വി​വി​ഐ​പി വ​യ​നാ​ട്
കോ​​​ഴി​​​ക്കോ​​​ട്: ര​​​ണ്ടാ​​​ഴ്ച​​​ത്തെ പി​​​രി​​​മു​​​റു​​​ക്ക​​​ത്തി​​​നും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നു​​​മൊ​​​ടു​​​വി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​വേ​​​ശ​​​ത്തേ​​​രി​​​ലേ​​​റി വ​​​യ​​​നാ​​​ട് ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം. ശ​​​നി​​​യാ​​​ഴ്ച വ​​​യ​​​നാ​​​ട്ടി​​​ൽ അ​​​വി​​​ട​​​വി​​​ടെ തി​​​മി​​​ർ​​​ത്തു​​​പെ​​​യ്ത വേ​​​ന​​​ൽ​​​മ​​​ഴ​​​യ്ക്ക് പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യ​​​തോ​​​ടെ വ​​​യ​​​നാ​​​ട് ചു​​​ര​​​ത്തി​​​നു​​​മു​​​ക​​​ളി​​​ലും മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലും ആ​​​വേ​​​ശം മ​​​ല​​​ങ്കാ​​​റ്റു​​​ക​​​ണ​​​ക്കെ ആ​​​ഞ്ഞു​​​വീ​​​ശി.

വ​​​യ​​​നാ​​​ട് ചു​​​ര​​​മി​​​റ​​​ങ്ങി​​യ ആ ​​​ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ അ​​​ല​​​യൊ​​​ലി​​​ക​​​ൾ വ​​​ട​​​ക്ക​​​ൻ​​​കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ന്ന​​​ലെ​​​ത​​​ന്നെ വ്യാ​​​പി​​​ച്ചു. ‘ഭാ​​​വി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി’ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ത്തു​​​ന്ന​​​തോ​​​ടെ വ​​​യ​​​നാ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, ചു​​​രം തു​​​ര​​​ങ്ക​​​പാ​​​ത, നി​​​ല​​​മ്പൂ​​​ർ -​ ന​​​ഞ്ച​​​ൻ​​​ഗോ​​​ഡ് റെ​​​യി​​​ൽ​​​പാ​​​ത , ബം​​​ഗ​​​ളൂ​​​രു ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ രാ​​​ത്രി​​​യാ​​​ത്രാ നി​​​രോ​​​ധ​​​നം, കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്കും ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്കും ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ന്ന പാ​​​ക്കേ​​​ജു​​​ക​​​ള്‍ , വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള സം​​​ര​​​ക്ഷ​​​ണം, ക​​​ര്‍​ഷ​​​ക​​​രു​​​ടെ ക​​​ട​​​ങ്ങ​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളി കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്ക​​​ല്‍ തു​​​ട​​​ങ്ങി വ​​​യ​​​നാ​​​ടി​​​ന്‍റെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​ന് പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് മ​​​ല​​​യോ​​​ര​​​ജ​​​ന​​​ത. കാ​​​ർ​​​ഷി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ വ​​​യ​​​നാ​​​ടി​​​നെ ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ലൂ​​​ടെ ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​ൽ​​​പി​​​ക്കാ​​​മെ​​​ന്നും വ​​​യ​​​നാ​​​ടു​​​കാ​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു.

വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം എ​​​ന്നീ മൂ​​​ന്നു കാ​​​ർ​​​ഷി​​​ക ജി​​​ല്ല​​​ക​​​ളി​​​ലെ ഏ​​​ഴു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന, യു​​​ഡി​​​എ​​​ഫി​​​ന് വ​​​ള​​​ക്കൂ​​​റു​​​ള്ള മ​​​ണ്ഡ​​​ല​​​മാ​​​ണ് വ​​​യ​​​നാ​​​ട്. സം​​​സ്ഥാ​​​ന​​​ത്ത്ത​​​ന്നെ യു​​​ഡി​​​എ​​​ഫ് ഏ​​​റ്റ​​​വും പ്ര​​​തീ​​​ക്ഷ​​​യ​​​ര്‍​പ്പി​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​ത്. 2009 ലെ ​​​മ​​​ണ്ഡ​​​ല രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ര​​​ണ്ട് ത​​​വ​​​ണ​​​യും യു​​​ഡി​​​എ​​​ഫ് ത​​​ന്നെ​​​യാ​​​ണ് വി​​​ജ​​​യ​​​ക്കൊ​​​ടി പാ​​റി​​ച്ച​​​ത്.

ക​​​ർ​​​ഷ​​​ക​​​രും ആ​​​ദി​​​വാ​​​സി​​​ക​​​ളും ക​​​ർ​​​ഷ​​​ക​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​വ​​​ർ​​​ഗ​​ത്തി​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ ഇ​​​വി​​​ടെ അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഉ​​​രു​​​ക്കു​​​കൊ​​​ട്ട​​​യാ​​​യാ​​​ണ് ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ ച​​​രി​​​ത്രം. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി​​​യും ക​​​ൽ​​​പ​​​റ്റ​​​യും തി​​​രു​​​വ​​​മ്പാ​​​ടി​​​യും നി​​​ല​​​മ്പൂ​​​രും ഇ​​​ട​​​തി​​​നെ തു​​​ണ​​​ച്ച​​​പ്പോ​​​ൾ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി, ഏ​​​റ​​​നാ​​​ട്, വ​​​ണ്ടൂ​​​ർ എ​​​ന്നീ മൂ​​​ന്നു മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ മാ​​​ത്ര​​​മെ വ​​​ല​​​തി​​​ന് ര​​​ക്ഷ​​​യാ​​​യു​​​ള്ളു. സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് നാ​​​ലി​​​ട​​​ത്തും ജ​​​യി​​​ച്ച​​ത്. 2009 ല്‍ ​​​ന​​​ട​​​ന്ന ലോ​​​ക​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫിനെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഭൂരി​​​പ​​​ക്ഷ​​​ത്തി​​​ന് വി​​​ജ​​​യി​​​പ്പി​​​ച്ച മ​​​ണ്ഡ​​​ല​​​മാ​​​ണ് വ​​​യ​​​നാ​​​ട്. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി എം​.​​ഐ. ഷാ​​​ന​​​വാ​​​സ് 1,53,439 വോ​​​ട്ടി​​​ന്‍റെ വ​​​ന്‍ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. സി​​​പി​​​ഐ യി​​​ലെ എം. ​​​റ​​​ഹ്‌​​​മ​​​ത്തു​​​ള്ള​​​യാ​​​യി​​​രു​​​ന്നു എ​​​തി​​​ർ സ്ഥാ​​​നാ​​​ര്‍​ഥി. എ​​​ന്നാ​​​ല്‍ 2014 ല്‍ ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മു​​​ൻ തെ​​​ര​​​ഞ്ഞെടു​​​പ്പി​​​ലെ ​​ഭൂ​​​രി​​​പ​​​ക്ഷം നി​​​ല​​​നി​​​ര്‍​ത്താ​​​ൻ ഷാ​​​ന​​​വാ​​​സി​​​ന് സാ​​​ധി​​​ച്ചി​​​ല്ല. 20,870 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​മാ​​​ണ് നേ​​​ടാ​​​നാ​​​യ​​​ത്. സി​​​പി​​​ഐ​​​യി​​​ലെ സ​​​ത്യ​​​ന്‍ മൊ​​​കേ​​​രി​​​യാ​​​യി​​​രു​​​ന്നു എ​​​തി​​​ർസ്ഥാ​​​നാ​​​ര്‍​ഥി.

വ​​​യ​​​നാ​​​ട് പ​​​തി​​​വാ​​​യി സി​​​പി​​​ഐ​​​ക്ക് നീ​​​ക്കി​​​വ​​​ച്ച സീ​​​റ്റാ​​​യ​​​തി​​​നാ​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ ‘ച​​​വി​​​ട്ടി​​​പ്പി​​​ടി​​​ത്തം’ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കാ​​​റു​​​ണ്ട്. ഈ ​​​നി​​ല​​പാ​​ട് ഇ​​​ക്കു​​​റി​​​യും പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ രാ​​​ഹു​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ വ​​​ൻ​​​ഭൂ​​​രി​​​പ​​​ക്ഷം ഉ​​​റ​​​പ്പി​​​ച്ചി​​​രി​​​ക്കു​​ക​​​യാ​​​ണ് ഇ​​​വി​​​ടെ യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ഏ​​​റ​​​നാ​​​ട്, വ​​​ണ്ടൂ​​​ർ,നി​​​ല​​മ്പൂ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ചു​​​രം അ​​​തി​​​രി​​​ടു​​​ന്ന തി​​​രു​​​വ​​​മ്പാ​​​ടി മ​​​ണ്ഡ​​​ല​​​ത്തി​​​ലും അ​​​ണി​​​ക​​​ൾ ക​​ടു​​ത്ത ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ണ്. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ഇ​​​നി സു​​​രേ​​​ഷ്ഗോ​​​പി​​​യെ ത​​​ന്നെ രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യാ​​​ലും രാ​​​ഹു​​​ലി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് ഇ​​​ടി​​​വ് സം​​​ഭ​​​വി​​​ക്കി​​​ല്ലെ​​​ന്ന് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഗ്രൂ​​​പ്പു ക​​​ളി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ട്ടു​​​നി​​​ന്ന​​​വ​​​ർ​​​പോ​​​ലും ഇ​​​ന്ന​​​ലെ​​​മു​​​ത​​​ൽ രാ​​​ഹു​​​ലി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​ക്കഴി​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും ഭൂ​​​രി​​​പ​​​ക്ഷം നേ‌​​​ടു​​​ന്ന മ​​​ണ്ഡ​​​ല​​​മാ​​​യി ഈ ​​​വി​​​ഐ​​​പി മ​​​ണ്ഡ​​​ലം മാ​​​റു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ​​​വ​​​ർ. 6,55,786 പു​​​രു​​​ഷ​​ന്മാ​​​രും , 6,70,002 സ്ത്രീ ​​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 13,25,788 വോ​​​ട്ട​​​ര്‍​മാ​​​രാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ 78,462 പേ​​​ർ കന്നി വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ്.


ബാ​​​ബു ചെ​​​റി​​​യാ​​​ൻ

മൂ​​​ന്നു മുന്നണികളും വ​​​ള​​​ർ​​​ന്നു


ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ നി​ന്നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​പ്പോ​ൾ മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും വോ​ട്ട് വ​ർ​ധി​ച്ചു. വ്യ​ത്യാ​സം പ​ഴ​യ​തു​പോ​ലെ തു​ട​ർ​ന്നു.2014ൽ ​കോ​ൺ​ഗ്ര​സി​ന്‍റെ ഷാ​ന​വാ​സ് 3,77,035 വോ​ട്ട് നേ​ടി​യ​പ്പോ​ൾ 2016ൽ ​യു​ഡി​എ​ഫി​ലെ ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ളും കൂ​ടി പി​ടി​ച്ച​ത് 4,73,434 വോ​ട്ട്. സി​പി​ഐ​യു​ടെ സ​ത്യ​ൻ മൊ​കേ​രി​ക്ക് 3,56,165 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും​ കൂ​ടി പി​ടി​ച്ച​ത് 4,54,381 വോ​ട്ട്. ഷാ​ന​വാ​സി​ന് 20,870 വോ​ട്ട് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. 2016ൽ ​യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 19,053.ബി​ജെ​പി 2014ൽ 80,752 ​വോ​ട്ട് നേ​ടി​യ​തു 2016ൽ 93,652 ​ആ​യി വ​ർ​ധി​പ്പി​ച്ചു.



നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ല: 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്, 2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ക്ര​മ​ത്തി​ൽ

2014 2016
മാ​ന​ന്ത​വാ​ടി
UDF 47619 61129
LDF 56285 62436
BJP 12950 16230
സു​ൽ​ത്താ​ൻ ബ​ത്തേ​രി
UDF 54182 75747
LDF 63165 64549
BJP 18918 27920
ക​ൽ​പ്പ​റ്റ
UDF 53383 59876
LDF 51503 72959
BJP 12824 12938
തി​രു​വ​ന്പാ​ടി
UDF 49349 59316
LDF 46964 62324
BJP 6153 8749
ഏ​റ​നാ​ട്
UDF 56566 69048
LDF 37728 56155
BJP 6163 6055
വ​ണ്ടൂ​ർ
UDF 60249 81964
LDF 47982 58100
BJP 10571 9471
നി​ല​ന്പൂ​ർ
UDF 55403 66354
LDF 52134 77858
BJP 13120 12284

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.