മ​ഞ്ഞ​ളി​ന്‍റെ രാ​ഷ്‌​ട്രീ​യം
നി​സാ​മാ​ബാ​ദ് മ​ഞ്ഞ​ൾ​കൃ​ഷി ഏ​റെ​യു​ള്ള സ്ഥ​ലമാ​ണ്. ഏ​ക്ക​റി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​കും കൃ​ഷി​ച്ചെ​ല​വ്. 20 ക്വി​ന്‍റ​ലാ​ണ് ശ​രാ​ശ​രി ഉ​ത്പാ​ദ​നം. അ​താ​യ​ത് ക്വി​ന്‍റ​ലി​ന് 7500 രൂ​പ കൃ​ഷി​ച്ചെ​ല​വ്. ഇ​പ്പോ​ൾ വി​ല ക്വി​ന്‍റ​ലി​ന് 4500 രൂ​പ. ക​ർ​ഷ​ക​ർ രോ​ഷാ​കു​ല​രാ​യ​തി​ന്‍റെ ക​ണ​ക്ക് തെ​ലു​ങ്കാ​ന കി​സാ​ൻ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ അ​ന്വേ​ഷ് റെ​ഡ്ഡി വി​ശ​ദീ​ക​രി​ച്ചു. ക്വി​ന്‍റ​ലി​ന് 9000 രൂ​പ​യാ​ണു ക​ർ​ഷ​ക​ർ ചോ​ദി​ക്കു​ന്ന​ത്.

ദേ​ശീ​യ മ​ഞ്ഞ​ൾ ബോ​ർ​ഡ് ഉ​ണ്ടാ​ക്ക​ണം. കു​റ​ഞ്ഞ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​ക​യോ സം​ഭ​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഇ​വ​യാ​ണ്.

ക​വി​ത ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നു പ​റ​യാ​നാ​വി​ല്ല. മ​ഞ്ഞ​ൾ ബോ​ർ​ഡി​നു​വേ​ണ്ടി 2017-ൽ ​ക​വി​ത ഒ​രു സ്വ​കാ​ര്യ ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​തു പാ​സാ​യി​ല്ല.

മു​ൻ​പൊ​രി​ക്ക​ൽ ക​ർ​ഷ​ക​രോ​ടു ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​യി കൂ​ട്ട​മാ​യി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ക​വി​ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. അ​ത് ഇ​പ്പോ​ൾ ക​വി​ത​യെ തി​രി​ഞ്ഞു​കൊ​ത്തു​ന്നു.

മഞ്ഞളിനു വിലയിടിഞ്ഞു; നിസാമാബാദിൽ വോട്ടിംഗ് യന്ത്രം പറ്റില്ല

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ക്കി​ല്ല. ക​ട​ലാ​സ് ബാ​ല​റ്റ് ഉ​പ​യോ​ഗി​ക്കും. കാ​ര​ണം സ്ഥാ​നാ​ർ​ഥി പ്ര​ള​യം. 185 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്.

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും ടി​ആ​ർ​എ​സ് ത​ല​വ​നു​മാ​യ കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ൾ കെ.​ ക​വി​ത​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണി​ത്.

മ​ഞ്ഞ​ളി​ന്‍റെ വി​ല​യി​ടി​വാ​ണ് ഇ​ത്ര​യേ​റെ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കാ​ൻ കാ​ര​ണം. 175 ക​ർ​ഷ​ക​രാ​ണ് ത​ങ്ങ​ളു​ടെ ദു​രി​തം ദേ​ശീ​യ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. 500 ക​ർ​ഷ​ക​ർ മ​ത്സ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു. ടി​ആ​ർ​എ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടും 245 പേ​ർ പ​ത്രി​ക ന​ൽ​കി. അ​വ​രി​ൽ​നി​ന്ന് കു​റേ​പ്പേ​രെ പി​ൻ​വ​ലി​പ്പി​ച്ചി​ട്ടും ഇ​ത്ര​യും പേ​ർ നി​ൽ​ക്കു​ന്നു​ണ്ട്.

ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ സം​വി​ധാ​ന​ത്തി​ൽ നാ​ലു മെ​ഷീ​നു​ക​ൾ വ​രെ യോ​ജി​പ്പി​ച്ചു വ​യ്ക്കാം. ഓ​രോ​ന്നി​ലും 16 വ​ച്ച് മൊ​ത്തം 64 സ്ഥാ​നാ​ർ​ഥി​ക​ൾ വ​രെ​യേ പ​റ്റൂ എ​ന്ന​ർ​ഥം. അ​തി​ൽ കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് ക​ട​ലാ​സ് ബാ​ല​റ്റ് ഉ​പ​യോ​ഗി​ക്കും.

റി​ക്കാ​ർ​ഡ് ന​ൽ​ഗോ​ണ്ട​യി​ൽ

ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച ലോ​ക്സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ലു​ങ്കാ​ന​യി​ലെ ന​ൽ​ഗോ​ണ്ട​യാ​ണ്. 1996-ൽ ​ഇ​വി​ടെ 480 പേ​രാ​ണു മ​ത്സ​രി​ച്ച​ത്. അ​ക്കൊ​ല്ലം​ത​ന്നെ ക​ർ​ണാ​ട​ക​ത്തി​ലെ ബെ​ൽ​ഗാ​മി​ൽ 456 പേ​രും ഡ​ൽ​ഹി​യി​ലെ ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ 122 പേ​രും മ​ത്സ​രി​ച്ചു. 1991-ൽ ​ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ 105 പേ​രും 1989-ൽ ​ഹ​രി​യാ​ന​യി​ലെ ഭി​വാ​നി​യി​ൽ 122 പേ​രും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. 50 പേ​ജു​ള്ള ബു​ക്കാ​യി​രു​ന്നു 1990-ൽ ​ന​ൽ​ഗോ​ണ്ട​യി​ലെ ബാ​ല​റ്റ് പേ​പ്പ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.