മ​ഥു​ര മ​ധു​രി​ച്ചി​ല്ല, വാ​ജ്‌​പേ​യി​ക്കു കെ​ട്ടി​വ​ച്ച കാ​ശു പോ​യി!
ആ​റു പ​തി​റ്റാ​ണ്ടു നീ​ണ്ട രാ​ഷ്‌ട്രീ​യ ജീ​വി​ത​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യി അ​ഞ്ചു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​ണു തോ​റ്റി​ട്ടു​ള്ള​ത്. അ​ഞ്ച് എ​ന്ന​ത് ഒ​രു വ​ലി​യ സം​ഖ്യ​യ​ല്ല. പ​ക്ഷേ ഒ​രു തോ​ല്‍​വി അ​ദ്ദേ​ഹ​ത്തി​ന് കെ​ട്ടി​വ​ച്ച കാ​ശു​പോ​ലും ന​ഷ്ട​മാ​ക്കി. 1957-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു അ​ത്.

ക്ഷേ​ത്ര​ന​ഗ​ര​മാ​യ മ​ഥു​ര എ​ക്കാ​ല​വും വാ​ജ്‌​പേ​യി​ക്കു പ്രി​യ​പ്പെ​ട്ട സ്ഥ​ല​മാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കും മൂ​ല​യും പ​രി​ചി​തം. 57-ല്‍ ​അ​ദ്ദേ​ഹം മ​ത്സ​രി​ച്ച മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്ന് മ​ഥു​ര​യാ​യി​രു​ന്നു. ല​ഖ്‌​നോ​യും ബ​ല്‍​റാം​പു​രും മ​റ്റു ര​ണ്ടെ​ണ്ണം. മ​ഥു​ര​യി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന രാ​ജ മ​ഹേ​ന്ദ്ര പ്ര​താ​പ് സിം​ഗി​നോ​ടു ദ​യ​നീ​യ​മാ​യി തോ​റ്റ വാ​ജ്‌​പേ​യി​ക്കു കെ​ട്ടി​വ​ച്ച കാ​ശു​പോ​ലും കി​ട്ടി​യി​ല്ല. എ​ന്നാ​ല്‍, ബ​ല്‍​റാം​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു ജ​യി​ച്ച അ​ദ്ദേ​ഹം ലോ​ക്‌​സ​ഭ​യി​ലെ​ത്തി.

ഈ ​സം​ഭ​വ​ത്തി​നൊ​രു മ​റു​വ​ശ​മു​ണ്ട്. മ​ഥു​ര​യി​ല്‍ വാ​ജ്‌​പേ​യി വി​ജ​യം ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്ന​താ​ണു യാ​ഥാ​ര്‍​ഥ്യം. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ റാ​ലി​ക​ളി​ല്‍ രാ​ജ മ​ഹേ​ന്ദ്ര പ്ര​താ​പി​നു വോ​ട്ടു ചെ​യ്യാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്ന​ത​ത്രേ. ത​ന്‍റെ വി​ജ​യ​മ​ല്ല, കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.