കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംകോം (റെഗുലർ &
സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ &ജ്യോതിഷ) (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ലാബ് പരീക്ഷ
2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രോഗ്രാമിംഗ് ലാബ് പരീക്ഷ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിംഗിൽ 13 ന് നടക്കും.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഡിസംബർ 17 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിപിഇഎഡ് (നാല്
വർഷ ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023
&2022 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ഹാൾടിക്കറ്റ്
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ
റിലേറ്റഡ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് രജിസ്റ്റർ
ചെയ്തിട്ടുള്ള മുഴുവൻ വിദ്യാർഥികളും പരീക്ഷയ്ക്ക് മുൻപ് തന്നെ ഹാൾ ടിക്കറ്റുകൾ
കൈപ്പറ്റണം. ഹാൾടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർഥികളെ യാതൊരു കാരണവശാലും
പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല. ഹാജർ നിലയിൽ കുറവുള്ള എന്നാൽ കണ്ടോണേഷന് അർഹരായ വിദ്യാർഥികൾക്ക് ഉത്തരവാകുന്ന മുറയ്ക്ക് ഹാൾടിക്കറ്റ് റിലീസ് ചെയ്യും.