പഠന വിഭാഗങ്ങൾ ക്രിസ്മസ് അവധിയ്ക്കായി 23 ന് വൈകുന്നേരം അടയ്ക്കുന്നതും അവധിക്കു ശേഷം 2025 ജനുവരി മൂന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്നതുമാണ്. കേരളസർവകലാശാലയിൽ അഫിലിയേറ്റഡ് ചെയ്യപ്പെട്ടിട്ടുള്ള കോളേജുകൾ ക്രിസ്മസ് അവധിയ്ക്കായി 19 ന് വൈകുന്നേരം അടയ്ക്കുന്നതും അവധിക്കു ശേഷം 30 മുതൽ തുറന്ന് പ്രവർത്തിക്കുന്നതുമാണ്.
പരീക്ഷ മാറ്റിവച്ചു
31 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി പ്രോഗ്രാം ഇൻ കെമിസ്ട്രി വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, സുവോളജി വിത്ത് സ്പെഷലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രം
വിദൂരവിദ്യാഭ്യാസ വിഭാഗം 10 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബിസിഎ/ബിബിഎ/ബികോം/ബിഎൽഐഎസ്സി. നവംബർ 2024 ഡിഗ്രി പരീക്ഷകളുടെ പരീക്ഷാകേന്ദ്രം കാര്യവട്ടം ഗവണ്മെന്റ് കോളജ് കാര്യവട്ടത്ത് നിന്നും കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലേക്ക് മാറ്റി. മറ്റ് പരീക്ഷ തീയതിക്കോ, പരീക്ഷാ കേന്ദ്രത്തിനോ, സമയത്തിനോ മാറ്റമില്ല.
കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മഞ്ഞപ്പാറ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ബിഎഡ് കോളജിന്റെ പരീക്ഷാ കേന്ദ്രം റദ്ദ് ചെയ്തതിനാൽ കോളജിന്റെ താത്കാലിക പരീക്ഷ കേന്ദ്രമായി അഞ്ചൽ കേരള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അനുവദിച്ചു. അതിനാൽ മഞ്ഞപ്പാറ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ബിഎഡ് കോളജിലെ വിദ്യാർഥികൾ മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അഞ്ചൽ കേരള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പരീക്ഷ എഴുതണം.
പ്രാക്ടിക്കൽ
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി, എംഎസ്സി സുവോളജി (ന്യൂജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി. ഹോം സയൻസ്
(ഫാമിലി റിസോഴ്സ് മാനേജ്മെന്റ്/എക്സ്റ്റൻഷൻ എജ്യൂക്കേഷൻ/ഫുഡ് ആൻഡ് ഡയറ്ററ്റിക്സ്/നൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 11, 13, 17 എന്നീ തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജനുവരി 20 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ത്രിവത്സര എൽഎൽബി. (മേഴ്സിചാൻസ് ആന്വൽ സ്കീം 1998 സ്കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം. അക്കൗണ്ട്സ് ആൻഡ്
ഡാറ്റാ സയൻസ്, ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (മേഴ്സിചാൻസ് 2001 2019 അഡ്മിഷൻ) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ 2025 ജനുവരി 10 ന് ആരംഭിക്കും. വിശദമായ
ടൈംടേബിൾ വെബ്സൈറ്റിൽ .
അഡ്വാൻസ്ഡ് പിജി ഡിപ്ലോമ ഇൻ മോളിക്യുലർ ഡയഗ്നോസ്റ്റിക്സ് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാലയുടെ കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ
ജീനോമിക്സ് ആൻഡ് ജീൻ ടെക്നോളജി, കാര്യവട്ടം കാന്പസ്സിൽ അഡ്വാൻസ്ഡ് പിജി
ഡിപ്ലോമ ഇൻ മോളിക്യുലർ ഡയഗ്നോസ്റ്റിക്സ് കോഴ്സനു അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലൈഫ് സയൻസിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം/ബയോടെക്നോളജിയിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം/മെഡിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം/ബയോടെക്നോളജിയിൽ എംടെക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. ഫോണ്: 9495819218.