കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
2024 ഡിസംബർ 16, 18 തീയതികളിൽ നടത്തുന്ന ബിപിഇഎഡ്(രണ്ട് വർഷ
കോഴ്സ് 2020 സ്കീം) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2024 ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ എംബിഎൽ ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2024 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ &സപ്ലിമെന്ററി, 2018 സ്കീം സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മോഡൽ പാർലമെന്റ്
പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേർസും ചേർന്ന് 11 ന് രാവിലെ 11 മണി മുതൽ നാലുവരെ സർവകലാശാലയുടെ പാളയം കാന്പസിലെ സെനറ്റ് ചേംബറിൽ വച്ച് വിദ്യാർഥികൾക്കായി മോഡൽ പാർലമെന്റ് സംഘടിപ്പിക്കും.