തെരഞ്ഞെടുപ്പിനു മോടി കൂട്ടണോ, ഇവരും മനസു വയ്ക്കണം
തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ലം മൈ​​ക്കു​​കാ​​ര​​നും ചു​​വ​​രെ​​ഴു​​ത്തു​​കാ​​ര​​നും മാ​​ത്ര​​മ​​ല്ല തു​​ണി​​ക്ക​​ട​​ക്കാ​​ര​​നും ത​​യ്യ​​ൽ​​ക്കാ​​ര​​നും അ​​ല​​ക്കു​​കാ​​ര​​നും തേ​​പ്പു​​കാ​​ര​​നും ന​​ല്ല​​കാ​​ല​​മാ​​ണ്. തൂ​​വെ​​ള്ള ഷ​​ർ​​ട്ടും മു​​ണ്ടും അ​​ല​​ക്കി പ​​ശ മു​​ക്കി ഉ​​ണ​​ക്കി​​ത്തേ​​ച്ച് അ​​ണി​​ഞ്ഞാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും യാ​​ത്ര. തു​​ണി മു​​ക്കു​​ന്ന പ​​ശ​​ക്ക​​ട​​ക​​ളി​​ലും ന​​ല്ല ക​​ച്ച​​വ​​ട​​മാ​​ണ് ഇ​​ക്കാ​​ല​​ത്ത്. ഖ​​ദ​​റി​​ന് വം​​ശ​​നാ​​ശം സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ഒ​​റി​​ജ​​ന​​ൽ ഖാ​​ദി ഖ​​ദ​​റി​​ന് ഇ​​ക്കാ​​ല​​ത്ത് എ​​ടു​​പ്പു പോ​​രാ. തി​​ള​​ക്കം പോ​​രാ, പെ​​ട്ടെ​​ന്നു മു​​ഷി​​യും എ​​ന്നൊ​​ക്കെ​​യാ​​ണ് പ​​രാ​​തി.

എ​​ടു​​പ്പും വെ​​ളു​​പ്പും കൂ​​ട്ടാ​​ൻ കോ​​ട്ട​​ണ്‍ ഖ​​ദ​​ർ മി​​ക്സ് വെ​​ള്ള​​ത്തു​​ണി വാ​​ങ്ങി ഷ​​ർ​​ട്ട് തു​​ന്നു​​ക​​യാ​​ണ് പ​​ല​​രും. പ​​ഴ​​യ​​തൊ​​ന്നു​​മ​​ല്ല പു​​തു​​പു​​ത്ത​​ൻ വ​​സ്ത്ര​​ത്തി​​ൽ മി​​ന്നി​​യാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വ​​ര​​വ്. രാ​​ഷ്ട്രീ​​യ​​ക്കാ​​രെ ഉ​​ദ്ദേ​​ശി​​ച്ചു മാ​​ത്രം ഷ​​ർ​​ട്ട് പീ​​സും മു​​ണ്ടു​​ക​​ളും വ​​സ്ത്രാ​​ല​​യ​​ങ്ങ​​ൾ സ്റ്റോ​​ക്കെ​​ത്തി​​ക്കു​​ന്നു​​ണ്ട്. ത​​മി​​ഴ്നാ​​ട്ടി​​ലെ മി​​ല്ലു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് മു​​ണ്ടു​​ക​​ളു​​ടെ​​യും ഷ​​ർ​​ട്ട് തു​​ണി​​ക​​ളു​​ടെ​​യും വ​​ര​​വ്. മീ​​റ്റ​​റി​​ന് 80 രൂ​​പ മു​​ത​​ൽ 300 രൂ​​പ വ​​രെ നി​​ര​​ക്കു​​ള്ള ഷ​​ർ​​ട്ട് തു​​ണി വാ​​ങ്ങാ​​നു​​ണ്ട്. ഖാ​​ദി ഷോ​​റൂ​​മു​​ക​​ളി​​ൽ 20 ശ​​ത​​മാ​​നം മു​​ത​​ൽ മു​​ക​​ളി​​ലേ​​ക്ക് റി​​ബേ​​റ്റും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഷ​​ർ​​ട്ട് തു​​ന്ന​​ലി​​ന് 150 മു​​ത​​ൽ മു​​ക​​ളി​​ലേ​​ക്കാ​​ണ് നി​​ര​​ക്ക്.

ക​​ട​​യി​​ൽ വ​​ന്ന് അ​​ള​​വെ​​ടു​​ക്കാ​​നൊ​​ന്നും പ​​ല സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കും നേ​​ര​​മി​​ല്ല. പ​​തി​​വു ക​​ട​​ക​​ളി​​ൽ പ്ര​​മു​​ഖ നേ​​താ​​ക്ക​​ളു​​ടെ​​യും അ​​ള​​വ് തു​​ന്ന​​ൽ​​ക്കാ​​ര​​ൻ കു​​റി​​ച്ചു​​വ​​ച്ചി​​ട്ടു​​ണ്ട്. കോ​​ള​​ർ, പോ​​ക്ക​​റ്റ് എ​​ന്നി​​വ​​യി​​ൽ പ​​ല​​ർ​​ക്കും നി​​ഷ്ക​​ർ​​ഷ​​ക​​ളു​​മു​​ണ്ട്. എ​​ണ്ണം അ​​റി​​യി​​ച്ചാ​​ൽ മ​​തി പ​​റ​​യു​​ന്ന ഇ​​നം തു​​ണി വാ​​ങ്ങി തു​​ന്നി​​ക്കൊ​​ടു​​ക്കു​​ന്ന ടെ​​യ്‌​​ല​​റിം​​ഗ് ഷോ​​പ്പു​​ക​​ളും ഇ​​ക്കാ​​ല​​ത്തു​​ണ്ട്. തു​​ണി സ്റ്റോ​​ക്ക് ചെ​​യ്തി​​രി​​ക്കു​​ന്ന ത​​യ്യ​​ൽ​​ക്കാ​​രും കു​​റ​​വ​​ല്ല. രാ​​ഷ്ട്രീ​​യ​​മാ​​പി​​നി​​യി​​ൽ ചൂ​​ട് കൂ​​ടി വ​​രു​​ന്ന​​തി​​നാ​​ൽ പ്ര​​ചാ​​ര​​ണ​​ക്കാ​​ർ​​ക്ക് ദി​​വ​​സം ര​​ണ്ട് ജോ​​ഡി വ​​സ്ത്രം വേ​​ണ്ടി​​വ​​രും. പ​​ല​​രും എ​​ട്ടും പ​​ത്തും ജോ​​ഡി വ​​സ്ത്രം പെ​​ട്ടി​​യി​​ലാ​​ക്കി വാ​​ഹ​​ന​​ത്തി​​ൽ സൂ​​ക്ഷി​​ച്ചാ​​ണ് യാ​​ത്ര.

വീ​​ട്ടി​​ൽ അ​​ല​​ക്കി നീ​​ല​​മോ ക​​ഞ്ഞി​​വെ​​ള്ള​​മോ മു​​ക്കി ഉ​​ണ​​ക്കി തേ​​ച്ച് അ​​ണി​​യു​​ന്ന കാ​​ല​​മൊ​​ക്കെ പോ​​യി. എ​​ല്ലാ​​വ​​രും​​ത​​ന്നെ അ​​ല​​ക്കു​​ക​​ട​​ക​​ളെ ഏ​​ൽ​​പ്പി​​ക്കു​​ക​​യാ​​ണ്. ഷ​​ർ​​ട്ടൊ​​ന്നി​​ന് അ​​ല​​ക്കി​​നും തേ​​പ്പി​​നും​​കൂ​​ടി നി​​ര​​ക്ക് 35 രൂ​​പ. മു​​ണ്ട് അ​​ല​​ക്കി തേ​​യ്ക്കു​​ന്ന​​തി​​ന് 25 രൂ​​പ. പ​​റ​​യു​​ന്ന സ​​മ​​യ​​ത്ത് പ​​റ​​യു​​ന്ന സ്ഥ​​ല​​ത്ത് തു​​ണി എ​​ത്തി​​ക്ക​​ണ​​മെ​​ന്നു മാ​​ത്രം.

ഒ​​രേ പോ​​ലു​​ള്ള വെ​​ള്ള ഷ​​ർ​​ട്ടും മു​​ണ്ടും കെ​​ട്ടു​​ക​​ണ​​ക്കി​​ന് വ​​രു​​ന്പോ​​ൾ എ​​ങ്ങ​​നെ ഉ​​ട​​മ​​യ്ക്ക് കൃ​​ത്യ​​മാ​​യി തി​​രി​​ച്ചു​​കൊ​​ടു​​ക്കും എ​​ന്നു ചോ​​ദി​​ച്ചേ​​ക്കാം. ഓ​​രോ വ​​സ്ത്ര​​ത്തി​​ലും മാ​​ഞ്ഞു​​പോ​​കാ​​ത്ത കോ​​ഡ് ന​​ന്പ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ല​​ക്കും തേ​​പ്പും. തേ​​പ്പി​​നു മാ​​ത്രം ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ നി​​യ​​മി​​ച്ചി​​രി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ പ​​ല​​താ​​ണ്. ഷ​​ർ​​ട്ടി​​നും മു​​ണ്ടി​​നും നി​​ര​​ക്കു​​വ​​ച്ചാ​​ണ് പ്ര​​തി​​ഫ​​ലം. ദി​​വ​​സം ആ​​യി​​രം രൂ​​പ വ​​രെ സ​​ന്പാ​​ദി​​ക്കു​​ന്ന​​വ​​ർ ലോ​​ണ്‍​ട്രി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി​​ക്കാ​​രാ​​യു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.