കേരളസർവകലാശാലയുടെ വിവിധ സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനിൽ ലഭിച്ചുതുടങ്ങി
കേരളസർവകലാശാല വിദ്യാർഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി 10.12.2024 മുതൽ
താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
1) എലിജിബിലിറ്റി സർട്ടിഫിക്കറ്റ്
2) മ്രൈഗേഷൻ സർട്ടിഫിക്കറ്റ്
3) ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്
4) പ്രോഗ്രാം കാൻസലേഷൻ സർട്ടിഫിക്കറ്റ്
5) ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്
6) സ്പെഷൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർഥികൾക്ക്)
7) മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്
8) ടിസി നോട്ട് ഇഷ്യൂഡ് (പ്രൈവറ്റ് കാൻഡിഡേറ്റ്സ്)
9) സ്പെഷൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്
10) സ്പെഷൽ സർട്ടിഫിക്കറ്റ് ഇന്റേണൽ ഇക്യുലൻസി സർട്ടിഫിക്കറ്റ്
11) കോളജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ്
ഈ സേവനങ്ങൾ പോർട്ടലിൽ ലഭ്യമാക്കിയി ട്ടുണ്ട്. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. മേൽപ്പറഞ്ഞ സേവനങ്ങൾ ഈ മാസംകൂടി ഓഫ് ലൈനായും ലഭിക്കും.
മൂല്യനിർണ്ണയ ക്യാന്പ് മാറ്റിവച്ചു
2024 ഡിസംബർ 13 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിഎ ബിഎസ്സി, ബികോം സിബിസിഎസ്എസ്/സിആർ പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പ് മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് (2021 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ) 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്
വിത്ത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 13 ന്
നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിഎസ്സി. കന്പ്യൂട്ടർ സയൻസ്/ബിസിഎ (വിദൂരവിദ്യാഭ്യാസ വിഭാഗം സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2018 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ 17 ന് കാര്യവട്ടം, വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
സൂക്ഷ്മപരിശോധന
2024 ജൂണിൽ നടത്തിയ ബിഎ(പാർട്ട് ക &മാു; കക) ആന്വൽ സ്കീം പരീക്ഷയുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 11 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.