൊ
ചിഹ്നങ്ങൾ ഇനി എൽഇഡി വെട്ടത്തിൽ മിന്നും
കൊച്ചി: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഇക്കുറി ക്രി
ഏഴു ലക്ഷത്തിനടുത്ത് പ്രീതം മുണ്ടെ
പ്രീതം മുണ്ടെ
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ 2014ൽ നടന്ന ഉപതെരഞ
എന്താണു വിവിപാറ്റ്?
വോട്ടിംഗ് യന്ത്രത്തിൽ തങ്ങൾ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു വോട്ട് ചെയ്യ
തെരഞ്ഞെടുപ്പു കമ്മീഷൻ എന്നാൽ...
തെരഞ്ഞെടുപ്പു കമ്മീഷന് നിലവില്‍ വന്നത് ഇന്ത്യ റിപ്പബ്ലിക് ആകുന്നതിനും ഒരു ദി
ചോദിക്കുന്നത് 33; കിട്ടിയതോ 13 പോലുമില്ല
16 ലോക്സഭകൾ 633 വനിതകൾ
1952 മുതൽ പതിനാറാം ലോക്സഭ വരെ 633 വനിതകൾ അം
പ്രധാനമന്ത്രി മണ്ഡലങ്ങൾ: ഫുല്പുര് മുതല്‍ വാരാണസി വരെ
പ്രധാനമന്ത്രിമാരെ വിജയിപ്പിച്ച് വിഐപിപദവി നേടിയത് 12 മണ്ഡലങ്ങളാണ്. ഇതിൽ ഒന
ആറു മണ്ഡലങ്ങളിൽ വിജയിച്ച് വാജ്പേയി, നാലു മണ്ഡലങ്ങളിൽ നരസിംഹറാവു
നാലു സംസ്ഥാനങ്ങളിലെ ആറു വ്യത്യസ്ത മണ്ഡലങ്ങളിൽ വിജയിച്ച റിക്കാർഡിട്ടയാളാണു മു
പറവൂരിലെ തുടക്കം പിഴച്ചു
കൊച്ചി: 37 വർഷം മുന്‍പു ബാലറ്റ് പെട്ടികളുടെ ഇടയിലേക്കു പത്രാസോടെയായിരുന്നു വോ
പ്രധാനമന്ത്രിയായ മുഖ്യമന്ത്രിമാർ
സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായിരുന്നശേഷം പ്രധാനമന്ത്രി പദത്തിലെത്തിയത് ആറു പേ
ആദ്യ തെരഞ്ഞെടുപ്പു മുതൽ ഒരേ ചിഹ്നം സിപിഐക്കു മാത്രം
കഴിഞ്ഞ പതിനാറു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒരേ ചിഹ്നത്തിൽ മത്സരിച്ച ഒരു പാർ
ചങ്കിൽ കൊള്ളുന്ന മുദ്രാവാക്യം വേണം ആരു തരും ?
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു ചങ്കിൽ കൊള്ളുന്നൊരു മു
മറികടക്കാനാവില്ല! നൽഗോണ്ടയുടെ റിക്കാർഡ്
പോളിംഗ് ബൂത്തിൽ വോട്ടുചെയ്യേണ്ട സ്ഥാനാർഥിയെ കണ്ടെത്താൻ 50 പേജുള്ള ഒരു ബുക്ലെറ്റ
സുകുമാർ സെൻ തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശിൽപി
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വിധാതാവ് എന്ന് ആരെയെ
കൊടിയേറാൻ വേണം പല പല കോടികൾ
തൃശൂര്‍: രാഷ്ട്രീയ മാടമ്പിമാര്‍ക്കു കാണിക്ക. തൊട്ടുതാഴെയുള്ള പ്രമാണിമാര്‍ക്കു ദ
1984ൽ ബിജെപിക്കു രണ്ടു സീറ്റ് മാത്രം; ഒരിടത്തു തോൽപ്പിച്ചത് നരസിംഹ റാവുവിനെ
1984ൽ രാജ്യത്ത് ആഞ്ഞടിച്ച ഇന്ദിരാ തരംഗത്തിൽ ഒലിച്ചുപോയ ബിജെപി
ലോക്സഭയിലേക്കു ജയിക്കാതെ പ്രധാനമന്ത്രിയായതു നാലു പേർ
ഇന്ദിരാഗാന്ധി, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, ഡോ. മൻമോഹൻ സിംഗ് എന്നിവരാണു
തെരഞ്ഞെടുപ്പ് എപ്പോൾ?
ഏപ്രിൽ, മേയ് മാസങ്ങളിൽ തന്നെയാകും ഇത്തവ
ലോക്സഭയുടെ അംഗസംഖ്യ 552
ലോക്സഭയുടെ അംഗസംഖ്യ എത്ര? പെട്ടെന്നുള്ള ഉത്തരം 545. ഇതുശരിയാണ്. 543 തെരഞ്ഞെടുക
Latest News
താജ്മഹലിന് ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
മമതയ്ക്ക് പിന്തുണ; ബംഗാളിൽ മത്സരിക്കാനില്ലെന്ന് ശിവസേന
യുഡിഎഫിന് ആക്ഷേപകരം; ധർമജനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ബാലുശേരി മണ്ഡലം കമ്മിറ്റി
ഇപിഎഫ്ഒ പലിശയിൽ മാറ്റമില്ല
സീറ്റിന് ഒന്നിലേറെപ്പേർ, വൈക്കം സിപിഐക്കു കീറാമുട്ടി
Latest News
താജ്മഹലിന് ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
മമതയ്ക്ക് പിന്തുണ; ബംഗാളിൽ മത്സരിക്കാനില്ലെന്ന് ശിവസേന
യുഡിഎഫിന് ആക്ഷേപകരം; ധർമജനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ബാലുശേരി മണ്ഡലം കമ്മിറ്റി
ഇപിഎഫ്ഒ പലിശയിൽ മാറ്റമില്ല
സീറ്റിന് ഒന്നിലേറെപ്പേർ, വൈക്കം സിപിഐക്കു കീറാമുട്ടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top