എംഎഡ് പ്രോഗ്രാമുകളിലേക്ക് 25വരെ അപേക്ഷിക്കാം
ഒന്നാം വർഷ എംഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർഥികൾക്കും 25 വരെ പുതിയ രജിസ്ട്രേഷൻ നടത്താം. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്.
പരീക്ഷാഫലം
2024 ജൂണിൽ നടത്തിയ മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 02 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ്
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ ഓണ്‍ലൈനായി
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ലാബ് പരീക്ഷ/കോംപ്രിഹെൻസീവ് വൈവവോസി
2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രോണിക് സർക്യൂട്ട് ലാബ് പരീക്ഷ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ 25 ന് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ എംകോം (വിദൂരവിദ്യാഭ്യാസം/ആന്വൽ/പ്രൈവറ്റ് രജിസ്ട്രേഷൻ) (മേഴ്സിചാൻസ് 2003 2016 അഡ്മിഷൻ) പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവവോസി 27 ന് കാര്യവട്ടത്തെ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ എംഎ ഹിസ്റ്ററി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 20172019 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് &വൈവവോസി പരീക്ഷ 28 ന് കാര്യവട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററിയിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഡിസംബർ 10, 2025 ജനുവരി 06 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എംഎ/എംഎസ്സി. (റെഗുലർ 2023 അഡ്മിഷൻ) &എംഎ/എംഎസ്സി./എംകോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2020 അഡ്മിഷൻ) നവംബർ 2024 ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.