2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേന ഒന്പതുവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ്SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2021 & 2022 അഡ്മിഷൻ) വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും (2020 അഡ്മിഷൻ) വിദ്യാർഥികൾ examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേനയും 2024 ഡിസംബർ 09 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. SLCM വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (റെഗുലർ) (ഫുൾടൈം/ട്രാവൽ & ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ മ്യൂസിക്, ബിപിഎ മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബിപിഎ (വോക്കൽ/വീണ/ വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം പത്രക്കുറിപ്പിൽ അല്ലെങ്കിൽ സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിബിഎ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 09 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് എട്ടു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ്, ബികോം കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം (ജഏഉഇഖ) (മേഴ്സിചാൻസ്) നവംബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി/പ്രോജക്ട് വൈവ & കോംപ്രിഹെൻസീവ് വൈവ
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി/ന്യൂജെൻ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ അഞ്ചു മുതൽ 17 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൽ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 04, 05, 17, 18 തീയതികളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഡിസംബർ 05 മുതൽ 13 വരെ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ മ്യൂസിക്, ബിപിഎ മ്യൂസിക് (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 10ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വൈവവോസി 05, 06 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവയും പ്രോജക്ട് വൈവയും 16ന് സർവകലാശാല സെനറ്റ് ഹൗസ് ക്യാന്പസ്സിലെ ഡീൻസ് റൂമിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട്/കോംപ്രിഹെൻസീവ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി ഫെബ്രുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 4, 5, 6 തീയതികളിൽ റീവാല്യുവേഷൻ (ഇ.ജെ.10) വിഭാഗത്തിൽ എത്തിച്ചേരണം.