എട്ടിൽ എട്ടും ജയിച്ച സുമിത്ര മഹാജൻ
എ​​​ട്ടു ത​​​വ​​​ണ ഒ​​​രേ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ജ​​​യി​​​ച്ച ഏ​​​ക വ​​​നി​​​ത​​​യാ​​​ണു സു​​​മി​​​ത്ര മ​​​ഹാ​​​ജ​​​ൻ‌. രാ​​​ജ​​​മാ​​​താ വി​​​ജ​​​യ​​​രാ​​​ജെ സി​​​ന്ധ്യ എ​​​ട്ടു ത​​​വ​​​ണ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും വ്യ​​​ത്യ​​​സ്ത മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു വി​​​ജ​​​യം. വി​​​ജ​​​യ​​​രാ​​​ജെ സി​​​ന്ധ്യ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​മു​​​ണ്ട്. പ്ര​​​മു​​​ഖ സി​​​പി​​​ഐ നേ​​​താ​​​വ് ഗീ​​​ത മു​​​ഖ​​​ർ​​​ജി ബം​​​ഗാ​​​ളി​​​ലെ പ​​​ൻ​​​സ്കു​​​ര​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഴു ത​​​വ​​​ണ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

1989 ൽ ​​​മു​​​ൻ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി പി.​​​സി. സേ​​​ഥി​​​യെ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വോ​​​ട്ടി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു സു​​​മി​​​ത്ര മ​​​ഹാ​​​ജ​​​ൻ ആ​​​ദ്യ​​​മാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഓ​​​രോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും വി​​​ജ​​​യം. 2014ൽ 4,66,901 ​​​ആ​​​യി​​​രു​​​ന്നു ഭൂ​​​രി​​​പ​​​ക്ഷം. 2009ൽ ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഭൂ​​​രി​​​പ​​​ക്ഷം കു​​​റ​​​ഞ്ഞ​​​ത്. 1999 മു​​​ത​​​ൽ 2004 വ​​​രെ അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​വ​​​ർ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. 16-ാം ലോ​​​ക്സ​​​ഭ​​​യു​​​ടെ സ്പീ​​​ക്ക​​​റാ​​​കു​​​ന്പോ​​​ൾ ഏ​​​റ്റ​​​വും അ​​​ധി​​​കം ത​​​വ​​​ണ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ്പീ​​​ക്ക​​​ർ എ​​​ന്ന പ​​​ദ​​​വി​​​യും സു​​​മി​​​ത്ര മ​​​ഹാ​​​ജ​​​നു ല​​​ഭി​​​ച്ചു.

മീ​​​രാ​​​കു​​​മാ​​​റി​​​നു ശേ​​​ഷം ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​റാ​​​കു​​​ന്ന ഏ​​​ക വ​​​നി​​​ത​​​യു​​​മാ​​​ണി​​​വ​​​ർ. 1982ൽ ​​​ഇ​​​ൻ​​​ഡോ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ചാ​​​ണ് സു​​​മി​​​ത്ര മ​​​ഹാ​​​ജ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​ത്. 1984ൽ ​​​ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യി. 1988ൽ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.