ആ​വേ​ശ​ത്തി​ര​യി​ള​ക്ക​ത്തി​ലും മായാത്ത നൊന്പരം
മു​​​ക്കം: രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​യി എ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​വേ​​​ശ​​​വും പ​​​റ​​​ഞ്ഞ​​​റി​​​യി​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​തോ​​​ടെ ഈ ​​​കു​​​ടും​​​ബ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ​​​ല​​​രും സൂ​​​ക്ഷി​​​ച്ചു​​​വ​​​ച്ച പ​​​ഴ​​​യ​​​കാ​​​ല ഫോ​​​ട്ടോ​​​ക​​​ളും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​വു​​​ക​​​യാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ശ്രീ​​​പെ​​​രു​​​ന്പു​​​ത്തൂ​​​രി​​​ൽ മുൻ പ്രധാനമന്ത്രി രാ​​​ജീ​​​വ് ഗാ​​​ന്ധി കൊ​​​ല്ല​​​പ്പെ​​​ട്ട വാ​​​ർ​​​ത്ത കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​ന്നും ഹൃ​​​ദ​​​യ​​​വേ​​​ദ​​​ന​​​യോ​​​ടെ​​​യാ​​​ണ് ഓ​​​ർ​​​ക്കു​​​ന്ന​​​ത്.

1991 മേ​​​യ് 21നാ​​​ണ് ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ തേ​​​ൻ മൊ​​​ഴി രാ​​​ജ​​​ര​​​ത്ന​​​മെ​​​ന്ന മ​​​നു​​​ഷ്യ​​ബോം​​​ബ് രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത​​​ത്. രാ​​​ജീ​​​വ് ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ 14 പേ​​​രാ​​​ണ് അ​​ന്നു മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. പ്രി​​​യ നേ​​​താ​​​വി​​​ന്‍റെ മ​​​ര​​​ണം ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത​​​യ്ക്കു താ​​​ങ്ങാ​​​വു​​​ന്ന​​​തി​​​ലും അ​​​പ്പു​​​റ​​​മാ​​​യി​​​രു​​​ന്നു. അ​​​തു​​കൊ​​​ണ്ടു ത​​​ന്നെ​​​യാ​​​യി​​​രി​​​ക്ക​​​ണം ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​​നം ചെ​​​യ്യു​​​ന്ന ഫോ​​​ട്ടോ​​​യും നി​​​ധി​​​പോ​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സൂ​​​ക്ഷി​​​ച്ച​​​ത്.

1991 മേ​​​യ് 26ന് ​​​ചി​​​താ​​​ഭ​​​സ്മം വ​​​യ​​​നാ​​​ട്ടി​​​ലെ പാ​​​പ​​​നാ​​​ശി​​​നി​​​യി​​​ൽ നി​​​മ​​​ജ്ജ​​​നം ചെ​​​യ്യു​​​ന്ന ഫോ​​​ട്ടോ​​​യാ​​​ണ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ഇ​​​പ്പോ​​​ൾ വൈ​​​റ​​​ലാ​​​വു​​​ന്ന​​​ത്. കെ.​​​ക​​​രു​​​ണാ​​​ക​​​ര​​​നാ​​​ണ് ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​​നം ചെ​​​യ്യു​​​ന്ന​​​ത്. അ​​​ന്ന​​​ത്തെ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​കെ.​​​ആ​​​ന്‍റ​​​ണി, എ​​​ഐ​​​സി​​​സി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, കെ.​​​കെ.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, കെ.​​​സി.​​​റോ​​​സ​​​ക്കു​​​ട്ടി, കെ.​​​രാ​​​ഘ​​​വ​​​ൻ, കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​രെ​​​യും ചി​​​ത്ര​​​ത്തി​​​ൽ കാ​​​ണാം.

പു​​​തി​​​യ ത​​​ല​​​മു​​​റ​​​യു​​​ടെ ക​​​ട​​​ന്നു​​​വ​​​ര​​​വി​​​ന്‍റെ തു​​​ട​​​ക്ക​​​ക്കാ​​​ര​​​നെ​​​ന്ന നി​​​ല​​​യി​​​ല്‍ രാ​​ഷ്‌​​ട്ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​ണു രാ​​​ജീ​​​വ്ഗാ​​​ന്ധി​​​ക്കു ല​​​ഭി​​​ച്ച​​​ത്. ത​​​ന്‍റെ അ​​​മ്മ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​തി​​​ന്‍റെ ദുഃ​​​ഖം അ​​​ട​​​ങ്ങും​​​മു​​​മ്പേ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​ന്‍ അ​​​ദ്ദേ​​​ഹം സ​​​ന്ന​​​ദ്ധ​​​നാ​​​യി.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​നു വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കു​​​ക​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന 508 സീ​​​റ്റു​​​ക​​​ളി​​​ല്‍ 401 എ​​​ണ്ണ​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ക്കുകയും ചെയ്തു. മു​​​ന്പു ന​​​ട​​​ന്ന ഏ​​​ഴു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ല​​ഭി​​ക്കാ​​ത്ത ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണു കോ​​​ണ്‍​ഗ്ര​​​സി​​​ന് അ​​​ത്ത​​​വ​​​ണ ല​​​ഭി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.