പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 ഡിസംബർ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ്/സിആർസിബിസിഎസ്എസ് ഡിഗ്രി പരീക്ഷകൾ 17 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. അന്നേ ദിവസത്തെ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 &മാു; 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ്
മലയാളം ലിറ്ററേച്ചർ, ബിഎ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ ഓണ്‍ലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംടിടിഎം (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 വരെ (2022 അഡ്മിഷൻ) ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
2025 ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ)
(20242028 ബാച്ച്), മൂന്നാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) (20232027 ബാച്ച്) പരീക്ഷ
വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഡിസംബർ 30 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 &2021 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംപിഇഎസ് (2020 സ്കീം) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023, 2022 &2021 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബിപിഇഎഡ് (നാല് വർഷ
ഇന്നോവേറ്റീവ് കോഴ്സ്) (2022 സ്കീം) പരീക്ഷകൾക്ക് ഓണ്‍ലൈനായി പിഴകൂടാതെ 2025
ജനുവരി ഏഴു വരെയും 150 രൂപ പിഴയോടെ ജനുവരി ഒൻപതു വരെയും 400 രൂപ പിഴയോടെ ജനുവരി 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വൈവവോസി പരീക്ഷ പുനഃക്രമീകരിച്ചു
2024 ഡിസംബർ 21 ന് ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംബിഎ യുടെ വൈവവോസി പരീക്ഷ 2024 11 ലേക്ക് പുനഃക്രമീകരിച്ചു.
വൈവവോസി
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം (സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ &മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വൈവവോസി 13 ന് രാവിലെ 10.30 ന് കാര്യവട്ടം ക്യാന്പസ്സിലെ കേരള പഠന വിഭാഗത്തിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
ഒൻപതിനാരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് ഒക്ടോബർ 2024 (2008 സ്കീം) (മേഴ്സിചാൻസ് 2008 2012 അഡ്മിഷൻ വരെ) പാർട്ട്ടൈം 2003 സ്കീം (ട്രാൻസിറ്ററി) പരീക്ഷയ്ക്ക് അപേക്ഷിച്ചവർ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
ടൈംടേബിൾ
2025 ജനുവരിയിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി
പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2024 ഡിസംബർ 11 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (2019 സ്കീം റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ & സപ്ലിമെന്ററി 2021 &2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.