University News
പരീക്ഷാഫീസ്
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബിപിഇഎഡ് (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ്) (2022 സ്കീം) പരീക്ഷകൾക്ക് ഓണ്‍ലൈനായി പിഴകൂടാതെ ഇന്നുവരെയും 150 രൂപ പിഴയോടെ ഒൻപതുവരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
(www.keralauniversity.ac.in).

പ്രോജക്ട് ഫെല്ലോ വാക് ഇൻ ഇന്‍റർവ്യൂ

കേരളസർവകലാശാലയുടെ കാര്യവട്ടം ജിയോളജി പഠന വകുപ്പിൽ രണ്ട് വർഷക്കാലയളവുള്ള
പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. പ്രതിമാസവേതനം: 31,000/ രൂപ,
യോഗ്യത: എംഎസ്സി ജിയോളജി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19 ന് രാവിലെ 11 മണിക്ക് ജിയോളജി പഠന വകുപ്പിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾ https://www.keralauniversity.ac.in/jobs ൽ ലഭിക്കും.
More News